യാത്രയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ ബുദ്ധിമുട്ടിയെന്ന് മമ്മൂക്ക! തെലുങ്ക് പതിപ്പും കാണണമെന്ന് താരം

By Midhun Raj

Recommended Video

തെലുങ്ക് ഡബ്ബ് ചെയ്യാന്‍ കഷ്ടപ്പെട്ടു | filmibeat Malayalam

പേരന്‍പിന്റെ വിജയത്തിലൂടെ പുതിയ വര്‍ഷം നല്ലൊരു തുടക്കം കുറിച്ചിരിക്കുകയാണ് മമ്മൂക്ക. ഒരിടവേളയ്ക്ക് ശേഷം നടന്‍ തമിഴില്‍ തിരിച്ചെത്തിയ ചിത്രത്തെ സിനിമാ പ്രേമികളും ആരാധകരും ഒന്നടങ്കം നെഞ്ചോടുചേര്‍ത്തിരുന്നു. പേരന്‍പിനു പിന്നാലെയാണ് മമ്മൂക്കയുടെ യാത്രയും തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം താരം തെലുങ്കില്‍ അഭിനയിച്ച ചിത്രത്തിനായി ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

കാത്തിരിപ്പിന് വിരാമമിട്ട് ഫെബ്രുവരി ഏട്ടിനാണ് യാത്ര തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും ടീസറിനും മികച്ച വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. അതേസമയം ചിത്രത്തിന് വേണ്ടി തെലുങ്ക് ഡബ്ബ് ചെയ്യാന്‍ കഷ്ടപ്പെട്ടുവെന്ന് മമ്മൂക്ക തുറന്നുപറഞ്ഞിരുന്നു. യാത്രയ്ക്കായി മമ്മൂക്ക ഡബ് ചെയ്യുന്നൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

വൈഎസ് ആറായി മമ്മൂക്ക

വൈഎസ് ആറായി മമ്മൂക്ക

ആന്ധ്രാ പ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് യാത്ര. ആന്ധ്രയിലെ ജനങ്ങളെ എകോപിപ്പിക്കാനായി വൈഎസ് ആര്‍ നടത്തിയ പദയാത്രയാണ് സിനിമയില്‍ പ്രധാനമായും കാണിക്കുന്നത്. 1999മുതല്‍ 2004 വരെയുളള അദ്ദേഹത്തിന്റെ ജീവിത കാലഘട്ടമാണ് യാത്രയില്‍ പറയുന്നതെന്ന് അറിയുന്നു. വൈഎസ് ആറിന്റെ രൂപസാദൃശ്യമൊന്നും ഇല്ലെങ്കിലും ചിത്രത്തില്‍ മികച്ച പ്രകടനം തന്നെയായിരിക്കും മമ്മൂക്ക നടത്തുകയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

കേരളത്തിലും വലിയ റിലീസ്

കേരളത്തിലും വലിയ റിലീസ്

മഹി വി രാഘവ് സംവിധാനം ചെയ്ത യാത്ര തെലുങ്കിലെന്ന പോലെ കേരളത്തിലും വലിയ റിലീസായിട്ടാകും തിയ്യേറ്ററുകളിലേക്ക് എത്തുക. തെലുങ്കിനു പുറമെ മലയാളം,തമിഴ് ഭാഷകളിലും സിനിമ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. മമ്മൂക്കയുടെ അഭിനയജീവിതത്തിലെ മറ്റൊരു മികച്ച കഥാപാത്രമാകും യാത്രയിലെ വൈഎസ് ആര്‍. തെലുങ്കിലെ സൂപ്പര്‍താരങ്ങളുണ്ടായിട്ടും മലയാളത്തിലെ മെഗാസ്റ്റാറിനെ സംവിധായകന്‍ തിരഞ്ഞെടുത്തത് ശ്രദ്ധേയമായിരുന്നു

തെലുങ്ക് ഡബ്ബ് ചെയ്യാന്‍ കഷ്ടപ്പെട്ടു

തെലുങ്ക് ഡബ്ബ് ചെയ്യാന്‍ കഷ്ടപ്പെട്ടു

പേരന്‍പ് വിജയകരമായി മുന്നേറികൊണ്ടിരിക്കുന്ന സമയത്താണ് മമ്മൂക്കയുടെ യാത്രയും നാളെ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. യാത്രയുടെ മലയാളം ട്രെയിലര്‍ ലോഞ്ച് അടുത്തിടെയായിരുന്നു നടന്നത്. കെജിഎഫ് നായകന്‍ യഷാണ് ട്രെയിലര്‍ പുറത്തുവിട്ടിരുന്നത്. ചടങ്ങില്‍ വെച്ചായിരുന്നു തെലുങ്കില്‍ ഡബ് ചെയ്തതിന്റെ ബുദ്ധിമുട്ട് മമ്മൂക്ക പങ്കുവെച്ചത്. തെലുങ്ക് ഡബ്ബ് ചെയ്യാന്‍ താന്‍ കുറെ കഷ്ടപ്പെടുവെന്നും ഏറെ പാടുപെട്ടു പഠിച്ചാണ് താന്‍ തെലുങ്ക് ഭാഷ ഡബ്ബ് ചെയ്തതെന്നും മമ്മൂക്ക പറഞ്ഞു.

യാത്രയുടെ തെലുങ്ക് വേര്‍ഷനും

യാത്രയുടെ തെലുങ്ക് വേര്‍ഷനും

അതുകൊണ്ടു തന്നെ മലയാളത്തിനൊപ്പം ഒരു തവണ എങ്കിലും യാത്രയുടെ തെലുങ്ക് വേര്‍ഷനും കാണണമെന്ന് പ്രേക്ഷകരോട് മമ്മൂക്ക അഭ്യര്‍ത്ഥിച്ചിരുന്നു. യാത്രയുടെതായി മമ്മൂക്കയുടെ ഡബ്ബിംഗ് മേക്കിങ് വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ ഒരു സീനിനായി മമ്മൂക്ക ശബ്ദം നല്‍കുന്നതായാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് തെലുങ്കില്‍ ഒരു ചിത്രവുമായി മമ്മൂക്ക എത്തുന്നത്.

കാണൂ

താരനിര

താരനിര

മമ്മൂക്കയ്ക്കൊപ്പം തെലുങ്കിലെ ശ്രദ്ധേയ താരങ്ങളും നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും സിനിമയില്‍ അഭിനയിച്ചിരുന്നു. ജഗപതി ബാബു,ഭൂമിക ചൗള,സുഹാസിനി മണിരത്‌നം തുടങ്ങിയവരും യാത്രയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബാഹുബലിയില്‍ അനുഷ്‌ക ഷെട്ടിയ്ക്കൊപ്പം തിളങ്ങിയ ആശ്രിത വെമുഗന്ദിയാണ് ചിത്രത്തില്‍ മമ്മൂക്കയുടെ നായികാ വേഷത്തില്‍ എത്തുന്നത്.ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X