സൗബിൻ സംവിധാനം ചെയ്യും, ആഷിഖ് അബു നിർമ്മിക്കും! സ്ക്രീനിൽ മമ്മൂക്കയും, മാസ് ചിത്രത്തിനായി ആരാധകർ
ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത വർഷം മാത്രമേ ആരംഭിക്കുകയുള്ളൂ.
Recommended Video

മലയാളത്തിൽ വീണ്ടുമൊരു സൗബിൻ മാജിക് ചിത്രം തയ്യാറെടുക്കുന്നു. ദുൽഖർ സൽമാനും യുവതാരങ്ങളും തകർത്ത് അഭിനയിച്ച പറവയ്ക്ക് ശേഷം വിണ്ടും സംവിധായകന്റെ കുപ്പായം അണിയാൻ സൗബിൻ തയ്യാറെടുക്കുയാണ്. ആദ്യ ചിത്രത്തിൽ ദുൽഖർ ആണെങ്കിൽ രണ്ടാമത്തെ ചിത്രത്തിൽ മലായളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയാണ് കേന്ദ്രകഥപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ മലയാളത്തിലെ മറ്റൊരു താരവും ചിത്രത്തിൽ ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം.

സൗബിന്റെ പുതിയ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.ഗ്യാങ്‌സ്റ്റര്‍, ഡാഡി കൂള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും ആഷിഖ് അബുവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം നിർമ്മിക്കുന്ന ആഷിഖ് അബുവിന്റെ നിർമ്മാണ കമ്പിനിയാണ്. പറവയുടെ മികച്ച വിജയത്തിനു ശേഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. പുതിയ ചിത്രത്തിന്റെ പേരോ, മറ്റു വിവരങ്ങളെ പുറത്തു വിട്ടിട്ടില്ല. പേരിടാത്ത ചിത്രത്തിന്റെ പ്രാരംഭഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ലഭിക്കുന്ന സൂചനകള്‍.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത വർഷം മാത്രമേ ആരംഭിക്കുകയുള്ളൂ. സൗബിനും മമ്മൂട്ടിയും മറ്റു ചിത്രങ്ങളുടെ തിരക്കിലായതിനാൽ ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം മാത്രമേ നടക്കുകയുളളൂ.ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി കൂടിയ താരമാണ് സൗബിൻ ഷാഹിർ. സ്വാഭിവ അഭിനയത്തിലൂടെ പ്രേൾകരെ ചിരിപ്പിക്കുകയും അതു പോലെ ചിന്തിപ്പിക്കുന്ന താരം കൂടിയാണ് അദ്ദേഹം. നർമ്മം നിറഞ്ഞ കഥാപാത്രങ്ങൾ മാത്രമല്ല കേന്ദ്രകഥാപാത്രങ്ങൾ വരെ തന്റെ കയ്യിൽ ഭഭ്രമായിരിക്കുമെന്ന് താരം കാൽ പന്തിന്റെ കഥപറഞ്ഞ സുഡാനി ഫ്രെ നൈജീരിയ എന്ന ഹിറ്റ് ചിത്രത്തിലൂടെ തെളിയിച്ചു.


Click it and Unblock the Notifications