റഹ്മാന്‍ തനിക്ക് ഭീഷണിയാകുമോ എന്ന് മമ്മൂട്ടി ഭയന്നിരുന്നു

By Aswini

ഏകദേശം ഒരേ സമയം ഇന്റസ്ട്രിയില്‍ എത്തിയ ആള്‍ക്കാരാണ് റഹ്മാനും മമ്മൂട്ടിയുമൊക്കെ. റൊമാന്റിക് ഹീറോ ആയി റഹ്മാന്‍ കത്തി നില്‍ക്കുന്ന സമയത്താണ് മമ്മൂട്ടി സിനിമയില്‍ കാലുറപ്പിയ്ക്കുന്നത്. എണ്‍പതുകളിലൊക്കെ മത്സരിച്ച അഭിനയമാണ് പ്രേക്ഷകര്‍ കണ്ടത്. സുഹൃത്തുക്കളായും സഹോദരങ്ങളായും റഹ്മാനും മമ്മൂട്ടിയും പ്രേക്ഷകര്‍ക്കുമുന്നിലെത്തി.

എന്നാല്‍ ഈ റഹ്മാനെ ഭയന്ന ഒരു കാലം മമ്മൂട്ടിയ്ക്കുണ്ടായിരുന്നു എന്ന് എത്രപേര്‍ക്കറിയാം. മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ കാര്‍ട്ടൂണിസ്റ്റും മമ്മൂട്ടിയുടെ പഴയ സുഹൃത്തുമായ യേശുദാസ് സംസാരിക്കുന്നു.

മമ്മൂട്ടിയുമായുള്ള പരിചയം

റഹ്മാന്‍ തനിക്ക് ഭീഷണിയാകുമോ എന്ന് മമ്മൂട്ടി ഭയന്നിരുന്നു

എറണാകുളത്ത് കട്ട്-കട്ട് എന്ന സിനിമാ മാഗസിന്റെ എഡിറ്ററായിരുന്നു യേശുദാസ്. സിനിമാക്കാരുമായൊക്കെ അടുപ്പമുണ്ടായിരുന്നു. അങ്ങനെയാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും സഹായിക്കണം എന്നും പറഞ്ഞ് കോശി എന്നയാള്‍ യേശുദാസിനെ മമ്മൂട്ടിയ്ക്ക് പരിചയപ്പെടുത്തിയത്. അങ്ങനെ തുടങ്ങിയ സൗഹൃദം പിന്നെ വളര്‍ന്നു

കണ്ണ് ശരിയല്ല

റഹ്മാന്‍ തനിക്ക് ഭീഷണിയാകുമോ എന്ന് മമ്മൂട്ടി ഭയന്നിരുന്നു

അങ്ങനെ ഒന്ന് രണ്ട് ചിത്രങ്ങളില്‍ അവസരം വന്നപ്പോള്‍ യേശുദാസ് മമ്മൂട്ടിയെയും കൂട്ടി പോയത്രെ. പി ചന്ദ്രകുമാറിന്റെ സംഭവം എന്ന ചിത്രം സംവിധാനം ചെയ്യുന്ന സമയത്ത് മമ്മൂട്ടിയെ അയച്ചപ്പോള്‍ കണ്ണ് ശരിയല്ല എന്ന് പറഞ്ഞ് തഴയുകയായിരുന്നത്രെ

 മമ്മൂട്ടിയുടെ ആദ്യത്തെ ഫ്‌ളൈറ്റ് യാത്ര

റഹ്മാന്‍ തനിക്ക് ഭീഷണിയാകുമോ എന്ന് മമ്മൂട്ടി ഭയന്നിരുന്നു

മമ്മൂട്ടിയുടെ ആദ്യത്തെ ഫ്‌ളൈറ്റ് യാത്ര തനിക്കൊപ്പമായിരുന്നുവെന്നും അഭിമുഖത്തില്‍ യേശുദാസ് പറഞ്ഞു. സംഭവം എന്ന ചിത്രത്തിന്റെ വര്‍ക്ക് മദ്രാസിലെ വുഡ്‌ലാന്റ്‌സിലായിരുന്നു. ഹോട്ടലില്‍ മമ്മൂട്ടിയുമുണ്ടായിരുന്നു. പിറ്റേ ദിവസം ഫളൈറ്റില്‍ എറണാകുളത്തേക്ക് പോകണം എന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടിയും താത്പര്യം പ്രകടിപ്പിക്കുകയായിരുന്നുവത്രെ.

ഒരാളെ ഭയന്നു

റഹ്മാന്‍ തനിക്ക് ഭീഷണിയാകുമോ എന്ന് മമ്മൂട്ടി ഭയന്നിരുന്നു

പതുക്കെപ്പതുക്കെ മുഹമ്മദ്കുട്ടി സിനിമയില്‍ ചുവടുറപ്പിച്ചു. മുഹമ്മദ്കുട്ടി മമ്മൂട്ടിയായി. സിനിമയില്‍ തുടങ്ങിയ കാലത്ത് മമ്മൂട്ടിക്ക് ഒരാളെ മാത്രമേ ഭയമുണ്ടായിരുന്നുള്ളൂ. അത് റഹ്മാനായിരുന്നു- യേശുദാസ് പറഞ്ഞു

ഭീഷണിയാകുമോ

റഹ്മാന്‍ തനിക്ക് ഭീഷണിയാകുമോ എന്ന് മമ്മൂട്ടി ഭയന്നിരുന്നു

ഒരിക്കല്‍ മമ്മൂട്ടി യേശുദാസിനോട് വളരെ ഉത്കണ്ഠയോടെ ചോദിച്ചത്രെ ''ദാസ്, റഹ്മാന്‍ എനിക്കൊരു ഭീഷണിയാവുമോ?'' എന്ന്. ''ഒരിക്കലുമില്ല. പേടിക്കേണ്ട ആളേയല്ല റഹ്മാന്‍' എന്ന് യേശുദാസ് അന്ന് മമ്മൂട്ടിയോട് പറഞ്ഞു. എന്നിട്ടും മമ്മൂട്ടിയ്ക്ക് സമാധാനമില്ലായിരുന്നുവത്രെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X