കലാഭവന്‍ മണിയുടെ പാട്ട് പാടി മെഗാസ്റ്റാര്‍? ഗാനഗന്ധര്‍വ്വനില്‍ മമ്മൂട്ടിയുടെ ഗാനവും
Recommended Video
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍, രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സെപ്റ്റംബര്‍ അവസാന വാരം തിയ്യേറ്ററുകളിലേക്ക് എത്തുന്ന ഗാനഗന്ധര്‍വ്വന്റെ ട്രെയിലറും ടീസറും തരംഗമായി മാറിയിരുന്നു. ഗാനമേള വേദികളിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മമ്മൂക്ക എത്തുന്നത്.

ഗാനഗന്ധര്‍വ്വന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കലാസദന്‍ ട്രൂപ്പിലെ അംഗങ്ങളെ പരിചയപ്പെടുത്തികൊണ്ടായിരുന്നു പുറത്തിറങ്ങിയിരുന്നത്. മലയാളത്തിലെ ശ്രദ്ധേയ താരങ്ങളെല്ലാം അണിനിരക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. അതേസമയം ചിത്രത്തില്‍ മമ്മൂട്ടി പാടിയ ഒരു പാട്ടും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട നടനും ഗായകനുമായ കലാഭവന്‍ മണിയുടെ ഒരു ഗാനമാണ് മമ്മൂട്ടിയുടെ ശബ്ദത്തിലൂടെ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കലാഭവന്‍ മണിയുടെ പ്രശസ്തമായൊരു ഗാനം മമ്മൂട്ടിയുടെ ശബ്ദത്തിലൂടെ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. ചിത്രത്തില്‍ ഗാനമേള പാട്ടുകാരനായിട്ടാണ് മമ്മൂക്ക എത്തുന്നത്. പതിനെട്ടാം പടി എന്ന ചിത്രത്തിന് ശേഷം മമ്മൂക്കയുടെതായി ഇക്കൊല്ലം പുറത്തിറങ്ങുന്ന ആറാമത്തെ സിനിമ കൂടിയാണ് ഗാനഗന്ധര്‍വ്വന്‍. ജയറാം, കുഞ്ചാക്കോ ബോബന്‍ എന്നിവരെ നായകന്മാരാക്കിയുളള പഞ്ചവര്‍ണ്ണ തത്തയ്ക്ക് ശേഷമാണ് പുതിയ ചിത്രവുമായി രമേഷ് പിഷാരടി എത്തുന്നത്.

ഗാനഗന്ധര്‍വ്വന്‍ സെപ്റ്റംബര്‍ 27നാണ് തിയ്യേറ്ററുകളിലേക്ക് എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഒന്നൊന്നായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. കലാസദന്‍ ഉല്ലാസിന്റെ ജീവിതകഥ പറയുന്ന സിനിമ ഹാസ്യത്തിന് കൂടി പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്ക മൂന്ന് വൃത്യസ്ത ഗെറ്റപ്പുകളിലാണ് എത്തുന്നതെന്നാണ് അറിയുന്നത്.

സിനിമയുടെ സെറ്റില്‍ നിന്നുളള താരത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മമ്മൂക്കയുടെ പ്രകടനം കാണാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്.
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ഗാനഗന്ധര്‍വ്വന്റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നൊന്നായി പുറത്തുവന്നിരുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടിക്ക് ശേഷം മമ്മൂക്കയുടെതായി എത്തുന്ന ചിത്രം കൂടിയാണ് ഗാനഗന്ധര്‍വ്വന്‍.

പുതുമുഖ നടി വന്ദിത മനോഹറാണ് ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്കയുടെ നായികാ വേഷത്തില്‍ എത്തുന്നത്. സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്‍, മണിയന്‍പിളള രാജു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ഗാനഗന്ധര്‍വ്വന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിംസാണ് സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.


Click it and Unblock the Notifications