»   » ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ആ വേഷത്തില്‍! സേതു ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്ര രഹസ്യം

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ആ വേഷത്തില്‍! സേതു ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്ര രഹസ്യം

By: Sanviya
Subscribe to Filmibeat Malayalam

തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനായി എത്തുന്നുവെന്ന് അറിഞ്ഞതാണ്. ദ ഗ്രേറ്റ് ഫാദര്‍, പുത്തന്‍ പണം എന്നീ ചിത്രങ്ങളുടെ തിരക്കുകള്‍ കഴിഞ്ഞാലുടന്‍ മമ്മൂട്ടി സേതു ചിത്രത്തില്‍ അഭിനയിക്കും.

അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ സേതു ചിത്രത്തെ കുറിച്ചും മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചും വെളിപ്പെടുത്തി. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം ഒരു കോമഡി എന്റര്‍ടെയ്‌നറാണെന്നാണ് അറിയുന്നത്.

സാധരണക്കാരന്റെ വേഷത്തില്‍

ഒരു സാധരണക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. അടുത്തിടെ മാസ് ലുക്കില്‍ ആരാധകരെ ഞെട്ടിച്ച മമ്മൂട്ടി സാധാരണക്കാരന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.

കുട്ടനാടിന്റെ പശ്ചാത്തലത്തില്‍

കുട്ടനാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിലെ നായികയെയോ മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്നോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഈ മാസാവസാനം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അറിയുന്നത്.

ഉണ്ണി മുകുന്ദനും

യുവനടന്‍ ഉണ്ണി മുകുന്ദനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സംവിധായകന്‍ സേതുവിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിക്കുന്നത് ഉണ്ണി മുകുന്ദനാണ്. ഇത് ആദ്യമായാണ് ഉണ്ണി മുകുന്ദന്‍ ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

മമ്മൂട്ടി തിരക്കിലാണ്

ലീലയ്ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ മമ്മൂട്ടി. പുത്തന്‍ പണത്തിന് ശേഷം ശ്യം ദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടി അഭിനയിക്കും.

English summary
Mammootty-Sethu Movie: Here Are A Few Updates!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam