മമ്മൂക്ക വീണ്ടും ഹിറ്റടിക്കും! ഉണ്ടയുടെ വരവറിയിച്ച് പുതിയ പോസ്റ്റര്‍! മെഗാസ്റ്റാറിന്‍റെ പോസ്റ്റ്
പ്രഖ്യാപനവേള മുതല്‍ ആരാധകര്‍ ഏറ്റെടുത്ത സിനിമകളിലൊന്നാണ് ഉണ്ട. പേരിലെ വ്യത്യസ്തത മാത്രമല്ല മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിലെത്തുന്നുവെന്നതും പ്രധാന പ്രത്യേകതകളിലൊന്നാണ്. മാവോയിസ്റ്റ് മേഖലയിലേക്ക് ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോവുന്ന പോലീസുകാരുടെ കഥയുമായാണ് ഖാലിദ് റഹ്മാന്‍ ഇത്തവണ എത്തുന്നത്. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം അടുത്ത സിനിമയുമായി അദ്ദേഹമെത്തുന്നുവെന്ന പ്രഖ്യാപനം വന്നപ്പോള്‍ മുതലേ ആരാധകരും കാത്തിരിപ്പിലായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. എസ് ഐ മണികണ്ഠനായുള്ള മെഗാസ്റ്റാറിന്റെ പകര്‍ന്നാട്ടം കാണാനായി കാത്തിരിക്കുകയാണ് എല്ലാവരും. ജൂണ്‍ 14 വെള്ളിയാഴ്ചയാണ് സിനിമ റിലീസ് ചെയ്യുന്നത്.
റിലീസിംഗിന് മണിക്കൂറുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. അതിനിടയിലാണ് പുതിയ പോസ്റ്ററുമായി മമ്മൂട്ടി എത്തിയത്. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലുള്ള താരത്തിന്റെ പോസ്റ്റ് ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായി ഗൗരവപ്രകൃതക്കാരനായ പോലീസുകാരനായാണ് ഇത്തവണ അദ്ദേഹം എത്തുന്നത്. മമ്മൂട്ടിക്കൊപ്പം യുവതാരനിരയിലെ പ്രമുഖരും പോലീസ് വേഷത്തിലെത്തുന്നുണ്ട്. തന്റെ ആദ്യ ചിത്രത്തിലെ നായകനായ ആസിഫ് അലിക്കും സുപ്രധാനമായ വേഷം സംവിധായകന്‍ നല്‍കിയിരുന്നു. അതിഥിയായി താനെത്തുന്നുണ്ടെന്നും മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു.

മമ്മൂട്ടിയുടെ കരിയറിലെ അടുത്ത ബ്ലോക്ക് ബസ്റ്ററായി ഉണ്ട മാറിയേക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഈ വര്‍ഷത്തെ രണ്ടാമത്തെ ഹിറ്റ് ചിത്രമാണ് ഇതെന്ന തരത്തിലുള്ള വിലയിരുത്തലുകളും നടക്കുന്നുണ്ട്. സൈലന്റായി വന്ന ബ്ലോക്ക് ബസ്റ്ററായി മാറാനുള്ള ശ്രമമാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടയിലാണ് പുതിയ പോസ്റ്റര്‍ പങ്കുവെച്ച് മമ്മൂട്ടി എത്തിയത്. റിലീസിംഗിന് ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ മാത്രമല്ല താരങ്ങളും എത്തിയിട്ടുണ്ട്.


Click it and Unblock the Notifications