പോക്കിരിരാജ കണ്ടിട്ടുളളവര്‍ക്ക് മനസിലാകും! മധുരരാജയില്‍ ജയുടെ കഥാപാത്രം റെലവന്റാണ്: മമ്മൂട്ടി
Recommended Video

മമ്മൂട്ടിയുടെ മധുരരാജയുടെ റിലീസിനായി ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്ത മെഗാസ്റ്റാര്‍ ചിത്രം എപ്രില്‍ 12നാണ് പുറത്തിറങ്ങുന്നത്. പോക്കിരിരാജ ഇറങ്ങി ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് സിനിമയുടെ രണ്ടാം ഭാഗം വരുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിക്കുന്ന ചിത്രം വലിയ ക്യാന്‍വാസില്‍ തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ എടുത്തിരിക്കുന്നത്.
മെഗാസ്റ്റാര്‍ ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ തരംഗമായി മാറിയിരുന്നു. ആരാധകരില്‍ ഒന്നടങ്കം ആവേശമുണര്‍ത്തുന്ന രംഗങ്ങളായിരുന്നു മധുരരാജയുടെ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അതേസമയം സിനിമ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ പ്രമോഷന്‍ പരിപാടികളെല്ലാം തകൃതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ജയുടെ കഥാപാത്രത്തെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി തുറന്നുപറഞ്ഞിരുന്നു.

മധുരരാജയുടെ വരവ്
പുലിമുരുകന്റെ വലിയ വിജയത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്ത സിനിമ കൂടിയാണ് മധുരരാജ. ആദ്യ സംവിധാന സംരഭം തന്നെ മമ്മൂക്കയെ വെച്ച് ഹിറ്റാക്കിയ സംവിധായകന്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ് മെഗാസ്റ്റാറുമായി ഒന്നിച്ചിരിക്കുന്നത്. പോക്കിരിരാജയില്‍ നിന്നും ചെറിയ ചില മാറ്റങ്ങളോടെയാണ് മധുരരാജ എത്തുന്നത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങിയ മധുരരാജ നിര്‍മ്മിച്ചിരിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. മധുരരാജയായുളള മമ്മൂക്കയുടെ തിരിച്ചുവരവ് തന്നെയായിരിക്കും ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറുക. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളിലെല്ലാം നടന്‍ തിളങ്ങിയിരുന്നു.

മമ്മൂട്ടി പറഞ്ഞത്
മാസ് എന്റര്‍ടെയ്‌നര്‍ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തമിഴില്‍ ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചിട്ടുളള ജയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. അടുത്തിടെ നടന്ന അഭിമുഖത്തില്‍ മധുരരാജയിലെ ജയുടെ കഥാപാത്രത്തെക്കുറിച്ച് മമ്മൂക്ക തുറന്നുപറഞ്ഞിരുന്നു. നടന്റെ കഥാപാത്രം ചിത്രത്തില്‍ വളരെ റെലവന്റാണെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

പോക്കിരിരാജ കണ്ടിട്ടുളളവര്‍ക്ക്
മധുരരാജയിലെ ജയുടെ കഥാപാത്രം സിനിമയില്‍ വളരെ റെലവന്റാണ്. പോക്കിരിരാജ കണ്ടിട്ടുളളവര്‍ക്ക് ഈ കഥാപാത്രത്തെക്കുറിച്ച് പെട്ടെന്ന് പിടികിട്ടും. ഈ കഥാപാത്രമായി ജയ് എന്തുക്കൊണ്ട് വരുന്നുവെന്ന് ഒന്നാം ഭാഗം ഒരിക്കല്‍ കൂടി കണ്ടാല്‍ ആ കഥാപാത്രം ആരെന്ന് മനസിലാകും. ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു.

ആരാധകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും
അതേസമയം ആരാധകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒരു ഉല്‍സവ ചിത്രം തന്നെയായിരിക്കും മധുരരാജയെന്നാണ് അറിയുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിലെ മമ്മൂക്കയുടെ പ്രകടനം കാണാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ നാല് നായികമാരാണുളളത്. അനുശ്രീ,ഷംന കാസിം,മഹിമ നമ്പ്യാര്‍,അന്ന രാജന്‍ തുടങ്ങിയവരാണ് നായികമാരാകുന്നത്. നെടുമുടി വേണു,ജയ്,അജു വര്ഗീസ്,രമേഷ് പിഷാരടി,കലാഭവന്‍ ഷാജോണ്‍, നോബി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.

വിഷുവിന് രാജയും കൂട്ടരും
മമ്മൂക്കയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമുളള ഒരു ചിത്രം തന്നെയാണ് ഇത്തവണയും ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ആരാധകര്‍ പ്രതീക്ഷിക്കുന്ന എല്ലാ ഘടകവുമുളള ഒരു ചിത്രം തന്നെയായിരിക്കും മധുരരാജയെന്ന് ട്രെയിലറില്‍ നിന്നും സൂചന ലഭിച്ചിരുന്നു. മധുരരാജ ആയുളള മമ്മൂക്കയുടെ ഗെറ്റപ്പിന് അന്നും ഇന്നും മികച്ച സ്വീകാര്യത തന്നെയാണ് ലഭിക്കുന്നത്. വിഷുവിന് രാജയും കൂട്ടരും തിയ്യേറ്ററുകളില്‍ എത്തുന്നതിന്റെ ആവേശത്തിലാണ് മമ്മൂക്ക ആരാധകര്‍ ഒന്നടങ്കമുളളത്.


Click it and Unblock the Notifications











