»   » നാണക്കേടായി, ശ്രീനിവാസന്‍ ലൊക്കേഷനില്‍ വച്ച് മമ്മൂട്ടിയോട് ദേഷ്യപ്പെട്ടു

നാണക്കേടായി, ശ്രീനിവാസന്‍ ലൊക്കേഷനില്‍ വച്ച് മമ്മൂട്ടിയോട് ദേഷ്യപ്പെട്ടു

Posted By: Sanviya
Subscribe to Filmibeat Malayalam

എംടി വാസുദേവന്റെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്ത ചിത്രമാണ് വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍. മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രം. സുകുമാരന്‍, സുധീര്‍, ശ്രീനിവാസന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടിയ്ക്ക് ചിത്രത്തില്‍ ചെറിയൊരു വേഷമായിരുന്നു. മാധവന്‍കുട്ടി എന്നായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.

ചിത്രത്തിന്റെ ഷൂട്ടിങ് ഷൊര്‍ണരൂല്‍ നടക്കുമ്പോഴായിരുന്നു സംഭവം. രാത്രി ഷൊര്‍ണൂരിലെ ഒരു ഗസ്റ്റ് ഹൗസിലായിരുന്നു തിരക്കഥാകൃത്ത് എംടി വാസുദേവനും നായകന്മാരും മറ്റ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും താമസിച്ചിരുന്നത്. രാത്രി ചിത്രത്തിന്റെ ക്യാമറമാന്‍ രാമചന്ദ്ര ബാബുവും ശ്രീനിവാസനും ഗസ്റ്റ് ഹൗസിന്റെ പുറത്തിരുന്ന് രഹസ്യമായി ബീയര്‍ കഴിച്ചുക്കൊണ്ടിരിക്കുകയായിരുന്നു.

mammootty-sreenivasan

പെട്ടന്ന് മമ്മൂട്ടി റൂമില്‍ നിന്ന് ഇറങ്ങി വന്നു. ആഹാ രണ്ടു പേരും ഇവിടെ ഇരുന്ന് മദ്യപിക്കുക്കുകയായിരുന്നോ? മമ്മൂട്ടി ചിരിച്ചുക്കൊണ്ട് ഉറക്കെ ചോദിച്ചു. മമ്മൂട്ടിയുടെ ചോദ്യം കേട്ടപ്പോള്‍ ശ്രീനിവാസന് ദേഷ്യം വന്നു. തന്നോട് ആരാ ഇങ്ങോട്ട് ഇപ്പോള്‍ വരാന്‍ പറഞ്ഞത്. തിരക്കഥാകൃത്ത് എംടിയുടെ റൂം അടുത്താണ്. കേട്ടാല്‍ നാണക്കേട് വിചാരിച്ചാണ് ശ്രീനിവാസന്‍ അപ്പോള്‍ മമ്മൂട്ടിയോട് ദേഷ്യപ്പെട്ടത്.

ആ സമയത്ത് ശ്രീനിവാസന് പ്രശസ്ത സംവിധായകരായ പിഎ ബക്കര്‍, കെജി ജോര്‍ജ് എന്നിവരുടെ ചിത്രങ്ങളില്‍ അഭിനയിച്ച നടനെന്ന ലേബലുമുണ്ട്. ശ്രീനിവാസന്റെ മറുപടി കേട്ടപ്പോള്‍ എന്തോ കുഴപ്പമുണ്ടെന്ന് മനസിലാക്കി മമ്മൂട്ടി അവിടെ നിന്ന് സ്ഥലം വിട്ടു.

English summary
Mammootty, Sreenivasan in Vilkanund Swapnagal shooting location.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam