»   » സിനിമയ്ക്ക് വേണ്ടി ഭക്ഷണം കഴിച്ചപ്പോള്‍, ഏറ്റവും ആസ്വദിച്ച് കഴിച്ചതിനെ കുറിച്ച് മമ്മൂട്ടി

സിനിമയ്ക്ക് വേണ്ടി ഭക്ഷണം കഴിച്ചപ്പോള്‍, ഏറ്റവും ആസ്വദിച്ച് കഴിച്ചതിനെ കുറിച്ച് മമ്മൂട്ടി

By: Sanviya
Subscribe to Filmibeat Malayalam

സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി ഭക്ഷണം കഴിക്കുന്നത് പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച് ഭക്ഷണം കഴിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി പറഞ്ഞത്.

ആദ്യം മോഹന്‍ലാലിന്റെ ഭക്ഷണത്തെ കുറിച്ച് പറയാം. എന്ന് പറഞ്ഞാണ് മമ്മൂട്ടി തുടങ്ങിയത്. മോഹന്‍ലാല്‍ നന്നായി ഭക്ഷണം കഴിക്കുന്ന ആളാണെന്നും നല്ല വൃത്തിയായി ഭക്ഷണം കഴിക്കുമെന്നും മമ്മൂട്ടി പറയുന്നു. മോഹന്‍ലാല്‍ ഭക്ഷണം കഴിക്കുന്നത് കാണുമ്പോള്‍ നമുക്ക് കഴിക്കാന്‍ തോന്നുമെന്നും മമ്മൂട്ടി പറയുന്നു.

ഭക്ഷണത്തോടുള്ള പ്രിയംകൊണ്ടാവാം, ലാല്‍ ഒരിക്കല്‍ ഒരു സങ്കടം പറഞ്ഞതായും മമ്മൂട്ടി പറയുന്നു. പണ്ട് എന്റെ എല്ലാ സിനിമകളിലും ഊണ് കഴിക്കുന്ന സീനുകളുണ്ടായിരുന്നു. ഇപ്പോഴില്ല... തുടര്‍ന്ന് വായിക്കൂ... സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി ആസ്വദിച്ച് ഭക്ഷണം കഴിച്ചപ്പോള്‍.

അമരത്തിലെ ഊണ്‍ കഴിക്കുന്ന സീന്‍

ഭരതന്‍ സംവിധാനം ചെയ്ത അമരം എന്ന ചിത്രത്തില്‍ ഊണ് കഴിക്കുന്ന സീനിനെ കുറിച്ചാണ് മമ്മൂട്ടി ആദ്യം പറഞ്ഞത്. ആലപ്പുഴയിലെ ചെത്തി കടപ്പുറത്തായിരുന്നു ഷൂട്ടിങ്. അവിടെ ഒരു വീട്ടില്‍ വച്ച നല്ല കുത്തരി ചോറും കടല്‍ മീന്‍ കറിയും വേറെ പേരറിയാത്ത ഒരു കറിയും കൂട്ടിയായിരുന്നു ഭക്ഷണം കഴിച്ചത്. മൂന്ന് ദിവസംകൊണ്ടാണ് ആ സീന്‍ ഷൂട്ട് ചെയ്തത്. ആ മീന്‍ കറി, ഇപ്പോഴും അതോര്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറുമെന്ന് മമ്മൂട്ടി പറയുന്നു.

ഭക്ഷണം കഴിക്കാതെ പോയി

ലോഹിതദാസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത കനല്‍കാറ്റ് എന്ന ചിത്രത്തിലും താന്‍ ഊണ് കഴിക്കുന്ന സീനുണ്ട്. നത്തു നാരായണന്‍ എന്ന ഗുണ്ടയാണ് ഞാന്‍. ആദ്യത്തെ കൊട്ടേഷനില്‍ നിന്നു ലഭിക്കുന്ന പൈസയുമായി നത്തു നാരായണന്‍ ചായക്കടയില്‍ ഊണ് കഴിക്കാന്‍ പോകുന്നതാണ് രംഗം. അന്ന് സീനുണ്ടെന്ന് കരുതി ഞാന്‍ ഭക്ഷണം കഴിക്കാതെയാണ് പോയത്. മമ്മൂട്ടി പറയുന്നു.

വൃത്തിയുണ്ടാകില്ലെന്ന് സത്യന്‍ പറഞ്ഞു

ചായക്കടയില്‍ എത്തിയപ്പോള്‍ എനിക്കൊരു മോഹം അവിടെ നിന്നു ഭക്ഷണം കഴിച്ചാല്‍ മതി. പക്ഷേ സത്യന്‍ പറഞ്ഞു. അതു വേണ്ട, വൃത്തിയുണ്ടാകില്ലെന്നായിരുന്നു സത്യന് പേടി. കഴിക്കാനിരുന്നപ്പോള്‍ നല്ല പുഴുക്കലരിയുടെ ചോറും രണ്ടു കൂട്ടം കറിയും ബീഫും. അന്ന് അവിടെയുണ്ടായിരുന്ന ബീഫ് കറി മുഴുവന്‍ ഞാന്‍ കഴിച്ചു. മമ്മൂട്ടി പറയുന്നു.

നല്ല കപ്പയും മീനും

ബ്ലെസിയുടെ കാഴ്ച എന്ന ചിത്രത്തിന് വേണ്ടി നല്ല കപ്പയും മീന്‍ കറിയും കഴിച്ചിട്ടുണ്ട്. ആലപ്പുഴയിലെ ചെമ്പക്കുളത്തായിരുന്നു ഷൂട്ടിങ്. ചിത്രത്തിലെ കുട്ടനാടന്‍ കായലിലെ കൊച്ചു വള്ളം തുഴയുമ്പോള്‍ എന്ന ഗാനത്തിലാണ് കപ്പയും മീനും കഴിക്കുന്നത്. ഷൂട്ടിങ് തീരാന്‍ നാലഞ്ച് ദിവസം വേണ്ടി വന്നു. കണ്ടിന്യൂറ്റിക്ക് വേണ്ടി എന്നും കപ്പയും മീനുമായിരുന്നുവെന്ന് മമ്മൂട്ടി പറയുന്നു.

മമ്മുക്കയുടെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ

English summary
Mammootty says about Mohanlal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam