22 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും! സിനിമ എത്തുന്നത് ഓണം റിലീസായി
Recommended Video
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കൈനിറയെ സിനിമകളുമായിട്ടാണ് സൂപ്പര്‍താരം ഇക്കൊല്ലവും മുന്നേറികൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായ വിജയ സിനിമകള്‍ നടന് ഈ വര്‍ഷം ലഭിച്ചിരുന്നു. സത്യന്‍ അന്തിക്കാടുമൊന്നിച്ചുളള മമ്മൂട്ടിയുടെ പുതിയ ചിത്രത്തെക്കുറിച്ച് അടുത്തിടെയാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നത്.

ഇക്ബാല്‍ കുറ്റിപ്പുറമാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതുന്നത്. അടുത്ത വര്‍ഷം എപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അറിയുന്നത്. ഓണത്തിനായിരിക്കും സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേരത്തെ ഡിസംബറില്‍ ഷൂട്ടിംഗ് തുടങ്ങാനാണ് തീരുമാനിച്ചതെങ്കിലും മമ്മൂക്കയുടെ തിരക്കുകള്‍ മൂലം ഷൂട്ടിംഗ് അടുത്ത വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു.
നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന വണ്‍ എന്ന ചിത്രത്തിന് ശേഷം നവാഗതനായ ജോഫിന്‍ ചാക്കോയുടെ ചിത്രത്തില്‍ ആയിരിക്കും മെഗാസ്റ്റാര്‍ അഭിനയിക്കുകയെന്നാണ് അറിയുന്നത്. ഞാന്‍ പ്രകാശനാണ് സത്യന്‍ അന്തിക്കാടിന്റെതായി ഒടുവില്‍ തിയ്യേററ്ററുകളിലേക്ക് എത്തിയിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു.


Click it and Unblock the Notifications