മാളയ്ക്ക് അര്‍ഹിച്ച അംഗീകാരം നല്‍കിയിട്ടില്ലെന്ന് മമ്മൂട്ടി

By Sruthi K M

മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും വെള്ളിത്തിരയില്‍ കൈയ്യടി വാങ്ങിയ താരമായിരുന്നു വിടപറഞ്ഞ മാള അരവിന്ദന്‍. ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവരെ ചിരിപ്പിച്ച മാളയ്ക്ക് സിനിമാ ലോകം വലിയ സന്തോഷമൊന്നും നല്‍കിയിട്ടില്ല എന്നു തന്നെ പറയാം. ഇതു പറഞ്ഞിരിക്കുന്നത് മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയാണ്.

മാള അരവിന്ദന് അദ്ദേഹത്തിന്റെ കഴിവ് അനുസരിച്ച് ഒരു അംഗീകാരവും ലഭിച്ചിട്ടില്ലെന്നാണ് മമ്മൂട്ടി പറയുന്നത്. മാള അരവിന്ദന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തപ്പോഴായിരുന്നു മമ്മൂട്ടി ഇങ്ങനെയൊരു കാര്യം പറഞ്ഞത്.

mammootty

താന്‍ സിനിമയിലേക്ക് വരുന്നതിനു എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ അദ്ദേഹം വെള്ളിത്തിരയില്‍ സജ്ജീവമായിരുന്നു. എന്നും സൗഹൃദങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന വ്യക്തി കൂടിയായിരുന്നു മാള അരവിന്ദന്‍. മലയാളികളെ ഇത്രയേറെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും അരങ്ങു വാണ ഒരു നടന് സിനിമാ ജീവിതത്തില്‍ ലഭിച്ച ഒരേ ഒരു അംഗീകാരം സര്‍ക്കാര്‍ നല്‍കിയ സഹനടനുള്ള അവാര്‍ഡ് മാത്രമാണ്.

സിനിമയില്‍ മാത്രമല്ല നാടകത്തിലും അദ്ദേഹം കാഴ്ച വച്ച അഭിനയ മികവ് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. എന്നാല്‍ നാടകത്തില്‍ അദ്ദേഹത്തെ അംഗീകരിക്കപ്പെട്ടു. മികച്ച നാടക നടനുള്ള സര്‍ക്കാരിന്റെ ആദ്യ അവാര്‍ഡ് സ്വന്തമാക്കുന്നത് അദ്ദേഹമാണെന്നും മമ്മൂട്ടി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X