»   » പൊതുവേദിയില്‍ ശ്രീനിവാസനെ തോണ്ടിവിട്ട് മമ്മൂട്ടി; പദ്മശ്രീ ലഭിച്ചവരോട് വാഗ്വാദത്തിനില്ല എന്ന് ശ്രീനി

പൊതുവേദിയില്‍ ശ്രീനിവാസനെ തോണ്ടിവിട്ട് മമ്മൂട്ടി; പദ്മശ്രീ ലഭിച്ചവരോട് വാഗ്വാദത്തിനില്ല എന്ന് ശ്രീനി

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു പൊതുവേദിയില്‍ ശ്രീനിവാസന് വേണ്ടി മമ്മൂട്ടി പൊട്ടിക്കരഞ്ഞത് സിനിമയിലാണ്. കഥ തുടരുന്നു എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സിലായിരുന്നു അത്. എന്നാല്‍ ഇവിടെ ഒരു പൊതുവേദിയില്‍ ശ്രീനിവാസനും മമ്മൂട്ടിയും പരസ്പരം കൊണ്ടും കൊടുത്തും സംസാരിക്കുന്ന കാഴ്ചയാണ് കണ്ടത്.

'മോഹന്‍ലാല്‍ കലാബോധമില്ലാത്ത നടനാണെന്ന് ഞാന്‍ കരുതി, ഇനിയാരെങ്കിലും അത് പറഞ്ഞാല്‍ അവനെ ഞാന്‍ തല്ലും'

ഹരിത കേരളം പദ്ധതിയുടെ വേദിയിലാണ് സംഭവം. ആദ്യം മമ്മൂട്ടി ശ്രീനിവാസനെ ഒന്ന് തോണ്ടി വിട്ടു. അതില്‍ പിടിച്ചു കയറിയ ശ്രീനി മെഗാസ്റ്റാറിന് ആക്കിയ ഒരു മറുപടിയും കൊടുത്തു...

മമ്മൂട്ടി പറഞ്ഞത്

ആദ്യം സംസാരിച്ച മമ്മൂട്ടി ശ്രീനിവാസനെ ഒന്ന് തോണ്ടിവിട്ടു. തുടക്കം കൃഷിയില്‍ നിന്ന് തന്നെ. ജൈവ കൃഷിയെ പറ്റി ഞാനും ശ്രീനിവാസനും തമ്മില്‍ ചെറിയരു വഴക്കുണ്ടായി. നിങ്ങള്‍ ജൈവകൃഷിയാണോ സ്വാഭാവിക കൃഷിയാണോ എന്ന് ഞാന്‍ ശ്രീനിവാസനോട് ചോദിച്ചു. പുള്ളിയ്ക്ക് പക്ഷെ ഈ രണ്ടിനെയും കുറിച്ച് അറിയില്ലായിരുന്നു എന്നാണ് മമ്മൂട്ടി പറഞ്ഞത്

ശ്രീനിയുടെ മറുപടി

മൈക്ക് കൈയ്യില്‍ കിട്ടിയപ്പോള്‍ ശ്രീനിവാസന്‍ മെഗാസ്റ്റാറിന് മറുപടി കൊടുത്തു. പദ്മശ്രീ കിട്ടിയ ആള്‍ക്കാരോട് ഞാന്‍ വാഗ്വാദത്തിന് ഒരിക്കലും മുതിരാറില്ല. ഈ ജന്മത്തില്‍ എനിക്കിനി പദ്മശ്രീ കിട്ടാനും പോകുന്നില്ല. എന്റെ പേരില്‍ തന്നെ ഒരു ശ്രീ ഉണ്ടല്ലോ എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.

ജപ്പാനില്‍ നടന്ന കഥ

മറ്റൊരു കാഥ നടന്നത് ജപ്പാനിലാണ്. ഓറഞ്ചിന്റെ തൊണ്ട് കളയാന്‍ വേസ്റ്റ് ബാസ്‌ക്കറ്റ് നോക്കി നാല് നാലര കിലോമീറ്ററുകളോളം നടന്ന കഥയും മെഗാസ്റ്റാര്‍ വേദിയില്‍ പറഞ്ഞു.

ജപ്പാന്‍ യാത്രയെ കുറിച്ച് ശ്രീനി

ഒരു ഓറഞ്ച് തൊണ്ട് കളയാന്‍ ജപ്പാന്‍ നിരത്തിലൂടെ നടന്ന് തളര്‍ന്ന മെഗാസ്റ്റാറിന്റെ കഥയ്ക്ക് മറുപടിയായി, വേറൊരു ജപ്പാന്‍ യാത്ര ഓര്‍ത്തെടുത്തു ശ്രീനിവാസന്‍.

English summary
Mammootty and Sreenivasan in Haritha Keralam inauguration

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam