മമ്മൂക്ക പതിനെട്ടാം പടിയിലേക്ക്! അതിജീവനത്തിന്റെ കഥയുമായി ശങ്കര്‍രാമകൃഷ്ണന്‍! ചിത്രമൊരുങ്ങുന്നു

By Prashant V R

ഒരു കുട്ടനാടന്‍ ബ്ലോഗിനു ശേഷം നിരവധി സിനിമകളാണ് മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക തമിഴില്‍ അഭിനയിച്ച പേരന്‍പ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിനു പുറമെ തെലുങ്കിലും ഒരുങ്ങുന്ന യാത്രയും താരത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന സിനിമയാണ്. കുട്ടനാടന്‍ ബ്ലോഗിനു ശേഷം മലയാളത്തില്‍ നിരവധി സിനിമകളാണ് മമ്മൂക്കയുടെതായി അടുത്ത വര്‍ഷം എത്തുന്നത്.

ചരിത്ര പ്രാധാന്യമുളളതും മാസ് എന്റര്‍ടെയ്‌നറുകളുമായ സിനിമകളാണ് ഇതില്‍ ഉള്‍പ്പെട്ട ചിത്രങ്ങള്‍. മലയാളത്തില്‍ പതിനെട്ടാം പടി എന്നൊരു ചിത്രം മമ്മൂക്കയുടെതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ടൈറ്റിലില്‍ തന്നെ കൗതുകമുണര്‍ത്തികൊണ്ടായിരുന്നു അണിയറപ്രവര്‍ത്തകര്‍ സിനിമ പ്രഖ്യാച്ചിരുന്നത്. സിനിമയെക്കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

പതിനെട്ടാം പടി

പതിനെട്ടാം പടി

തിരക്കഥാകൃത്തായും അഭിനേതാവായും തിളങ്ങിയ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് പതിനെട്ടാംപടി. പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂക്ക എത്തുന്നത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററും ആരാധകരില്‍ ആവേശം നിറച്ചിരുന്നു. ബിഗ് ബഡ്ജറ്റില്‍ അണിയിച്ചൊരുക്കുന്ന ചിത്രം ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനാണ് നിര്‍മ്മിക്കുന്നത്. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പ്രമേയമാക്കിയാണ് ചിത്രമൊരുക്കുന്നത്.

നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍

നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍

60ല്‍ അധികം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുക. പൃഥ്വിരാജും ടൊവിനോ തോമസും ചിത്രത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രമൊരുക്കുന്നത്. ബാഹുബലി 2,ഏഴാം അറിവ് പോലുളള വന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ ഒരുക്കിയിട്ടുളള കെച്ച കെംബഡികെ ആണ് പതിനെട്ടാം പടിയുടെ സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്.

മമ്മൂക്ക ഉടന്‍ ജോയിന്‍ ചെയ്യും

മമ്മൂക്ക ഉടന്‍ ജോയിന്‍ ചെയ്യും

കഴിഞ്ഞ ഡിസംബറില്‍ പുതുമുഖങ്ങള്‍ക്കായി കെംപയുടെ നേതൃത്വത്തില്‍ ആക്ഷന്‍ ക്യാമ്പ് നടത്തിയിരുന്നു. അതേസമയം ചിത്രത്തിന്റെ ഷൂട്ടിംഗില്‍ മമ്മൂക്ക ഉടന്‍ അഭിനയിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഡിസംബര്‍ 28മുതലായിരിക്കും അദ്ദേഹം സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ എത്തുക. പതിനെട്ടാം പടിയുടെ പ്രധാന ലൊക്കേഷന്‍ എറണാകുളമാണ്. ചിത്രത്തിന്റെ റീലിസ് ഡേറ്റും അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. എപ്രില്‍ നാലിന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

വേറിട്ടൊരു ഗെറ്റപ്പില്‍

വേറിട്ടൊരു ഗെറ്റപ്പില്‍

ചിത്രത്തിന്റതായി നേരത്തെ പുറത്തിറങ്ങിയ ക്യാരക്ടര്‍ പോസ്റ്ററിന് മികച്ച സ്വീകരണം സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. പതിനെട്ടാം പടിയിലെ മമ്മൂക്കയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഫസ്റ്റ്‌ലുക്കായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ എത്തുന്നത്. അതേ സമയം ഖാലിദ് റഹ്മാന്റെ ഉണ്ട എന്ന ചിത്രമാണ് മമ്മൂട്ടിക്ക് ഇനി പൂര്‍ത്തിയാക്കാനുളള ചിത്രം. സിനിമയുടെ അവസാന ഘട്ട ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ഉണ്ട പൂര്‍ത്തിയായ ശേഷം വൈശാഖിന്റ മധുരരാജയിലും അദ്ദേഹം അഭിനയിക്കും.

പുതിയ സിനിമകള്‍

പുതിയ സിനിമകള്‍

രമേഷ് പിഷാരടിയുടെ ഗാനഗന്ധര്‍വ്വന്‍, ശ്യാമപ്രസാദിന്റെ ആളോഹരി ആനന്ദം,ഡിനു ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രം,ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന അമീര്‍, അമല്‍ നീരദിന്റെ ബിഗ് ബിയുടെ സെക്കന്‍ഡ് പാര്‍ട്ടായ ബിലാല്‍ തുടങ്ങിയവയാണ് മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് സിനിമകള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X