മമ്മൂട്ടി ഒരു പട്ടിയെ രക്ഷിച്ചു!
മമ്മൂട്ടി എന്ന നടനിലെ മനുഷ്യ സ്‌നേഹിയെ പലപ്പോഴും ആരാധകര്‍ക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആപത്തില്‍ പെട്ടവര്‍ക്ക് ഒരു കൈത്താങ്ങായും, വഴിതെറ്റുന്ന പുതിയ തലമുറയ്ക്ക് നേര്‍വഴി നിര്‍ദ്ദേശിക്കാനും സമൂഹത്തിന്റെ മുഖ്യധാരയില്‍ മമ്മൂട്ടിയുണ്ടാവും.
മനുഷ്യര്‍ക്ക് മാത്രമല്ല, മൃഗങ്ങള്‍ക്കും രക്ഷകനാണ് മമ്മൂട്ടി. ആരോരുമില്ലാതെ അലയേണ്ടി വന്ന ഒരു വളര്‍ത്തു നായയ്ക്ക് മമ്മൂട്ടി രക്ഷകനായി. രാവിലെ കടവന്തറയിലെ ജിമ്മിലേക്ക് പോകുമ്പോഴാണ് പനമ്പള്ളി നഗറിലെ റോഡില്‍ അല്‍സേഷന്‍ ഇനത്തില്‍പെട്ട രണ്ട് വയസ്സു തോന്നിയ്ക്കുന്ന നായയെ കണ്ടെത്തിയത്.

മമ്മൂട്ടിയുടെ വീടിന് സമീപമുള്ള ടെലിഫോണ്‍ പോസ്റ്റില്‍ തൂങ്ങികിടന്ന കേബിളില്‍ നായയെ കെട്ടിയിട്ട അവസ്ഥിയിലായിരുന്നു. ഉടനെ മമ്മൂട്ടി ആപത്തില്‍പെടുന്ന നായകളുടെ രക്ഷകനായെത്തുന്ന വെണ്ണല സ്വദേശി ബെണി ചെറിയാനെ വിവരമറിയിച്ചു. തുടര്‍ന്ന് തന്റെ ഡ്രൈവര്‍ ഉണ്ണിയോട് നായയ്ക്ക് ഭക്ഷണം വാങ്ങികൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഒമ്പത് മണിയോടെ ബോണിയെത്തി നായയെ ഏറ്റടുത്തു.
ഉപേക്ഷിയ്ക്കപ്പെടുന്ന വളര്‍ത്തുമൃഗങ്ങളെ ശുശ്രൂഷിച്ച് ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കുകയാണ് കഴിഞ്ഞ നാല്‍പത് വര്‍ഷമായി ബോണി ചെറിയാന്‍. പനമ്പിള്ളി നഗറിലെ കര്‍മ്മ എന്ന സന്നദ്ധ സംഘടനയെ നാട്ടുകാര്‍ വിവരമറിയിച്ചെങ്കിലും അവരാരും തന്നെ സ്ഥലത്തെത്തിയില്ല.


Click it and Unblock the Notifications











