നീല ഷർട്ടിൽ നീല കേക്ക് മുറിച്ച് മമ്മൂട്ടി! മെഗാസ്റ്റാറിന്റെ പിറന്നാൾ ആഘോഷ ചിത്രം വൈറൽ...
മലയാളി സിനിമയുടെ സ്വകാര്യ അഹങ്കാരം മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകരും സിനിമാ ലോകവും. താരത്തിന് പിറന്നാൾ ആശംസിച്ച് ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടിയെന്ന നടനെ പറ്റിയും മികച്ച മനുഷ്യനെപ്പറ്റിയും നിരവധി കഥകളായിരുന്നു ഇവർക്ക് പറയാനുള്ളത്. ശാന്തനായ അച്ഛനെ പറ്റി മകനും നടനുമായ ദുൽഖർ വാചാലനായപ്പോൾ വർഷങ്ങളായുള്ള സ്നേഹബന്ധത്തെ പറ്റി മോഹൻലാലും മനസ് തുറന്നു .

ആരാധകരുടെ ആഘോഷം ദിവസങ്ങൾക്ക് മുമ്പെ ആരംഭിച്ചിരുന്നു. ഇപ്പോഴിത തന്നെ സ്നേഹിക്കുന്ന എല്ലാവർക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മമ്മൂട്ടി. കേക്ക് മുറിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് തന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കുചേരാൻ മെഗാസ്റ്റാർ എല്ലാവരേയും ക്ഷണിച്ചത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ലളിതമായ പിറന്നാൾ ആഘോഷമായിരുന്നു. നിങ്ങളൾ എല്ലാവരുമായി ഈ പിറന്നാൾ കേക്ക് പങ്കിടാൻ സാധിച്ചിരുന്നുവെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു... എന്ന് കുറിച്ചു കൊണ്ടാണ് മനോഹരമായ പിറന്നാൾ കേക്ക് താരം പങ്കുവെച്ചത്. താരത്തിന്റെ പിറന്നാൾ ആഘോഷ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. നീല ഷർട്ട് ധരിച്ച് അതിമനോഹരമായ കേക്കിന് അടുത്ത് നിൽക്കുന്ന മെഗാസ്റ്റാർ ചിത്രം ആരാധകരും സിനിമ ലോകവും ഏറ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
മമ്മൂട്ടി കൂടുതൽ ചുള്ളനായിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ഇനിയും ഇതുപോലെ ആരോഗ്യവാനായ ഇരിക്കട്ട എന്നും ഇവർ ആശംസിക്കുന്നുണ്ട്. പിറന്നാൾ ദിനത്തിൽ മമ്മൂട്ടി ആരാധകർക്കായി സർപ്രൈസ് സമ്മാനവുമായി ദുൽഖർ സൽമാൻ എത്തിയിരുന്നു. മലയാള സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് വൺ. കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായി മെഗാസ്റ്റാർ എത്തുന്ന ചിത്രത്തിന്റെ പുതിയ ടീസർ പിറന്നാൾ ദിനത്തിൽ ദുൽഖർ സൽമാനായിരുന്നു പങ്കുവെച്ചത്. തനിക്ക് ഏറ്റവും സന്തോഷമുള്ള കാര്യമാണിതെന്ന് കുറിച്ചു കൊണ്ടായിരുന്നു ടീസർ ദുൽഖർ പങ്കുവെച്ചത്. ഇത് സിനിമ കോളങ്ങളിൽ വൈറലായിട്ടുണ്ട്.
Recommended Video
ദുൽഖർ പങ്കുവെച്ച ടീസർ പോലെ തന്നെ അദ്ദേഹഹത്തിന്റെ പിറന്നാൾ ആശംസയും ആരാധകർക്കിടയിൽ ചർച്ച വിഷയമായിട്ടുണ്ട്. എന്‍റേത്, എന്‍റെ വാപ്പിച്ചിക്ക് ജന്മദിനാശംസകൾ നേരുന്നു. എനിക്കറിയാവുന്നതിൽ ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യനാണ്. എന്ത് കാര്യത്തിനും എനിക്ക് അടുത്തുചെല്ലാവുന്നയാള്‍. എപ്പോഴും എല്ലാം കേട്ടുകൊണ്ട് എന്നെ ശാന്തനാക്കുന്നയാള്‍. എന്‍റെ സമാധാനവും സെന്നും നിങ്ങളാണ്. നിങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന അവിശ്വസനീയമായ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ജീവിക്കുവാൻ ഞാനെപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് നിങ്ങളോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞത് തന്നെ ഞങ്ങള്‍ക്ക് ഏറ്റവും വലിയ ഭാഗ്യമാണ്. മറിയത്തിനൊപ്പം നിങ്ങളെ കാണുമ്പോള്‍ ഞാനേറെ സന്തോഷിക്കുന്നു. ഹാപ്പി ബെര്‍ത്ത്ഡേ. നിങ്ങൾ ചെറുപ്പമാകുന്തോറും തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കൂ.അനന്താമായി ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നുണ്ട്, ദുൽഖര്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു.....


Click it and Unblock the Notifications