»   » ഇനിയും ജയിലില്‍ കിടക്കാന്‍ വയ്യ എന്ന് ജോഷിയോട് മമ്മൂട്ടി, കിടന്ന സുരേഷ് ഗോപിയ്ക്ക് സംഭവിച്ചത് ?

ഇനിയും ജയിലില്‍ കിടക്കാന്‍ വയ്യ എന്ന് ജോഷിയോട് മമ്മൂട്ടി, കിടന്ന സുരേഷ് ഗോപിയ്ക്ക് സംഭവിച്ചത് ?

Posted By: Rohini
Subscribe to Filmibeat Malayalam

ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത്, 1997 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഭൂപതി. സുരേഷ് ഗോപി, കനക എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം പക്ഷെ മൂക്കും കുത്തി വീണു. ആ പരാജയത്തിന്റെ ആഘാതത്തിന് ശേഷം ജോഷിയും ഡെന്നീസ് ജോസഫും പിന്നീട് ഒന്നിച്ചൊരു സിനിമ ചെയ്തിട്ടില്ല.

തിലകനെ വിലക്കിയതും തെറ്റാണെന്ന് മമ്മൂട്ടി പറഞ്ഞു, മമ്മൂട്ടിയോട് ബഹുമാനം എന്ന് വിനയന്‍

എന്നാല്‍ സുരേഷ് ഗോപിയ്ക്ക് പകരം, ഭപതിയിലെ നായക വേഷം ആദ്യം തേടിയെത്തിയത് മമ്മൂട്ടിയെ ആയിരുന്നു. ജയില്‍ വാസവും പ്രതികാരത്തിന്റെ കഥയും പറയുന്ന സിനിമകളില്‍ ഇനിയും അഭിനയിക്കാന്‍ വയ്യ എന്ന് പറഞ്ഞ് മമ്മൂട്ടി പിന്മാറിയതോടെയാണ് സുരേഷ് ഗോപിയുടെ അടുത്തെത്തിയത്.

bhoopathi

1985 ല്‍ പുറത്തിറങ്ങിയ നിറക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് ജോഷി - ഡെന്നീസ് - മമ്മൂട്ടി കൂട്ടുകെട്ട് ഒന്നിച്ചത്. ഡെന്നീസ് ജോസഫിന്റെ ആദ്യത്തെ ചിത്രമായിരുന്നു നിറക്കൂട്ട്. തുടര്‍ന്ന് ജോഷിയും മമ്മൂട്ടിയും ഡെന്നീസും ഒരുമിച്ചപ്പോഴൊക്കെ വിജയത്തെക്കാള്‍ കൂടുതല്‍ പരാജയമാണ് ഉണ്ടായത്.

പിന്നീട് ന്യൂഡല്‍ഹി എന്ന ചിത്രത്തിന്റെ രാജകീയ വിജയമാണ് ഈ കൂട്ടുകെട്ടിന് ശക്തി പകര്‍ന്നത്. നമ്പന്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിന് ശേഷം, ഏഴ് വര്‍ഷം കഴിഞ്ഞാണ് ജോഷിയും ഡെന്നീസ് ജോസഫും ഭൂപതി എന്നി ചിത്രത്തിന് വേണ്ടി ഒന്നിയ്ക്കുന്നത്. മമ്മൂട്ടിയ്ക്ക് വേണ്ടിയാണ് ഡെന്നീസ് ജോസഫ് ഭൂപതിയുടെ കഥ എഴുതിയത്.

പക്ഷെ മമ്മൂട്ടി ഭൂപതി നിരസിച്ചു. നിറക്കൂട്ടിലും, ന്യൂഡല്‍ഹിയിലും ജയില്‍ ജീവിതം അനുഭവിയ്ക്കുന്ന നായകന്റെ പ്രതികാരം തന്നെയായിരുന്നു വിഷയം. ഡെന്നീസ് ജോസഫ് ഭൂപതിയുടെ കഥ പറഞ്ഞപ്പോള്‍ ഇതും ജയില്‍ വാസമാണോ.. എനിക്കിനിയും ജയിലില്‍ കിടക്കാന്‍ വയ്യ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

English summary
Mammootty Says that He Don't Want to be in Jail Again

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam