»   » മമ്മൂട്ടി ചീത്ത വിളിച്ചുകൊണ്ട് ജയറാമിനെ വലിച്ച് താഴെയിട്ടു, ഇല്ലെങ്കില്‍ ട്രെയിന്‍ തട്ടി മരിച്ചേനെ!!

മമ്മൂട്ടി ചീത്ത വിളിച്ചുകൊണ്ട് ജയറാമിനെ വലിച്ച് താഴെയിട്ടു, ഇല്ലെങ്കില്‍ ട്രെയിന്‍ തട്ടി മരിച്ചേനെ!!

Written By:
Subscribe to Filmibeat Malayalam

അര്‍ത്ഥം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് സംഭവം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു പ്രധാനപ്പെട്ട റോളില്‍ ജയറാമും എത്തുന്നുണ്ട്.

മദ്യപിച്ച് ലക്ക് കെട്ട് അഭിനയിച്ച മലയാള സിനിമയിലെ നായികമാര്‍

റെയില്‍ പാളത്തില്‍ തലവച്ച് മമ്മൂട്ടി മരിക്കാന്‍ പോകുന്ന രംഗം അര്‍ത്ഥം എന്ന ചിത്രം കണ്ടവര്‍ക്ക് ഓര്‍മയുണ്ടാകുമല്ലോ. മമ്മൂട്ടി റെയില്‍ പാളത്തില്‍ എത്തുമ്പോള്‍ ദൂരെ മറ്റൊരാള്‍ അതേ ലക്ഷ്യത്തോടെ എത്തിയിട്ടുണ്ടാവും. ജയറാമായിരുന്നു ആ ആള്‍. ആ രംഗം ചിത്രീകരിച്ചതിന് പിന്നിലെ ഒരു ഞെട്ടിപ്പിയ്ക്കുന്ന കഥയെ കുറിച്ച് കേള്‍ക്കാം

മമ്മൂട്ടി ചീത്ത വിളിച്ചുകൊണ്ട് ജയറാമിനെ വലിച്ച് താഴെയിട്ടു, ഇല്ലെങ്കില്‍ ട്രെയിന്‍ തട്ടി മരിച്ചേനെ!!

സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രംഗങ്ങളിലൊന്നായിട്ടും, ഈ രംഗം ചിത്രീകരിയ്ക്കുന്നതിനായി പ്രത്യേകം ട്രെയിന്‍ ഒരുക്കിയതൊന്നുമില്ല. തിരുവനന്തപുരത്തെ ഒരു റെയില്‍വെ ട്രാക്കിലായിരുന്നു ഷൂട്ടിങ്. അപ്പോള്‍ വരുന്ന ട്രെയിനിനെ വച്ച് ഷൂട്ട് ചെയ്യുക, അത്രമാത്രം.

മമ്മൂട്ടി ചീത്ത വിളിച്ചുകൊണ്ട് ജയറാമിനെ വലിച്ച് താഴെയിട്ടു, ഇല്ലെങ്കില്‍ ട്രെയിന്‍ തട്ടി മരിച്ചേനെ!!

ട്രെയിന്‍ വളരെ വേഗത്തിലായിരിയ്ക്കും വരിക. ആ വേഗത്തിന് അനുസരിച്ച് അഭിനയിക്കേണ്ടതുണ്ട്. നൂലിഴ പിഴച്ചാല്‍ അപകടം ഉറപ്പാണ്. ആദ്യ ടേക്കില്‍ ഓകെ ആയില്ലെങ്കില്‍ അടുത്ത ട്രെയിന്‍ വരുന്നത് വരെ കാത്തിരിയ്ക്കണം. അങ്ങനെയുള്ള കണക്കൂകൂട്ടലുകളെല്ലാം നടത്തി, ഒന്ന് രണ്ട് തവണ റിഹേഴ്‌സലും ചെയ്തു.

മമ്മൂട്ടി ചീത്ത വിളിച്ചുകൊണ്ട് ജയറാമിനെ വലിച്ച് താഴെയിട്ടു, ഇല്ലെങ്കില്‍ ട്രെയിന്‍ തട്ടി മരിച്ചേനെ!!

അല്പ നേരം കഴിഞ്ഞപ്പോള്‍ ട്രെയിനിന്റെ ചൂളം വിളി ദൂരെ നിന്ന് കേള്‍ക്കാന്‍ തുടങ്ങി. എല്ലാവരും സജ്ജരായി. ക്യാമറ സ്വിച്ച് ഓണ്‍ ചെയ്തു. ട്രെയിന്‍ പശ്ചാത്തലത്തില്‍ കാണുന്ന ഷോട്ട് മമ്മൂട്ടിയെ ഉള്‍പ്പെടുത്തി ചിത്രീകരിച്ചു തുടങ്ങി. ട്രെയിന്‍ അടുത്തെത്താറാകുമ്പോഴേക്കും പാളത്തില്‍ നിന്നും വേഗത്തില്‍ മാറിയില്ലെങ്കില്‍ അപകടം ഉറപ്പാണ്. ഈ ബുദ്ധിയും ബോധവും ഒക്കെ മമ്മൂട്ടിക്കുണ്ടായിരുന്നു.

മമ്മൂട്ടി ചീത്ത വിളിച്ചുകൊണ്ട് ജയറാമിനെ വലിച്ച് താഴെയിട്ടു, ഇല്ലെങ്കില്‍ ട്രെയിന്‍ തട്ടി മരിച്ചേനെ!!

എന്നാല്‍, ജയറാമാകട്ടെ പാഞ്ഞുവരുന്ന ട്രെയിനിന് മുന്നില്‍ കിടന്ന് ഭയങ്കര അഭിനയം. പാളത്തില്‍ നിന്നും മാറാതെ കിടന്ന ജയറാമിന് അടുത്ത നിമിഷത്തില്‍ തന്നെ അപകടം ഉണ്ടാകുമെന്ന് മനസ്സിലാക്കിയ മമ്മൂട്ടി പെട്ടന്ന് നടനെ ട്രാക്കില്‍ നിന്ന് പിടിച്ചുവലിച്ച് താഴേയ്ക്കിട്ടു. ചീറിപ്പാഞ്ഞുവന്ന ട്രെയിന്‍ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ കടന്നുപോയത് നിമിഷങ്ങളുടെ വേഗത്തിലായിരുന്നു.

മമ്മൂട്ടി ചീത്ത വിളിച്ചുകൊണ്ട് ജയറാമിനെ വലിച്ച് താഴെയിട്ടു, ഇല്ലെങ്കില്‍ ട്രെയിന്‍ തട്ടി മരിച്ചേനെ!!

കണ്ടുനിന്നവരെല്ലാം ഒന്നു നെടുവീര്‍പ്പിട്ടു. മമ്മൂട്ടി അരിശപ്പെട്ട് ചീത്ത വിളിച്ചുകൊണ്ടായിരുന്നു ജയറാമിനെ ട്രാക്കില്‍ നിന്നും വലിച്ചിട്ടത്. ട്രെയിനിന്റെ വേഗതയെക്കുറിച്ചോ സൂക്ഷിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന അപകടത്തെക്കുറിച്ചോ ഒന്നും ജയറാം ഒട്ടും തന്നെ ആലോചിക്കുന്നുണ്ടായിരുന്നില്ലെന്ന് തോന്നുന്നു. എന്തായാലും ഭാഗ്യം കൊണ്ട് അപകടം ഒന്നുമില്ലാതെ രക്ഷപ്പെട്ടു.

English summary
Mammootty saved Jayaram in an accident on Artham shooting set

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam