ബോബിയും സഞ്ജയും പറയുന്നതു കേട്ടാല്‍ അവര്‍ ഇപ്പോഴും വലുതായിട്ടില്ലെന്ന് തോന്നും! ട്രോളുമായി മമ്മൂക്ക
ഉയരെയുടെ വിജയത്തിന് ശേഷം ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് എവിടെ. സിനിമയുടെ ഓഡിയോ ലോഞ്ചില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് മമ്മൂട്ടിയായിരുന്നു. ചടങ്ങില്‍ അണിയറ പ്രവര്‍ത്തകരെ ട്രോളിക്കൊണ്ട് മമ്മൂക്ക സംസാരിച്ചത് എല്ലാവരിലും ചിരിയുണര്‍ത്തിയിരുന്നു.
സിനിമയുടെ തിരക്കഥാകൃത്തുകളായ ബോബി സഞ്ജയെ ട്രോളിക്കൊണ്ടും മമ്മൂക്ക സംസാരിച്ചിരുന്നു. "ബോബിയും സഞ്ജയും പറയുന്നതു കേട്ടാല്‍ ഇപ്പോഴും അവര്‍ വലുതായിട്ടില്ലെന്ന് തോന്നും. ഞങ്ങള്‍ വളരെ ചെറുപ്പത്തിലാണ്. എല്ലാം ചെറുപ്പത്തിലാണ്. ഇവര്‍ ഇനി എന്നാ വലുതാകുകയെന്ന് അറിയില്ല. രണ്ടാള്‍ക്കും ഈരണ്ടു മക്കള്‍ വീതമുണ്ട്. എന്നിട്ടും വലുതായിട്ടില്ല".മമ്മൂട്ടി പറഞ്ഞു.

ബോബിയും സഞ്ജയും മമ്മൂക്കയെ ആദ്യമായി കാണുന്നത് കൂടെവിടെയുടെ സെറ്റിലായിരുന്നു. അന്ന് ചെറിയ കുട്ടികളായിരുന്നു അവര്‍. മമ്മൂട്ടി ജീപ്പില്‍ കയറ്റി വേഗത്തില്‍ ഓടിച്ചുപോയപ്പോല്‍ പേടിച്ചിരുന്ന കാര്യമെല്ലാം ഇരുവരും പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് അവരെ ട്രോളിക്കൊണ്ട് മെഗാസ്റ്റാര്‍ സംസാരിച്ചത്. ബോബി സഞ്ജയ്‌ക്കൊപ്പം തന്നെ പിതാവ് പ്രേംപ്രകാശിനെയും സംഗീത സംവിധായകന്‍ ഔസേപ്പച്ചനെയും മമ്മൂക്ക ചടങ്ങില്‍ ട്രോളിയിരുന്നു.


Click it and Unblock the Notifications











