»   » പുതിയ ചിത്രത്തിന് എന്ത് പേരിടും, മമ്മൂട്ടിക്ക് ആകെ കണ്‍ഫ്യൂഷന്‍!!! ഫാന്‍സിന് ഇഷ്ടമാകുമോ എന്ന ഭയം???

പുതിയ ചിത്രത്തിന് എന്ത് പേരിടും, മമ്മൂട്ടിക്ക് ആകെ കണ്‍ഫ്യൂഷന്‍!!! ഫാന്‍സിന് ഇഷ്ടമാകുമോ എന്ന ഭയം???

Posted By: Karthi
Subscribe to Filmibeat Malayalam

ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം മമ്മൂട്ടിയുടെ കരിയറില്‍ വന്‍ വഴിത്തിരിവായി മാറിയ ചിത്രമായിരുന്നു. ഇന്നലെ വന്ന പയ്യന്മാര്‍ പോലും മലയാളത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടം നേടുമ്പോള്‍ മലയാളത്തിന്റെ മെഗാസ്റ്റാറിന് മാത്രം അവിടെ സ്ഥാനം പിടിക്കാനായില്ല. ദ ഗ്രേറ്റ് ഫാദറായിരുന്നു മമ്മൂട്ടിയെ അമ്പത് കോടി ക്ലബ്ബില്‍ എത്തിച്ചത്. തുടക്കം മുതല്‍ ആരാധകര്‍ മമ്മൂട്ടി ചിത്രത്തെ ആഘോഷമാക്കി.

രണ്ട് വര്‍ഷത്തെ പ്രണയത്തിന് ഗുഡ് ബൈ... സിനിമ മതി, കാമുകനെ തള്ളിപ്പിറഞ്ഞ് രജിഷ വിജയന്‍...

ബാഹുബലി തുണച്ചില്ല!!! തമിഴ് ചിത്രത്തില്‍ നിന്ന് തമന്ന പുറത്ത്, പകരമെത്തുന്നതും രാജമൗലി നായിക???

ദ ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂട്ടയുടെ ഓരോ നീക്കങ്ങളും കരുതലോടെയാണ്. ഇപ്പോള്‍ മമ്മൂട്ടി ഒരു പുതിയ പ്രതിസന്ധിയിലാണ്. ഓണത്തിന് തിയറ്ററിലെത്തുന്ന മമ്മൂട്ടി ചിത്രത്തിന് ഇതുവരെ ഒരു പേര് കണ്ടെത്താനായിട്ടില്ല. പല പേരുകള്‍ നിര്‍ദേശിക്കപ്പെട്ടെങ്കിലും ഒന്നിലും ഉറപ്പിക്കാന്‍ മമ്മൂട്ടിക്കോ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കോ സാധിച്ചിട്ടില്ല. ചിത്രത്തിന്റെ പേര് ആരാധകര്‍ക്ക് ഇഷ്ടമാകുമോ എന്നതാണ് മമ്മൂട്ടിക്ക് മുന്നിലുള്ള പ്രതിസന്ധി.

മമ്മൂട്ടി ശ്യാംധര്‍ ചിത്രം

പൃഥ്വിരാജിനെ നായകനാക്കി സെവൻത് ഡേ എന്ന സിനിമ സംവിധാനം ചെയ്ത ശ്യാംധര്‍ മമ്മൂട്ടിയെ നായകനായിക്കി ഒരുക്കുന്ന ചിത്രത്തിനാണ് പോസ്റ്റ് പ്രൊഡക്ഷന്റെ അവസാനഘട്ടത്തിലെത്തിയിട്ടും ഒരു പേര് കണ്ടെത്താന്‍ കഴിയാത്തത്. പല പേരുകള്‍ ചിത്രത്തിനായി നിര്‍ദേശിക്കപ്പെട്ടെങ്കിലും ഒന്നും സ്ഥിരീകരിച്ചിട്ടില്ല.

