»   » ഷാഫിയുടെ പുതിയ ചിത്രത്തില്‍ ബിജുമേനോന്‍ നായകനാവുന്നു

ഷാഫിയുടെ പുതിയ ചിത്രത്തില്‍ ബിജുമേനോന്‍ നായകനാവുന്നു

Posted By: Nihara
Subscribe to Filmibeat Malayalam

ഷാഫിയുടെ അടുത്ത ചിത്രത്തില്‍ ബിജു മേനോന്‍ നായകനാവും. മമ്മൂട്ടി നായക കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മെഗാസ്റ്റാറിന്റെ തിരക്ക് കാരണം ചിത്രം മാറ്റിവെച്ചു. ബിജു മേനോന്‍ ചിത്രത്തിന് ശേഷം റാഫി ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഷാഫിയും ചേരും. രഞ്ജിത്തിന്റെ പുത്തന്‍പണത്തില്‍ അഭിനയിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍. അതിന് ശേഷം ശ്യാംധര്‍, മധുപാല്‍ എന്നിവരുടെ സിനിമയിലാണ് താരം അഭിനയിക്കുക.

മേരിക്കുണ്ടൊരു കുഞ്ഞാടിന് ശേഷം ബിജുമേനോനും ഷാഫിയും ഒരുമിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. ബിജുമേനോന്റെ കരിയറില്‍ മികച്ചൊരു ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു കുഞ്ഞാട്. പരുക്കന്‍ സ്വഭാവമുള്ള വില്ലനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഹ്യൂമര്‍ പശ്ചാത്തലമാക്കിയാണ് ഇത്തവണയും ഷാഫി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്.

Mammootty

തമാശ നിറഞ്ഞ കുടുംബ ചിത്രമാണ് ഇതെന്ന് ഷാഫി പറയുന്നു. ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നും വേറിട്ട ചിത്രമായിരിക്കും തന്റെ പുതിയ സിനിമയെന്നും സംവിധായകന്‍ പറയുന്നു. ചിത്രത്തിന്റെ പേരോ, മറ്റു താരങ്ങളെക്കുറിച്ചോ സംവിധായകന്‍ വ്യക്തമാക്കിയിട്ടില്ല. 2017 ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും സംവിധായകന്‍ അറിയിച്ചു.

English summary
Mammootty, the megastar is all set to join hands with hit maker Shafi, after a short hiatus. But as per the latest reports, the project will not start rolling soon anytime soon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam