For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മെഗാസ്റ്റാറാണെന്ന് പറഞ്ഞ് നടക്കാത്ത മമ്മൂട്ടി! ലാളിത്യത്തെ ഏറ്റെടുത്ത് ആരാധകര്‍, തെളിവുമുണ്ട്, കാണൂ

  |
  മമ്മൂട്ടിയുടെ ലാളിത്യത്തെ ഏറ്റെടുത്ത് ആരാധകര്‍ | filmibeat Malayalam

  യുവതാരങ്ങളെപ്പോലും വെല്ലുന്ന തരത്തില്‍ കൈനിറയെ സിനിമകളുമായി നിറഞ്ഞുനില്‍ക്കുകയാണ് മമ്മൂട്ടി. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന തരത്തിലുള്ളതായിരിക്കണം തന്റെ സിനിമയെന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധബുദ്ധിയുണ്ട്. പോയവര്‍ഷം കേവലം നാല് സിനിമകളുമായിട്ടായിരുന്നു അദ്ദേഹം എത്തിയത്. ബോക്‌സോഫീസില്‍ അദ്ദേഹത്തിന്റെ താരമൂല്യം കുത്തനെ ഇടിഞ്ഞുവെന്ന തരത്തിലുള്ള വിമര്‍ശനം അദ്ദേഹത്തിനെതിരെ ഉയര്‍ന്നുവന്നിരുന്നു. തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെ നിഷ്‌ക്കരുണം തള്ളിയാണ് അദ്ദേഹം മുന്നേറുന്നതെന്നത് സമീപകാല സിനിമകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും.

  പേരിലും ലുക്കിലും വരെ വ്യത്യസ്തത പുലര്‍ത്തുന്ന സിനിമകളുമായെത്തുന്ന അദ്ദേഹത്തിന് സോഷ്യല്‍ മീഡിയയിലൂടെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങളും ട്രെയിലറും ഗാനവുമൊക്കെ തംരഗമായി മാറുന്നത്. മികച്ച സ്വീകാര്യത തന്നെയാണ് ഇതിന് പിന്നില്‍. അടുത്തിടെ പുറത്തിറങ്ങിയ സിനിമയായ അബ്രഹാമിന്റെ സന്തതികള്‍ വിജയകരമായി മുന്നേറുകയാണ്. അതിനിടയിലാണ് പുതിയ ചിത്രമായ മധുരരാജയെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നത്. സിനിമയുടെ ചിത്രീകരണം ഓഗ്സ്റ്റ് 9ന് തുടങ്ങുകയാണെന്നും സംവിധായകന്‍ വൈശാഖന്‍ വ്യക്തമാക്കിയിട്ടുണ്ട്.

  മധുരരാജയുടെ പോസ്റ്റര്‍

  മധുരരാജയുടെ പോസ്റ്റര്‍

  പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖനും ഒന്നിക്കുന്നുവെന്ന തരത്തില്‍ നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗം അരങ്ങുതകര്‍ക്കുന്ന സമയം കൂടിയാണല്ലോ ഇത്. അതിനാല്‍ത്തന്നെ ഇത്തരത്തിലൊരു കാര്യത്തെക്കുറിച്ച് കേട്ടപ്പോള്‍ പ്രേക്ഷകര്‍ സന്തോഷത്തിലായിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സംവിധായകന്‍ തന്നെയാണ് സിനിമയുടെ പോസ്റ്ററും മറ്റ് സുപ്രധാന വിവരങ്ങളും പുറത്തുവിട്ടത്. ഇതോടെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ടെന്നും അടുത്ത് തന്നെ ആരംഭിക്കുമെന്നും ഉറപ്പായത്.

   മമ്മൂട്ടിയും ഷെയര്‍ ചെയ്തു

  മമ്മൂട്ടിയും ഷെയര്‍ ചെയ്തു

  സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് മമ്മൂട്ടി. സിനിമയുടെ പ്രമോഷന് വേണ്ടി സോഷ്യല്‍ മീഡിയയെ കൃത്യമായി ഉപയോഗിക്കാനും അദ്ദേഹത്തിന് അറിയാം. മധുരരാജയുടെ പോസ്റ്റര്‍ അദ്ദേഹവും പങ്കുവെച്ചിട്ടുണ്ട്. ക്ഷണനേരം കൊണ്ടാണ് ഈ സിനിമയുടെ പോസ്റ്റര്‍ വൈറലായി മാറിയത്. വൈശാഖ്, ഉദയ് കൃഷ്ണ, പീറ്റര്‍ ഹെയ്ന്‍ എന്നിവര്‍ വീണ്ടും ഒരുമിക്കുകയാണെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. നേരത്തെ പുലിമുരുകന് വേണ്ടിയായിരുന്നു ഈ കൂട്ടുകെട്ട് ഒരുമിച്ചത്.

