മാമാങ്കത്തിലെ റോള്‍ തന്നെ ആവേശം കൊളളിക്കുന്നുവെന്ന് മമ്മൂക്ക! ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് നടന്
Recommended Video
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാമാങ്കം എന്ന ചരിത്ര സിനിമയ്ക്കായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ബ്രഹ്മാണ്ഡ ചിത്രമായി അണിയറയില്‍ ഒരുങ്ങുന്ന സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. മമ്മൂക്കയുടെ കരിയറിലെ എറ്റവും വലിയ ചിത്രമാണ് മാമാങ്കമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിലെ മെഗാസ്റ്റാറിന്റെ പ്രകടനത്തിനായിട്ടാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ചരിത്ര കഥ പറയുന്ന സിനിമയില്‍ ചാവേറായിട്ടാണ് മമ്മൂക്ക എത്തുന്നത്. ആരാധകരും പ്രേക്ഷകരും ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് സൂപ്പര്‍താര ചിത്രത്തിനായി കാത്തിരിക്കുന്നത്. എല്ലാവരെയും പോലെ മാമാങ്കത്തിന്റെ ആവേശത്തിലാണ് മമ്മൂക്കയുമുളളത്. ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ ചരിത്ര സിനിമയെക്കുറിച്ച് മെഗാസ്റ്റാര്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു.

മാമാങ്കം എന്ന സിനിമ
പഴശ്ശിരാജയ്ക്ക് ശേഷം ചരിത്ര കഥാപാത്രമായി മമ്മൂക്ക വീണ്ടും എത്തുന്ന ചിത്രം കൂടിയാണ് മാമാങ്കം. ദേശാഭിമാനത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസ കഥയാണ് സിനിമ പറയുന്നത്. ഭാരതപുഴയുടെ തീരത്ത് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കം പ്രമേയമാക്കികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കുന്നതെന്നും അറിയുന്നു. നാല് ഭാഷകളില്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സിനിമ മമ്മൂക്കയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയേക്കാവുന്ന ചിത്രം കൂടിയായിരിക്കും.

ധീരരായ ഒരു കൂട്ടം ആളുകളുടെ കഥ
ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് ചിത്രത്തെക്കുറിച്ച് സംസാരിച്ച് മെഗാസ്റ്റാര്‍ എത്തിയിരുന്നത്. മാമാങ്കത്തിലെ കഥാപാത്രമാണ് തന്നെ ആവേശം കൊളളിക്കുന്നതെന്ന് മമ്മൂക്ക പറയുന്നു. സിനിമയിലെ ചരിത്ര പ്രാധാന്യവും തന്നെ ആകര്‍ഷിച്ചിരുന്നു. ധീരരായ ഒരു കൂട്ടം ആളുകളുടെ കഥയാണ് സിനിമ പറയുന്നത്. ഇവരുടെ ജീവത്യാഗത്തിന്റെ കഥ പുതിയ തലമുറ അറിയേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്നും സൂപ്പര്‍ താരം പറയുന്നു.

താരപരിവേഷം ഒരു പദവിയല്ല
പരാജയങ്ങളെക്കുറിച്ച് ഓര്‍ത്ത് താന്‍ വിഷമിക്കാറില്ലെന്നും അങ്ങനെ ചെയ്താല്‍ അത് തന്നെ ബാധിക്കുമെന്ന് അറിയാമെന്നും നടന്‍ പറയുന്നു. പരാജയപ്പെട്ടാല്‍ മാത്രമേ വിജയിക്കാന്‍ സാധിക്കുകയുളളു. താരപരിവേഷം അത് നിങ്ങളില്‍ നിര്‍ബന്ധിച്ച് ചാര്‍ത്തി നല്‍കുന്നതാണെന്നും മമ്മൂക്ക പറയുന്നു. താരപരിവേഷം ഒരു പദവിയല്ല. അത് നിങ്ങള്‍ ആര്‍ജിച്ചെടുക്കുന്നതുമല്ല. അത് നിര്‍ബന്ധിച്ച് ഒരാളിന്മേല്‍ അടിച്ചേല്‍പ്പിക്കുന്നതാണ്. അതൊന്നും മനസില്‍ വെയ്ക്കാതെ പ്രവര്‍ത്തിക്കണം.

ഒടുവിലാണ് ഒരു ചിത്രത്തില്‍
ഒരു നടനാകണമെന്ന് ആദ്യം അഗ്രഹിച്ചെങ്കിലും യാദൃശ്ചികമായിട്ടാണ് പീന്നിട് വക്കീല്‍ പണിക്ക് പോയത്. എന്നാല്‍ സിനിമയില്‍ എത്തുന്നതിനായി നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരുന്നു. ഒടുവിലാണ് ഒരു ചിത്രത്തില്‍ അവസരം ലഭിച്ചത്. പിന്നീട് താന്‍ ആഗ്രഹിച്ചതു പോലെയെല്ലാം കാര്യങ്ങള്‍ നടന്നു. തെറ്റുകള്‍ കണ്ടെത്തിയാല്‍ മാത്രമേ ഒരു നടന് അവനെ തിരുത്താന്‍ സാധിക്കുകയുളളുവെന്നും മമ്മൂക്ക പറഞ്ഞു. നടന്‍മാര്‍ എപ്പോഴും അവരെ കൂടുതല്‍ പരിഷ്‌കരിക്കാനായി ശ്രമിക്കണം. അഭിമുഖത്തില്‍ മമ്മൂക്ക വ്യക്തമാക്കി.

വമ്പന്‍ റിലീസായി തന്നെയായിരിക്കും
അതേസമയം എം പദ്മകുമാറാണ് മെഗാസ്റ്റാറിന്റെ മാമാങ്കം സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളി ചിത്രം നിര്‍മ്മിക്കുന്നു. വമ്പന്‍ റിലീസായി തന്നെയായിരിക്കും മാമാങ്കം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുക. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷമോ ആണ് ചിത്രത്തിന്റെ റിലീസുണ്ടാവുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കനിഹ, അനു സിത്താര, പ്രാചി ദേശായി തുടങ്ങിയവരാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്. ഉണ്ണി മുകുന്ദന്‍, അരവിന്ദ് സാമി, സുദേവ് നായര്‍, നീരജ് മാധവ്, മാളവിക മോഹന്‍ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications