മമ്മൂട്ടിയുടെ ഓരോ ചുവടും ഇനി സൂക്ഷിച്ച്
തുടര്‍ച്ചയായ പതനത്തിന് ശേഷം മമ്മൂട്ടി എല്ലാം തിരിച്ചുപിടുയ്ക്കുകയാണ്. വേണുവിന്റെ 'മുന്നറിയിപ്പ്' ആ തിരിച്ചവരവിനുള്ള മുന്നറിയിപ്പ് തന്നെയായിരുന്നു. ശേഷം ഇറങ്ങിയ രാജാധി രാജയും മംഗ്ലീഷും സൂപ്പര്‍ ഹിറ്റ് അല്ലായിരുന്നെങ്കിലും നിലം പതിച്ചില്ല. മുന്നറിയിപ്പിന്റെ വിജയാഘോഷത്തിന്റെ ചുടര്‍ച്ച അതിലും അലയടിച്ചു...

മമ്മൂട്ടിയുടെ ഓരോ ചുവടും ഇനി സൂക്ഷിച്ച്
ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് രഞ്ജിത് ശങ്കറിന്റെ 'വര്‍ഷ'ത്തെ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പാട്ടും ട്രെയിലറും ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു.

മമ്മൂട്ടിയുടെ ഓരോ ചുവടും ഇനി സൂക്ഷിച്ച്
മമ്മൂട്ടി കുടുംബ ചിത്രങ്ങളിലേക്ക് മടങ്ങുന്നതിന്റെ ദൃഷ്ടാന്തമാണ് മുന്നറിയിപ്പും രാജാധിരാജയും വര്‍ഷവുമൊക്കെ.

മമ്മൂട്ടിയുടെ ഓരോ ചുവടും ഇനി സൂക്ഷിച്ച്
വര്‍ഷം കഴിഞ്ഞാല്‍ മമ്മൂട്ടി ചെയ്യുന്ന 'പത്തേമാരി'യും സിനിമാ പ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ചിത്രം തന്നെയാണ്. സലീം അഹമ്മദാണ് സംവിധായകന്‍.

മമ്മൂട്ടിയുടെ ഓരോ ചുവടും ഇനി സൂക്ഷിച്ച്
അതിന് ശേഷം ദീപു കരുണാകരന്റെ 'ഫയര്‍മാന്‍'. ചിത്രത്തിൽ ഒരു ഫയർ മാനായാണ് മമ്മൂട്ടി എത്തുന്നത്

മമ്മൂട്ടിയുടെ ഓരോ ചുവടും ഇനി സൂക്ഷിച്ച്
ഇതൊന്നുമല്ല കാര്യം, ഇതിനെക്കാളൊക്കെ പ്രധാന്യമുള്ള മറ്റൊരു ചിത്രമുണ്ട്. സൂപ്പര്‍ സംവിധായകന്‍ സിദ്ദിഖാണ് ചിത്രമൊരുക്കുന്നത്.

മമ്മൂട്ടിയുടെ ഓരോ ചുവടും ഇനി സൂക്ഷിച്ച്
ജനുവരിയില്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന് വേണ്ടി മമ്മൂട്ടി 90 ദിവസത്തെ ഡേറ്റാണത്രെ നല്‍കിയിരിക്കുന്നത്.

മമ്മൂട്ടിയുടെ ഓരോ ചുവടും ഇനി സൂക്ഷിച്ച്
'ക്രോണിക് ബാച്ചിലറി'ന് ശേഷം മമ്മൂട്ടിയും സിദ്ദിഖും വീണ്ടും ഒന്നിക്കുന്നു എന്നത് ശ്രദ്ധേയമാണ്. 'ഹിറ്റ്‌ലര്‍' പോലൊരു സൂപ്പര്‍ഹിറ്റ് സമ്മാനിച്ചതും ഈ കൂട്ടുകെട്ടാണ്.

മമ്മൂട്ടിയുടെ ഓരോ ചുവടും ഇനി സൂക്ഷിച്ച്
പൂര്‍ണമായും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് പുതിയ ചിത്രമൊരുങ്ങുന്നതെന്നാണ് പ്രാഥമിക വിവരം. 'റാസ്‌കല്‍' എന്ന ചിത്രത്തിന് വേണ്ടി മമ്മൂട്ടിയും സിദ്ദിഖും ഒന്നിക്കുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.


Click it and Unblock the Notifications











