പ്രേംനസീര്‍ സ്റ്റൈലില്‍ ചുവട് വച്ച് മമ്മൂട്ടി

By Staff

വടക്കന്‍ വീരഗാഥയില്‍ പോലും ഗാനരംഗത്തില്‍ കൈയില്‍ വളയും ദേഹത്ത് നിറയെ ആഭരണങ്ങളുമായി വടക്കന്‍ പാട്ട് സിനിമകളിലെ നായകര്‍ ആടിത്തിമര്‍ക്കുന്നത് പഴയ കാല മലയാള സിനിമയിലെ പതിവുകാഴ്ചയായിരുന്നു. വടക്കന്‍ വീരഗാഥയില്‍ വടക്കന്‍ പാട്ടിലെ കഥ വീണ്ടും പ്രത്യക്ഷപ്പെട്ടെങ്കിലും അതിലെ നായകനായ മമ്മൂട്ടിക്ക് പക്ഷേ നായികയോടൊപ്പം സര്‍വാഭരണഭൂഷിതനായി ആടിപ്പാടുന്ന രംഗങ്ങളൊന്നുമുണ്ടായിരുന്നില്ല.

മമ്മൂട്ടിയുടെ പുതിയ ചിത്രമായ കഥ പറയുമ്പോള്‍ ഒരു വടക്കന്‍ പാട്ട് സിനിമയില്ല. എങ്കിലും ഈ ചിത്രത്തില്‍ മമ്മൂട്ടി വടക്കന്‍പാട്ട് സിനിമകളില്‍ പ്രേംനസീര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതു പോലെ തിളങ്ങുന്ന വസ്ത്രങ്ങളും കൈവളകളും ആഭരണങ്ങളുമണിഞ്ഞ് ഗാനരംഗത്തില്‍ നായികയോടൊപ്പം ജലനൗകയില്‍ ആടുകയും പാടുകയും സല്ലപിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.

വടക്കന്‍ പാട്ട് സിനിമകളില്‍ കണ്ടിട്ടുള്ളതു പോലൊരു ഗാനരംഗത്തില്‍ മമ്മൂട്ടി ആടിത്തിമര്‍ക്കുന്ന കാഴ്ച തീര്‍ച്ചയായും പ്രേക്ഷകന് കൗതുകമായിരിക്കും. ഈ കൗതുകത്തിന് പിന്നില്‍ ശ്രീനിവാസനാണ്. കാരണം കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീനിയുടേതാണ്. മലയാള സിനിമയിലെ പൊറാട്ടു കാഴ്ചകളെ പരിഹസിക്കാന്‍ അവസരം കിട്ടുമ്പോഴൊക്കെ ശ്രീനിവാസന്‍ ശ്രമിക്കാറുണ്ടല്ലോ.

സൂപ്പര്‍സ്റ്റാര്‍ അശോക് രാജ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി കഥ പറയുമ്പോഴില്‍ അഭിനയിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ അഭിനയിക്കുന്ന സിനിമയിലേതാണ് ഈ ഗാനരംഗം. മമ്മൂട്ടിയോടൊപ്പം ലജ്ജാവിവശയായ നായികയായി അഭിനയിക്കുന്നത് മുംബൈ മോ‍ഡല്‍ ജാസ്വിര്‍ കൗളാണ്. ഈ ഗാനരംഗത്തില്‍ മാത്രമാണ് ജാസ്വിര്‍ കൗള്‍ പ്രത്യക്ഷപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X