ഗ്യാങ്‌സ്റ്ററിനായി മമ്മൂട്ടി അജ്മീറില്‍

By Lakshmi

മലയാളചിത്രങ്ങളില്‍ പലതും അതിര്‍ത്തികള്‍ കടക്കുകയാണ്. പുതുമയുള്ള ലൊക്കേഷനുകള്‍ തേടി സിനിമാക്കാരെല്ലാം ഉത്തരേന്ത്യയിലേയ്ക്ക് കടക്കുകയാണ്. അടുത്തിടെ റിലീസ് ചെയ്ത കാമല്‍ സഫാരി പോലുള്ള ചിത്രങ്ങളില്‍ രാജസ്ഥാന്റെ മനോഹാരിത നമ്മള്‍ കണ്ടതാണ്. ഇപ്പോഴിതാ രാജസ്ഥാനില്‍ വച്ച് മറ്റൊരു മലയാളചിത്രംകൂടി ചിത്രീകരിക്കപ്പെടുന്നു.

ആഷിക് അബുവിന്റെ മമ്മൂട്ടിച്ചിത്രം ദി ഗ്യാങ്സ്റ്ററിന്റെ ചില് ഭാഗങ്ങളാണ് രാജസ്ഥാനിലെ അജ്മീറില്‍ വച്ച് ചിത്രീകരിക്കുന്നത്. ഷൂട്ടിങ്ങിനായി മമ്മൂട്ടിയും സംഘവും ഇപ്പോള്‍ അജ്മീറിലാണുള്ളത്.

Mammootty shooting in Ajmer

അജ്മീറിലെ കാജാ മൊയ്‌നൂദ്ദീന്‍ ചിസ്തിയുടെ ദര്‍ഗ്ഗയും പരിസരവും ഗ്യാങ്സ്റ്ററില്‍ കാണാന്‍ കഴിയുമെന്ന് അണിയറക്കാര്‍ പറയുന്നു. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന അധോലോകനേതാവായ നായകന്‍ ഇടയ്ക്ക് ആത്മീയമായ രക്ഷപ്പെടലിനായി എത്തുന്ന സ്ഥലമാണ് അജ്മീറിലെ ദര്‍ഗ. അതുകൊണ്ടുതന്നെ ദര്‍ഗ്ഗയുടെ പരിസരത്ത് ചിത്രീകരണം ആവശ്യമാണ്.

ദര്‍ഗയുടെ ഉള്ളില്‍ ചിത്രീകരണം അനുവദിക്കില്ല. അതുകൊണ്ടുതന്നെ ദര്‍ഗ്ഗയ്ക്ക് പുറത്തെ തെരുവിലും തിരക്കിലുമെല്ലാം വച്ചാണ് ചിത്രീകരണം നടത്തുന്നത്. കുറച്ച് ഭാഗങ്ങള്‍ താരാഗഡ് ഹില്‍സിലുള്ള മറ്റൊരു ദര്‍ഗയുടെ പരിസരത്താണ് ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടി തലപ്പാവ് വച്ച് ദര്‍ഗ സന്ദര്‍ശനത്തിന് പോകുന്നതും മറ്റുമായ സീനുകളാണ് ഇപ്പോള്‍ ചിത്രീകരിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X