മാഷേ...എം.ടി.യെ കണ്ടാല്‍ അന്വേഷണം!! എന്ന് സ്വന്തം മമ്മൂട്ടി, വി.പി. ശ്രീധരന് മമ്മൂട്ടിയുടെ കത്ത്

''മാഷേ...എം.ടി.യെ കണ്ടാല്‍ അന്വേഷണം അറിയിക്കുമല്ലോ...തിരക്കുകാരണമാണ് മറുപടി അയക്കാന്‍ വൈകിയത്. മമ്മൂട്ടി സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫറായ ശ്രീധരന് എഴുതിയ കഥത്തിന്റെ പ്രസക്തഭാഗങ്ങളാണ് ഇത്. 1980 മെയ് രണ്ടിന് എഴുതിയ കത്താണ്. മാതൃഭൂമി ഡോട്കോമിലാണ് മമ്മൂക്ക അന്ന് എഴുതിയ കത്ത് പുറത്ത് വന്നത്.

അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍

എംടി വാസുദേവൻ നായരുമായി പരിചയമില്ലാത്ത കാലാത്താണ് മമ്മൂക്ക ഈ കത്തെഴുതുന്നത്. എടിയുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് ശ്രീധരൻ. എടിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കുന്നതിനെ കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്.

 മറുപടി അയക്കാൻ വൈകി

കെ.ജി. ജോര്‍ജ് സംവിധാനം ചെയ്യുന്ന സിനിമ 'മേള'യുടെ തിരക്കുകാരണമാണ് മറുപടി വൈകിയതെന്ന് മമ്മൂട്ടി കത്തിൽ പറയുന്നു. ചിത്രത്തില്‍ പ്രണയനായകനാണ്. കെ.ജെ. യേശുദാസാണ് ചിത്രത്തിൽ തനിയ്ക്ക് വേണ്ടി പാടുന്നത്.മാഷിന്റെ കൈയില്‍ സ്റ്റില്‍സ് കുറച്ചുകൂടിയുണ്ടെങ്കില്‍ അയച്ചുതരണം. ടു ബി പ്രിന്റായാലും മതി. മനഃപൂര്‍വം മറുപടി താമസിപ്പിക്കുന്നതല്ല. ഈ കത്തിന് ഉടനെ മറുപടി നൽകണം. നിർത്തട്ടെ എന്ന് സ്നേഹാശംസകളോടെ മമ്മൂട്ടി എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

എംടിയെ കാണണം

എംടിയെ കണ്ടാൽ അന്വേഷണം അറിയിക്കണമെന്നും കത്തിൽ പറയുന്നു. അദ്ദേഹവുമായുളള കൂടിക്കാഴ്ചയെ കുറിച്ചയ്ക്കുള്ള അവസരത്തെ കുറിച്ചും കത്തിൽ പറയുന്നുണ്ട്. എംടിയുമായി വളരെ അടുത്ത ബന്ധമായിരുന്നു ശ്രീധരനുള്ളത്. എംടിയുടെ നിരവധി ചിത്രങ്ങളിൽ സ്റ്റൽ ഫോട്ടോഗ്രാഫറായും ആര്‍ട്ട് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 എംടി നൽകിയ സാമ്മാനം

എംടിയാണ് ശ്രീധരന് ആദ്യമായി ക്യാമറ സമ്മാനമായി നൽകിയത്. എംടിയുടെ ഭാര്യ കാലാമണ്ഡലം സരസ്വതി ടീച്ചറുടെ നൃത്ത വിദ്യാർഥികൾക്ക് മേക്കപ്പ് ചെയ്തിരുന്നത് ശ്രീധർ ആയിരുന്നു. ഈ ബന്ധം പിന്നീട് വലിയ സൗഹൃദമായി മാറുകയായിരുന്നു.

 മമ്മൂട്ടിയുമായുള്ള ബന്ധം

താരങ്ങളുമായി വളരെ അടുത്ത ബന്ധമായിരുന്നു ഇദ്ദേഹത്തിനുണ്ടായിരുന്നത്. ഹരിഹരന്‍, ഐ.വി. ശശി, നടന്‍ സുകുമാരന്‍ എന്നിവരുമായി അടുത്ത ബന്ധമായിരുന്നു.വടക്കന്‍വീരഗാഥയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ കളരി അഭ്യസിക്കാന്‍ മമ്മൂട്ടിയെ സി.വി.എന്‍. കളരിയില്‍ പരിചയപ്പെടുത്തിയതും ശ്രീധരനാണ്. താരങ്ങളായ ജോമോള്‍, വിനീത് തുടങ്ങി നിരവധി താരങ്ങള്‍ക്ക് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലടക്കം മേക്കപ്പ് ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X