»   » മമ്മൂട്ടിയുടെ മറ്റൊരു അഡാറ് സിനിമയ്ക്ക് കൂടി തിരി തെളിഞ്ഞു..! ഇനിയാണ് കടുത്ത മത്സരം ആരംഭിക്കുന്നത്..

മമ്മൂട്ടിയുടെ മറ്റൊരു അഡാറ് സിനിമയ്ക്ക് കൂടി തിരി തെളിഞ്ഞു..! ഇനിയാണ് കടുത്ത മത്സരം ആരംഭിക്കുന്നത്..

Written By:
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പരോള്‍ ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിനൊരുങ്ങുകയാണ്. ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. പരോളിന് പിന്നാലെ അണിയറയില്‍ നിരവധി സിനിമകളാണ് ഇനി വരാനിരിക്കുന്നത്. അക്കൂട്ടത്തില്‍ ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ പൂജ കഴിഞ്ഞിരിക്കുകയാണ്.

ലാലേട്ടന്റെ ഇത്തിക്കര പക്കിയുടെ വേഷം കോപ്പിയടിച്ചതല്ല! ആ ലുക്കിന് പിന്നിലെ സത്യം പുറത്തായി!


മമ്മൂട്ടി തന്നെ ഫേസുബക്കിലുടെ പുറത്ത് വിട്ട വീഡിയോയിലാണ് സിനിമയുടെ പൂജ ചടങ്ങുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. സിനിമയുടെ ചിത്രീകരണം ഈ മാസം തന്നെ ആരംഭിക്കാന്‍ പോവുകയാണ്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം..


ഒരു കുട്ടനാടന്‍ ബ്ലോഗ്

മെഗാസ്റ്റാര്‍ മമ്മൂട്ടി നായനകനായി അഭിനയിക്കുന്ന പരോള്‍ ചിത്രീകരണം പൂര്‍ത്തിയാക്കി. തൊട്ട് പിന്നാലെ മറ്റൊരു സിനിമയുടെ കൂടെ പൂജ കഴിഞ്ഞിരിക്കുകയാണ്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയുടെ പൂജ ചടങ്ങളുകളാണ് കഴിഞ്ഞ ദിവസം കഴിഞ്ഞത്. ചടങ്ങുകളുടെ വീഡിയോ മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു കിടിലന്‍ സിനിമയാണോ ഒരു കുട്ടനാടന്‍ ബ്ലോഗ് എന്നതിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സംവിധാനം ചെയ്യുന്നതിനൊപ്പം സേതു തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നതും.


സിനിമയുടെ ഇതിവൃത്തം

കോഴിത്തങ്കച്ചന്‍ എന്നായിരുന്നു ആദ്യം സിനിമയ്ക്ക് പേരിട്ടിരുന്നത്. എന്നാല്‍ സിനിമയുടെ കഥയുമായി ബന്ധപ്പെട്ടാണ് പേര് മാറ്റിയത്. കുട്ടനാട്ടിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. കുട്ടനാടനിന്റെ പശ്ചാതലത്തില്‍ ശ്രീകൃഷ്ണപുരം എന്ന സാങ്കല്‍പികമായൊരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അവിടെ നിന്നും ഹരി എന്ന് പേരുള്ള ഒരു ബ്ലോഗ് എഴുത്തുകാരന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഹരിയുടെ ബ്ലോഗിലൂടെ വിവരിക്കുന്ന കാര്യങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഈ മാസം പത്തൊമ്പതിന് തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സിനിമയിലെ താരങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണ്. ഒരു മധ്യവയസ്കനായിട്ടാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം.


താരസമ്പന്നം

മമ്മൂട്ടി നായകനായി അഭിനയിക്കുമ്പോള്‍ മലയാളത്തിലെ മറ്റ് നിരവധി താരങ്ങളും സിനിമയിലുണ്ട്. ഷംന കാസിം, റായ് ലക്ഷ്മി, അനു സിത്താര എന്നിവരാണ് സിനിമയിലെ നായികമാര്‍. ഒപ്പം സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയില്‍ ഷംന കാസിം ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. നീന എന്ന പേരിലായുള്ള കഥാപാത്രത്തെയാണ് ഷംന അവതരിപ്പിക്കുന്നത്. മെമ്മറീസ് എന്ന സിനിമയ്ക്ക് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്ത മുരളീധരനുമാണ് സിനിമ നിര്‍മ്മിക്കുന്നത്. സേതുവിനൊപ്പം നടന്‍ ഉണ്ണി മുകുന്ദന്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
മമ്മൂട്ടിയുടെ തിരക്കുകള്‍

ചിത്രീകരണം പൂര്‍ത്തിയാക്കിയ മമ്മൂട്ടിയുടെ മൂന്ന് സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. മാര്‍ച്ച് 30 ന് ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന പരോള്‍ റിലീസിനെത്തും. ചിത്രത്തില്‍ സഖാവിന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. നടന്‍ ജോയി മാത്യു തിരക്കഥയെഴുതുന്ന അങ്കിളാണ് മറ്റൊരു സിനിമ. അതിനൊപ്പം 12 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്ന പേരന്‍പ് എന്ന സിനിമയും റിലീസിനെത്തുകയാണ്. മേയ് മാസത്തിലായിരിക്കും പേരന്‍പ് തിയറ്ററുകളിലേക്ക് എത്തുന്നത്. അതിനൊപ്പം അബ്രഹമിന്റെ സന്തതികള്‍, മാമാങ്കം, കുഞ്ഞാലി മരക്കാര്‍ തുങ്ങി നിരവധി സിനിമകളാണ് അണിയറയിലുള്ളത്. മെഗാസ്റ്റാറിന്റെ സിനിമകള്‍ക്ക് വേണ്ടി വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.ജയേട്ടാ നിങ്ങളിതെന്ത് കിടുവാണ്! മേരിക്കുട്ടിയായി രൂപം മാറിയ ജയസൂര്യയെ നമിക്കണം, നിങ്ങളെ ആര് ട്രോളും


ദയവ് ചെയ്ത് ആ സിനിമ ഭാര്യമാരെ കാണിക്കരുത്! സംവിധായകന്‍ രഞ്ജിത്ത് സിനിമയെ കുറിച്ച് വെളിപ്പെടുത്തുന്നു

English summary
Mammootty shares Oru Kuttanadan Blog pooja video

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam