മമ്മൂക്ക മരക്കാര്‍ മാത്രമല്ല 2 മുഖ്യമന്ത്രിമാര്‍ കൂടി വരുന്നുണ്ട്! കൂട്ടിനുള്ളത് ശ്രീനിവാസനും..

അഴകിയ രാവണന്‍ എന്ന സിനിമ മലയാളികള്‍ ഒരിക്കലും മറക്കില്ല. മമ്മൂട്ടിയുടെ ശങ്കര്‍ദാസ് എന്ന കഥാപാത്രത്തിനൊപ്പം നില്‍ക്കുന്ന അംബുജാക്ഷനായി ശ്രീനിവാസനായിരുന്നു അഭിനയിച്ചിരുന്നത്. അതുപോലെ കഥ പറയുമ്പോള്‍ എന്ന സിനിമയുടെ ക്ലൈമാക്‌സിലെ മമ്മൂട്ടിയുടെ എന്‍ട്രിയും ശ്രീനിവാസന്റെ അഭിനയവും ഏറെ കൈയടി നേടിയിരുന്നവയാണ്.

പത്തേമാരി എന്ന സിനിമയിലൂടെയായിരുന്നു ശ്രീനിവാസനും മമ്മൂട്ടിയും അവസാനമായി ഒന്നിച്ചഭിനയിച്ചത്. വീണ്ടുമൊരു കൂടിചേരല്‍ ഉടനെ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ടുകളിലാണ് മമ്മൂട്ടിയും ശ്രീനിവാസനും ഒന്നിച്ചഭിനയിക്കുന്ന സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ വന്നിരിക്കുന്നത്. സിനിമയ്ക്ക് ഇത് മാത്രമല്ലാതെ വേറെയും വിശേഷങ്ങളുണ്ട്.

ശ്രീനിവാസനും മമ്മൂട്ടിയും

ശ്രീനിവാസനും മമ്മൂട്ടിയും

മലയാള സിനിമയില്‍ അഭിനയം, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ശ്രീനിവാസനും മെഗാസ്റ്റാറും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. ഇതേ കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ കൂടി വരുന്നുണ്ടെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. ഒടുവില്‍ അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വന്നിരിക്കുകയാണ്. ഇത്തവണ മമ്മൂട്ടിയുടെ സഹായിയാണോ കൂട്ടുകാരനാണോ ശ്രീനിവാസന്റെ കഥാപാത്രം എന്ന് മാത്രമാണ് എല്ലാവര്‍ക്കും അറിയാനുള്ളത്. കാരണം സിനിമയ്ക്ക് വലിയൊരു പ്രത്യേകതയുണ്ട്.

പൊളിറ്റിക്കല്‍ ത്രില്ലര്‍..

പൊളിറ്റിക്കല്‍ ത്രില്ലര്‍..

ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയ്ക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി രാഷ്ട്രീയക്കാരനായി അഭിനയിക്കുന്ന സിനിമ കൂടിയാണിത്. വെറും രാഷ്ട്രീയക്കാരനല്ല മുഖ്യമന്ത്രിയുടെ വേഷത്തിലായിരിക്കും മമ്മൂട്ടി അഭിനയിക്കുന്നത്. ബോബി സഞ്ജയാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടിയ്ക്കും ശ്രീനിവാസനുമൊപ്പം വിഷ്ണു ഉണ്ണികൃഷ്ണനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സിനിമയുടെ മറ്റ് വിശേഷങ്ങള്‍..

സിനിമയുടെ മറ്റ് വിശേഷങ്ങള്‍..

ഈ വര്‍ഷം അവസാനത്തോട് കൂടി സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മറ്റൊരു കാര്യം ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയിലും മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്നുണ്ട്. യാത്ര എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. ഈ സിനിമയുടെ ചിത്രീകരണം എന്ന് തുടങ്ങും എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും വന്നിരുന്നില്ല.

 സിനിമയെ കുറിച്ച് സംവിധായകന്‍

സിനിമയെ കുറിച്ച് സംവിധായകന്‍

മമ്മൂട്ടിയോട് സിനിമയുടെ പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തിന് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ആദ്യമായിട്ടാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ വേഷത്തില്‍ അഭിനയിക്കാന്‍ പോവുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയുടെ വേഷത്തില്‍ തന്നെയാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്നും മമ്മൂട്ടിയ്ക്ക് വേണ്ടിയായിരുന്നു ഈ സിനിമ എടുക്കാന്‍ തീരുമാനിച്ചിരുന്നതെന്നും സന്തോഷ് വിശ്വനാഥന്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹം സിനിമ ചെയ്യാന്‍ സമ്മതിച്ചില്ലായിരുന്നെങ്കില്‍ ഈ സിനിമ തന്നെ വേണ്ടെന്ന വെക്കുന്ന അവസ്ഥ വരുമായിരുന്നെന്നും പറഞ്ഞിരുന്നു.

ശ്രീനിവാസന്റെ സിനിമകള്‍..

ശ്രീനിവാസന്റെ സിനിമകള്‍..

മലയാളത്തിലെ ഹിറ്റായ ചില പൊളിറ്റിക്കല്‍ സിനിമകളുടെ പേര് പറഞ്ഞാല്‍ അതില്‍ ശ്രീനിവാസനുമുണ്ടാവും. ശ്രീനിവാസന്‍, ജയറാം കൂട്ടുകെട്ടിലെത്തിയ സന്ദേശം അന്നും ഇന്നും സൂപ്പര്‍ ഹിറ്റാണ്. സന്ദേശം നല്‍കിയ ആശയങ്ങള്‍ ഇപ്പോഴത്തെ അവസ്ഥയിലും സത്യമായിട്ടുള്ളതാണ്. സിനിമയിലെ കോമഡികള്‍ ഇന്ന് ട്രോളന്മാരുടെ പ്രധാന ആയുധം കൂടിയാണ്. മറ്റൊന്ന് അറബിക്കഥയാണ്. ക്യൂബന്‍ മുകുന്ദന്‍ എന്ന കഥാപാത്രത്തിലൂടെ ശ്രീനിവാസന്‍ എല്ലാവരെയും ചിരിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X