  'മെഗാസ്റ്റാര്‍' ഒഴിവാക്കിയ പോസ്റ്റര്‍

  'മെഗാസ്റ്റാര്‍' ഒഴിവാക്കിയ പോസ്റ്റര്‍

  മമ്മൂട്ടി ഷെയര്‍ ചെയ്ത പോസ്റ്ററില്‍ മെഗാസ്റ്റാര്‍ എന്നില്ലായിരുന്നു. ആരാധകരാണ് ഇത്തരമൊരു കാര്യത്തെക്കുറിച്ച് ശ്രദ്ധിച്ചത്. മറ്റുള്ളവര്‍ ഷെയര്‍ ചെയ്ത പോസ്റ്ററിലെല്ലാം മെഗാസ്റ്റാര്‍ മമ്മൂട്ടി എന്നുണ്ടായിരുന്നു. എന്നാല്‍ തന്റെ പേജില്‍ ഷെയര്‍ ചെയ്യുമ്പോള്‍ മെഗാസ്റ്റാര്‍ എന്ന കാര്യം അദ്ദേഹം ഒഴിവാക്കിയിട്ടുണ്ട്. നേരത്തെയും ഇതേ കാര്യത്തെക്കുറിച്ച് മറ്റ് ചിലര്‍ സൂചിപ്പിച്ചിരുന്നു. പൊതുവില്‍ മെഗാസ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുമ്പോഴും അക്കാര്യം ഒഴിവാക്കിയ മമ്മൂട്ടിയെക്കുറിച്ച് ആരാധകര്‍ വാചാലരാവുകയാണ്.

  മോഹന്‍ലാലിനെതിരെ വിമര്‍ശനം

  മോഹന്‍ലാലിനെതിരെ വിമര്‍ശനം

  മമ്മൂട്ടി മെഗാസ്റ്റാര്‍ ഒഴിവാക്കിയപ്പോള്‍ മോഹന്‍ലാലിനായിരുന്നു പൊങ്കാല. താരസംഘടനയായ എഎംഎംഎയുടെ നേതൃനിരയിലെത്തിയതില്‍പ്പിന്നെ അദ്ദേഹത്തിന് വിവാദവും വിമര്‍ശനവും ഒഴിഞ്ഞ സമയമില്ല. അതിന് പിന്നാലെയാണ് മെഗാസ്റ്റാര്‍ ആരാധകരും താരത്തിന് നേരെ തിരിഞ്ഞത്. മോഹന്‍ലാല്‍ സ്വന്തം പേജില്‍ പങ്കുവെക്കുന്ന പോസ്റ്ററുകളിലെല്ലാം കംപ്ലീറ്റ് ആക്ടര്‍ എന്ന വിശേഷണമുണ്ടാവാറുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

  മാതൃകാപരമായ നീക്കമെന്ന് ആരാധകര്‍

  മാതൃകാപരമായ നീക്കമെന്ന് ആരാധകര്‍

  മമ്മൂട്ടിയുടേത് മാതൃകാപരമായ നീക്കമാണെന്നും അദ്ദേഹത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഈ വിഷയവുമായി ബന്ധപ്പെട്ട് പുതിയ ഫാന്‍ പോരിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോള്‍. ആക്ഷനും കോമഡിയും വൈകാരികതയുമൊക്കെ നിറഞ്ഞ തട്ടുപൊളിപ്പന്‍ മാസ്സ് ചിത്രമായിരിക്കും മധുരരാജയെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

  മമ്മൂട്ടി പങ്കുവെച്ച പോസ്റ്റര്‍ ഇത്

  മമ്മൂട്ടി ഷെയര്‍ ചെയ്ത പോസ്റ്റര്‍ ഇങ്ങനെയായിരുന്നു

  സംവിധായകന്റെ പോസ്റ്റ്

  സംവിധായകന്‍ പങ്കുവെച്ച പോസ്റ്റര്‍ നോക്കൂ.

  English summary
  Mammootty shares Maduraraja Poster
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X