»   » ആരാണ് മിടുക്കന്‍-ദുല്‍ഖറോ മമ്മൂട്ടിയോ?

ആരാണ് മിടുക്കന്‍-ദുല്‍ഖറോ മമ്മൂട്ടിയോ?

Posted By:
Subscribe to Filmibeat Malayalam
Mammootty and Dulquar
ഗ്ലാമറും ഭാഗ്യവുമല്ല, ബുദ്ധി തന്നെയാണ് മമ്മൂട്ടിയുടെ ധനം. മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും വെള്ളിത്തിരയില്‍ സൂപ്പര്‍താരമായി തുടരാന്‍ മമ്മൂട്ടിയെ സഹായിക്കുന്നത് ഈ ബുദ്ധി തന്നെ. തനിയ്‌ക്കൊപ്പമോ അതിന് ശേഷമോ എത്തിയവരില്‍ പലരും കെണികള്‍ ചെന്നുചാടി കരിയര്‍ തുലച്ചപ്പോള്‍ മമ്മൂട്ടി മുന്നോട്ടുപോയി. ഇന്ന് ഒരു നടനെന്നതിനപ്പുറം മലയാള സിനിമയിലെ പ്രസ്ഥാനമായി ഈ താരം തലയുയര്‍ത്തി നിലനില്‍ക്കുന്നു.

ഇപ്പോള്‍ മകന്‍ ദുല്‍ഖര്‍ സല്‍മാനെ കളത്തിലിറക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും ഈ പിതാവിന്റെ തലച്ചോര്‍ തന്നെ. ഒരുപക്ഷേ പുത്രസ്‌നേഹത്തില്‍ കേരള രാഷ്ട്രീയത്തിലെ കെ കരുണാകരനോട് വേണമെങ്കില്‍ മമ്മൂട്ടിയെ ഉപമിയ്ക്കാം. പലകാര്യങ്ങളിലും അജഗജാന്തര വ്യത്യാസമുണ്ടെങ്കിലും പുത്ര സ്‌നേഹത്തില്‍ രണ്ട് പേരും ഒരുപോലെ തന്നെയാണ്.

നവാഗതരായ ഒരു സംഘത്തിനൊപ്പം മകനെ സിനിമയിലേക്ക് ഇറക്കിവിടുമ്പോള്‍ മമ്മൂട്ടിയ്ക്ക് ചില കണക്കുക്കൂട്ടലുകളുണ്ടായിരുന്നു. അതെല്ലാം ലക്ഷ്യം കണ്ടുവെന്ന് സെക്കന്റ് ഷോ ഹൗസ്ഫുള്‍ ആയതോടെ വ്യക്തമായി. വമ്പന്‍ സെറ്റപ്പില്‍ ലോഞ്ചിങ് നടത്താതെ ചെറിയ ടീമിനൊപ്പം നല്ലൊരു സിനിമയുടെ ഭാഗമായാണ് ദുല്‍ഖര്‍ വാപ്പച്ചിയുടെ പാതയിലേക്ക് ചുവടുവച്ചിരിയ്ക്കുന്നത്. വേണമെങ്കില്‍ മലയാളത്തിലെ സൂപ്പര്‍ സംവിധായകന്റെ ചിത്രത്തിലൂടെ തന്നെ ദുല്‍ഖറിന് അരങ്ങേറാമായിരുന്നു. എന്നാലിത് ബുദ്ധിപൂര്‍വം ഒഴിവാക്കിയത് മെഗാസ്റ്റാറിന്റെ ബുദ്ധി തന്നെയായിരുന്നു.

ആദ്യ സിനിമയിലൂടെ തന്നെ മലയാള സിനിമയ്ക്ക് ഒരു വാഗ്ദാനമാണെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ ദുല്‍ഖറിന് കഴിഞ്ഞു. താരുപുത്രനെ സംബന്ധിച്ചിടത്തോളം സെക്കന്റ് ഷോ വെറുമൊരു സാമ്പിള്‍ വെടിക്കെട്ടാണ്. ശരിയ്ക്കുള്ള വെടിക്കെട്ട് കാണാനിരിയ്ക്കുന്നതേയുള്ളൂ. അന്‍വര്‍ റഷീദിന്റെയും വൈശാഖിന്റെയും സിനിമകളൊക്കെ ഇതിന്റെ സൂചനകളാണ്. ഇനി നിങ്ങള്‍ പറയൂ.....മമ്മൂട്ടിയാണോ ദുല്‍ഖറാണോ മിടുക്കന്‍

English summary
Dulquer is set to follow the footsteps that his dad has marked out for him and that is evident from his acting in Second Show
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam