സൂപ്പര്‍ സ്റ്റാറിനെ വിട്ട് രഞ്ജിത്തിന് ചിന്തിക്കാനാകില്ല... പുതിയ ചിത്രത്തിലും മമ്മൂട്ടി, നായകനോ?

By Karthi

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായി മാറിയി തിരക്കഥാകൃത്താണ് രഞ്ജിത്ത്. സൂപ്പര്‍ താര ചിത്രങ്ങളായിരുന്നു രഞ്ജിത്ത് എന്ന് തിരക്കഥാകൃത്ത് മൂല്യം ഉയര്‍ത്തിയത്. പിന്നീട് സംവിധായകനായി മാറിയപ്പോഴും രഞ്ജിത്തിന് പ്രിയം സൂപ്പര്‍ താരങ്ങളെ തന്നെ ആയിരുന്നു. ദേവാസുരത്തിന്റെ തുടര്‍ച്ചയായി ഇറങ്ങിയ രാവണപ്രഭു എന്ന ചിത്രിലൂടെയാണ് രഞ്ജിത് സംവിധായകന്റെ കപ്പായം അണിഞ്ഞത്.

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പുത്തന്‍പണം ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിക്കാതെ പോയതിന് പിന്നാലെ രഞ്ജിത് തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. യുവതാരങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിന് പക്ഷെ തിരക്കഥ രഞ്ജിത് സ്വീകരിച്ചത് മറ്റൊരാളില്‍ നിന്നായിരുന്നു.

സേതുവിന്റെ ബിലാത്തിക്കഥ

സേതുവിന്റെ ബിലാത്തിക്കഥ

സച്ചി സേതു ടീമിലെ സേതു തിരക്കഥ എഴുതി ബിലാത്തിക്കഥ എന്ന് പേരിട്ട ചിത്രമാണ് രഞ്ജിത്തിന്റെ പുതിയ സംവിധാന സംരംഭം. ലണ്ടന്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാക്കി യുവതാരങ്ങളെ ആയിരുന്നു രഞ്ജിത് പ്രഖ്യാപിച്ചത്.

അനു സിത്താരയും നിരഞ്ജും

അനു സിത്താരയും നിരഞ്ജും

ബോബി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ, മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജും അനു സിത്താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിലെ സൂപ്പര്‍ താര സാന്നിദ്ധ്യത്തേക്കുറിച്ച് രഞ്ജിത് ഒന്നും പറഞ്ഞിരുന്നില്ല.

ബിലാത്തിക്കഥയില്‍ മമ്മൂട്ടിയും

ബിലാത്തിക്കഥയില്‍ മമ്മൂട്ടിയും

ഇപ്പോഴിതാ ബിലാത്തിക്കഥയില്‍ മമ്മൂട്ടിയും അഭിനയിക്കുന്നതായാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ട്. ചിത്രത്തില്‍ ഏറെ ശ്രദ്ധേയമായ ഒരു അതിഥി വേഷത്തിലാകും മമ്മൂട്ടി എത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കഥാപാത്രത്തേക്കുറിച്ചോ ചിത്രത്തേക്കുറിച്ചോ മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

പ്രിയ നടന്‍

പ്രിയ നടന്‍

രഞ്ജിത്തിന്റെ പ്രിയ നടനാണ് മമ്മൂട്ടി. മമ്മൂട്ടിയേ കേന്ദ്ര കഥാപാത്രമാക്കിയാണ് രഞ്ജിത് തന്റെ കരിയറിലെ അധികം ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ളത്. ബ്ലാക്ക് എന്ന ചിത്രമായിരുന്നു മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ആദ്യമായി സംവിധാനം ചെയ്ത ചിത്രം.

സൂപ്പര്‍ താര ചിത്രങ്ങള്‍

സൂപ്പര്‍ താര ചിത്രങ്ങള്‍

രഞ്ജിത് സംവിധാനം ചെയ്ത ചിത്രങ്ങളും രചന നിര്‍വ്വഹിച്ച ചിത്രങ്ങളും അധികവും സൂപ്പര്‍ താര ചിത്രങ്ങളായിരുന്നു. സൂപ്പര്‍ താര ചിത്രങ്ങളിലൂടെയായിരുന്നു രഞ്ജിത് പേരെടുത്തതും. താരമൂല്യം ഒഴിവാക്കി ഒരു ചിത്രമെടുക്കുന്നു എന്നായിരുന്നു ബിലാത്തിക്കഥയേക്കുറിച്ച് ആദ്യം ലഭിച്ച റിപ്പോര്‍ട്ടും.

പുത്തന്‍പണത്തിന് ശേഷം

പുത്തന്‍പണത്തിന് ശേഷം

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പുത്തന്‍പണമായിരുന്നു രഞ്ജിത് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. അതിന് മുമ്പ് മോഹന്‍ലാല്‍ ചിത്രം ലോഹം ആയിരുന്നു രഞ്ജിത്തിന്റേതായി പുറത്ത് വന്ന ചിത്രം.

അപവാദമായി നന്ദനം

അപവാദമായി നന്ദനം

രഞ്ജിത് സംവിധായകനായി എത്തിയ ശേഷം പുതുമുഖത്തെ നായകനാക്കി എടുത്ത ചിത്രമായിരുന്നു നന്ദനം. പൃഥ്വിരാജ് നായകനായി അരങ്ങേറിയ ചിത്രമായിരുന്നു നന്ദനം. പിന്നീട് മറ്റൊരു പുതുമുഖത്തേയും രഞ്ജിത് നായകനായി അവതരിപ്പിച്ചിട്ടില്ല.

പുറത്ത് നിന്നുള്ള തിരക്കഥ

പുറത്ത് നിന്നുള്ള തിരക്കഥ

തിരക്കഥാകൃത്തായ രഞ്ജിത് മറ്റൊരാളുടെ തിരക്കഥയില്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ബിലാത്തിക്കഥ. കയ്യൊപ്പായിരുന്നു ആദ്യ ചിത്രം. അംബികാ സുതന്‍ മാങ്ങാടാണ് തിരക്കഥ ഒരുക്കിയത്. ഉണ്ണി ആറിന്റെ തിരക്കഥയില്‍ ഒരുക്കിയ ലീല ആയിരുന്നു രണ്ടാമത്തെ ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X