അവസരം ആരാധകര്‍ക്ക്

ആരാധകര്‍ ഇഷ്ടപ്പെടുന്ന ഏറ്റെടുക്കുന്ന ഒരു പേരാണ് ചിത്രത്തിന് വേണ്ടി നോക്കുന്നത്. നിലവില്‍ നിര്‍ദേശിക്കപ്പെട്ട പേരുകളെല്ലാം തള്ളിപ്പോയതും ഇതേ കാരണം കൊണ്ടുതന്നെ. രണ്ട് പേരുകളാണ് ചര്‍ച്ചകളില്‍ ഉയര്‍ന്ന് വരുന്നത്. ഇതില്‍ ഏത് വേണമെന്നുള്ളത് ആരാധകരുടെ താല്പര്യങ്ങളെ മുന്‍നിര്‍ത്തി തീരുമാനിക്കും.

അധ്യാപകരുടെ അധ്യാപകന്‍

സെവൻത് ഡേ പോലൊരു സ്‌റ്റൈലിഷ് ത്രില്ലറല്ല ഒരു കുടുംബ ചിത്രമാണ് ശ്യാംധര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയിരിക്കുന്നത്. അധ്യാപകരെ ട്രെയിന്‍ ചെയ്യിക്കുന്ന ഒരു അധ്യാപകനായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി വേഷമിടുന്നത്.

നിരവധി പേരുകള്‍

ചിത്രത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ നിരവധി പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നു. ഇതില്‍ ഒരിടത്തൊരു രാജകുമാരന്‍ എന്ന് പേര് ചിത്രത്തിന് സ്ഥിരീകരിച്ചതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആ പേര് വേണ്ടന്ന് വയ്ക്കുകയായിരുന്നു. മൈ നെയിം ഈ രാജകുമാരന്‍ എന്ന പേരും ചിത്രത്തിന് നിര്‍ദേശിക്കപ്പെട്ടെങ്കിലും ആ പേരും തള്ളിക്കളഞ്ഞു.

രണ്ട് പേരുകള്‍

നിലവില്‍ ചിത്രത്തിനായി രണ്ട് പേരുകള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ഇവയില്‍ ഏത് ഉറപ്പിക്കണമെന്ന കാര്യത്തില്‍ മമ്മൂട്ടിക്കോ അണിയറ പ്രവര്‍ത്തകര്‍ക്കോ ഇത് വരെ ഒരു തീരുമാനത്തിലെത്താറായിട്ടില്ല.

പുള്ളിക്കാരന്‍ സാറാ(സ്റ്റാറാ)

നിലവില്‍ സാധ്യത കൂടുതല്‍ കല്പിക്കപ്പെടുന്നത് 'പുള്ളിക്കാരന്‍ സാറാ' എന്ന പേരിനാണ്. സാറ് ഒരു സ്റ്റാറായി മാറുന്നു എന്ന ധ്വനി നല്‍കുന്ന പേര് ആരാധകരും ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാലും ചിത്രത്തിന് അനുയോജ്യമായ പുതിയ പേരുകളും നോക്കുന്നുണ്ട്.

ആരാധകരാണ് സ്റ്റാര്‍

സാറ് സ്റ്റാറായും അല്ലെങ്കിലും മമ്മൂട്ടിക്ക് സ്റ്റാര്‍ ആരാധകര്‍ തന്നെയാണ്. ചിത്രത്തിന് പേരിടുന്നത് ആരാധകരെ കണക്കിലെടുത്ത് തന്നെയാകും. അണിയറ പ്രവര്‍ത്തകര്‍ തിരഞ്ഞെടുത്ത പേരുകള്‍ ആരാധകര്‍ക്ക് മുന്നില്‍ വയ്ക്കാനും ആരാധകരുടെ പ്രതികരണം അറിയാനുമുള്ള സാധ്യത തള്ളിക്കളയാനാകില്ല.

പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു

ഓണത്തിന് തിയറ്ററിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകായാണ്.

English summary
Mammootty is not satisfied in names suggested for Shyamdhar movie. He give preference for his fans interest.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam