വെറുതെയല്ല മുണ്ടും മടക്കിക്കുത്തി വന്നത്! മമ്മൂക്കയുടെ പാട്ട് സൂപ്പർ ഹിറ്റ്...
ഗാനം പുറത്തു വിട്ട് 24 മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ മൂന്ന് ലക്ഷത്തിലധികം പേരാണ് പാട്ട് കേട്ടിരിക്കുന്നത്
വെറുതെ അങ്ങൊരു പാട്ടു പാടി പോകാനല്ല മെഗാസ്റ്റാർ മമ്മൂട്ടി റെക്കോർഡിങ്ങ് സ്റ്റുഡിയോയിൽ എത്തിയത്. പാട്ടെന്നാൽ ഒരു ഒന്നൊന്നര പാട്ടായിരിക്കണം. അതു തന്നെയാണ് വാസ്തവത്തിൽ ഇവിടേയും സംഭവിച്ചത്. അങ്കിൾ തിയേറ്ററുകൾ ഇളക്കി മറിക്കുമ്പോൾ ചിത്രത്തിലെ എന്താ ജോണ്‍സാ കള്ളില്ലേ, കല്ലുമ്മക്കായില്ലേ? എന്ന ഗാനം യുട്യൂബിൽ തംഗമാകുകയാണ്. ഗാനം യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനാത്താണ്. കൂടാതെ ഗാനം സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്.

വർഷങ്ങൾക്ക് ശേഷം സംഗീതത്തിൽ ഒരു കൈ നോക്കുകയാണ്. നിങ്ങള്‍ക്ക് ഇത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അഭിപ്രായം പറയുമല്ലോ'? എന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് താരം ഗാനം പങ്കുവെച്ചത്. എന്നാൽ പാട്ട് ഇരു കൈകൾ നീട്ടി പ്രേക്ഷകർ സ്വീകരിച്ചിരിക്കുകയാണ്. ഗാനം പുറത്തു വിട്ട് 24 മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ മൂന്ന് ലക്ഷത്തിലധികം പേരാണ് പാട്ട് കേട്ടിരിക്കുന്നത്. ഇപ്പോൾ കേരളത്തിലെ ജനങ്ങളും താരത്തിനോടൊപ്പം ഗാനം ഏറ്റു പാടുകയാണ്. ബിജിപാലാണ് ഗാനത്തിന് ഈണമിട്ടിരിക്കുന്നത്. മുണ്ട് മടക്കി കുത്തി വളറരെ കൂളായി പാട്ട് പാടുന്ന താരത്തിന്റെ വീഡിയോയും ഇതിനോടകം തന്നെ സമൂഹമാധ്യനങ്ങളിൽ വൈറലായിട്ടുണ്ട്.
ഷട്ടറിനു ശേഷം നടൻ ജോയി മാത്യൂ തിരക്കഥ എഴുതിയ നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത ചിത്രമാണ് അങ്കിൾ. മമ്മൂട്ടിക്കൊപ്പം നടി കാർത്തിക വിജയനും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നത്. പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെ സുഹൃത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ശാ ശരത്, മുത്തുമണി, ജോയ് മാത്യു, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്‍ണ, പ്രതാപ് പോത്തന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്


Click it and Unblock the Notifications