»   » കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും കാക്കി അണിയുന്ന ശ്യാംദത്ത് ചിത്രത്തിന് പേരിട്ടു!!

കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും കാക്കി അണിയുന്ന ശ്യാംദത്ത് ചിത്രത്തിന് പേരിട്ടു!!

Posted By: Sanviya
Subscribe to Filmibeat Malayalam

രഞ്ജി പണിക്കരുടെ മകന്‍ നിധിന്‍ പണിക്കര്‍ സംവിധാനം ചെയ്ത കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തില്‍ എത്തുകയാണല്ലോ. പ്രശസ്ത ഛായഗ്രഹകന്റെ ആദ്യത്തെ സംവിധാന സംരഭത്തിലാണ് മമ്മൂട്ടി കാക്കി അണിയുന്നത്. സ്ട്രീറ്റ്‌ലൈറ്റ്‌സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

മാര്‍ച്ച് അവസാനം ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകും. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മമ്മൂട്ടിയുടെ കരിയറിലെ വ്യത്യസ്തമായൊരു വേഷമാണിതെന്നാണ് അറിയുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ലിജോ മോള്‍ ജോസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഗ്രേറ്റ് ഫദര്‍ റിലീസിന്

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദര്‍ മാര്‍ച്ച് 30ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. തെന്നിന്ത്യന്‍ നടി സ്‌നേഹയാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. തുറുപ്പ്ഗുലാന്‍, പ്രമാണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സ്‌നേഹയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

പുത്തന്‍പണം റിലീസ്

ലീല എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍പണത്തിലെ നായകന്‍ മമ്മൂട്ടിയാണ്. ചിത്രീകരണം പൂര്‍ത്തിയായ പുത്തന്‍പണത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്. മെയില്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

പേരന്‍പിന്റെ പ്രദര്‍ശനം

ദേശീയ അവാര്‍ഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം പെരന്‍പിന്റെയും റിലീസ് ഡേറ്റ് ഉടന്‍ തീരുമാനിക്കും. ശ്യാംദര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ശ്യാംദത്ത്-ക്രൈം ത്രില്ലര്‍

ഒരു ക്രൈം ത്രില്ലറാണ് ശ്യാംദത്തിനൊപ്പമുള്ള പുതിയ ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.

English summary
Mammootty-Shamdat Movie Gets A Title.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam