മമ്മൂട്ടി-സിദ്ദിഖ്: ഹിറ്റ്‌ലര്‍ ആവര്‍ത്തിയ്ക്കുമോ?

By Lakshmi

Siddhique and Mammootty
പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സംവിധായകന്‍ സിദ്ദിഖും മമ്മൂട്ടിയും ഒന്നിയ്ക്കുന്നു. മമ്മൂട്ടിയെ നായകനാക്കുന്ന ചിത്രത്തിന്റെ ആശയം മാത്രമേ ആയിട്ടുള്ളുവെന്നും തിരക്കഥ രൂപപ്പെടുത്തേണ്ടതുണ്ടെന്നും സിദ്ദിഖ് പറഞ്ഞു. ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഉടന്‍ മമ്മൂട്ടിയെ കാണുമെന്നും മമ്മൂട്ടിയുടെ തന്നെ പ്രൊഡക്ഷന്‍ ഹൗസായിരിക്കും ചിത്രം നിര്‍മ്മിയ്ക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് മുമ്പ് ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ച്‌ലര്‍ എന്നീ രണ്ടു ചിത്രങ്ങള്‍ സിദ്ദിഖ് മമ്മൂട്ടിയെ വച്ച് ചെയ്തിരുന്നു. ഈ രണ്ട് ചിത്രങ്ങളും വലിയ പ്രദര്‍ശന വിജയം നേടുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ മമ്മൂട്ടിയും സിദ്ദിഖും വീണ്ടും ഒന്നിയ്ക്കുന്നുവെന്ന വാര്‍ത്ത പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കും.

മലയാളത്തില്‍ സിദ്ദിഖ് ഏറ്റവും ഒടുവില്‍ ചെയ്ത ചിത്രം മോഹന്‍ലാല്‍ നായകനായ ലേഡീസ് ആന്റ് ജെന്റില്‍മാന്‍ ആയിരുന്നു. വലിയ വിജയമാകുമെന്നു പ്രതീക്ഷിയ്ക്കപ്പെട്ടിരുന്നുവെങ്കിലും ചിത്രം അത്ര നല്ല അഭിപ്രായം നേടിയില്ല. ഇപ്പോള്‍ പഴയ ഹിറ്റുചിത്രമായ വിയറ്റ്‌നാം കോളനിയും ഒപ്പം ലേഡീസ് ആന്റ് ജെന്റില്‍മാനും ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുന്ന തിരക്കിലാണ് സിദ്ദിഖ്.

ഹിന്ദിച്ചിത്രങ്ങളുമായി തിരക്കിലായതിനാല്‍ 2014ല്‍ മാത്രമേ മമ്മൂട്ടിച്ചിത്രം തുടങ്ങുകയുള്ളുവെന്ന് സിദ്ദിഖ് പറഞ്ഞു. വിയറ്റ്‌നാം കോളനിയുടെ ഹിന്ദിയില്‍ ജോണ്‍ എബ്രഹാമാണ് നായകനാകുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X