»   » കേട്ടതൊന്നും സത്യമല്ല, മമ്മൂട്ടി-സേതു പ്രോജക്ട് കോഴി തങ്കച്ചന്‍ എന്ന് പറയാന്‍ വരട്ടെ!

കേട്ടതൊന്നും സത്യമല്ല, മമ്മൂട്ടി-സേതു പ്രോജക്ട് കോഴി തങ്കച്ചന്‍ എന്ന് പറയാന്‍ വരട്ടെ!

Posted By: Sanviya
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നതാണ്. കോഴിതങ്കച്ചന്‍ എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകര്‍ക്കും ആവേശമായിരുന്നു.

എന്നാല്‍ ചിത്രത്തിന്റെ പേര് കോഴി തങ്കച്ചന്‍ എന്നായിരിക്കില്ല. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ സേതുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന പേര് അല്ല ചിത്രത്തിന്. ചിത്രത്തിന്റെ പേരും കഥാപാത്രങ്ങളെയും തീരുമാനിച്ച് വരികയാണെന്നും സേതു പറഞ്ഞു.

കോമഡി എന്റര്‍ടെയിനര്‍

കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു കോമഡി എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്ന് സേതു പറയുന്നു.

സാധരണക്കാരന്റെ വേഷത്തില്‍

ഒരു സാധരണക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് മറ്റ് വിവരങ്ങളും ഉടന്‍ തന്നെ പുറത്ത് വിടും. സേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദന്‍ ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. അനന്ദ വിഷന്റെ ബാനറില്‍ മുരളീധരനും ശാന്താ മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മമ്മൂട്ടി തിരക്കിലാണ്

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ മമ്മൂട്ടി. ചിത്രീകരണം പൂര്‍ത്തിയായ മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദര്‍ മാര്‍ച്ചില്‍ തിയേറ്ററുകളില്‍ എത്തും.

English summary
Mammootty-Sethu Project Is Not 'Kozhi Thankachan'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam