»   » മമ്മൂട്ടി സര്‍ എന്റെ മാതൃകയാണെന്ന് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്‍

മമ്മൂട്ടി സര്‍ എന്റെ മാതൃകയാണെന്ന് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്‍

Written By:
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസം പേരന്‍പ് എന്ന ചിത്ത്രതിലെ മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ച് നടന്‍ ശരത് കുമാര്‍ രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. പേരന്‍പ് എന്ന റാം ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല എന്നാണ് ശരത്ത് പറഞ്ഞത്.

ഇതുവരെ വിവാഹം കഴിക്കാത്തതിന്റെ സത്യം വെളിപ്പെടുത്തി ലക്ഷ്മി ഗോപാലസ്വാമി, ആഗ്രഹമുണ്ടായിരുന്നു.. പക്ഷെ?


ഇപ്പോഴിതാ മെഗാസ്റ്റാറിനെ പ്രശംസിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍ രംഗത്തെത്തിയിരിയ്ക്കുന്നു. മമ്മൂട്ടി സര്‍ എന്റെ റോള്‍ മോഡലാണ്. കഥാപാത്രത്തെ വികസിപ്പിച്ചുകൊണ്ടുവരുന്ന അദ്ദേഹത്തിന്റെ അതുല്യ തീര്‍ത്തും അത്ഭുതകരമാണ്' എന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്.


mammootty-aamir-khan

റിലീസിങിന് മുന്‍പേ പ്രശസ്തി നേടിയ ചിത്രമാണ് മമ്മൂട്ടിയുടെ പേരന്‍പ്. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ റോട്ടര്‍ഡാം (ഐഎഫ്എഫ്ആര്‍) മേളയില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അവസരം കിട്ടിയതായിരുന്നു സിനിമയ്ക്ക് കിട്ടിയ വലിയ അംഗീകാരം.


12 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പേരന്‍പിനുണ്ട്. റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അച്ഛനും മകളും തമ്മിലുള്ള ബന്ധമാണ് പറയുന്നത്. അഞ്ജലിയആണ് ചിത്രത്തിലെ നായിക. സുരാജ് വെഞ്ഞാറമൂട്, ശരത് കുമാര്‍, അഞ്ജലി അമീര്‍, സിദ്ദിഖ്, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.

English summary
“Mammootty sir is an idol for me.. His uniqueness in developing characters is quite amazing” Aamir Khan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam