For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്ക വീണ്ടും ചരിത്രം ആവര്‍ത്തിക്കുന്നു..! സഖാവ് അലക്‌സിന് ശേഷം ഡെറിക് അബ്രഹാം, മാസല്ല കൊലമാസാണ്!

  |

  വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്കെത്തിയ പരോള്‍ പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടി നായകനാവുന്ന മറ്റൊരു സിനിമ കൂടി ഈ മാസം റിലീസിനെത്തുകയാണ്. മമ്മൂട്ടി വീണ്ടും പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന അബ്രഹാമിന്റെ സന്തതികളും പിന്നാലെ തന്നെ തിയറ്ററുകളിലേക്ക് എത്തും.

  ഏട്ടനെ തള്ളി തള്ളി പ്രണവിനുമായി! ആദിയുടെ തള്ള് കളക്ഷന്‍ പുറത്ത്! കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍..!

  വിഷുദിനത്തില്‍ സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. മമ്മൂട്ടിയുടെ അടുത്ത സ്‌റ്റൈലിഷ് കഥാപാത്രവുമായിട്ടാണ് അബ്രാഹിമിന്റെ സന്തതികള്‍ വരുന്നത്. മാത്രമല്ല ഇതൊരു പോലീസ് കഥയാണെന്നുള്ളത് പ്രത്യേകം ടാഗ് ലൈനില്‍ തന്നെയാണ് സിനിമ വരുന്നത്.

  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

  മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് കഥാപാത്രവുമായി വരാനിരിക്കുന്ന അബ്രഹാമിന്റെ സന്തതികള്‍ വിഷുവിന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. പോലീസ് കഥ പറയുന്ന സിനിമയില്‍ മമ്മൂക്ക വീണ്ടും തോക്ക് കൈയിലെടുത്ത ചിത്രവുമായിട്ടാണ് പോസ്റ്റര്‍ വന്നിരിക്കുന്നത്. ഡെറിക് അബ്രഹം എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നതും. പുറത്ത് വന്ന ഉടനെ പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇക്കയുടെ മാസും ആക്ഷനും കൂടി കലര്‍ന്ന അടുത്ത അഡാറ് പടമായിരിക്കും ഇതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

  അബ്രഹാമിന്റെ സന്തതികള്‍

  അബ്രഹാമിന്റെ സന്തതികള്‍

  മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ സംവിധാനം ചെയ്ത ഹനീഫ് അദേനിയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നത്. പുതുവര്‍ഷത്തില്‍ പൂജ നടത്തിയ സിനിമ ഷാജി പാടൂരാണ് സംവിധാനം ചെയ്യുന്നത്. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മ്മിക്കുന്നത്. അന്‍സന്‍ പോള്‍, രഞ്ജി പണിക്കര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, യോഗ് ജപ്പി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഹേഷ് നാരായണന്‍, ഗോപി സുന്ദര്‍, ആല്‍ബി, തുടങ്ങിയവരും സിനിമയുടെ പിന്നണിയിലുണ്ട്.

  7 മണിക്ക് വന്നോളു...

  7 മണിക്ക് വന്നോളു...

  മമ്മൂക്ക മാത്രം ആരാധകര്‍ക്ക് വിഷുവായിട്ട് കൈനീട്ടം കൊടുത്തില്ലെന്ന് പറഞ്ഞ് പരാതിയുണ്ടായിരുന്നു. മമ്മൂക്ക പറഞ്ഞത് ഏഴ് മണിയാവുമ്പോള്‍ ഫേസ്ബുക്കിലേക്ക് വരാനായിരുന്നു. ശേഷമൊരു അഡാറ് കൈനീട്ടമായിരുന്നു ഇക്ക ഒരുക്കി വെച്ചത്. സംഭവം എന്തായാലും കിടുവായിട്ടുണ്ട്.

  സ്റ്റൈലിഷ് വേഷം

  സ്റ്റൈലിഷ് വേഷം

  ഡേവിഡ് നൈനും കമ്മാരന്‍ നമ്പ്യാര്‍ക്കും ശേഷം മോൡവുഡ് സാക്ഷ്യം വഹിക്കാന്‍ പോകുന്ന സ്റ്റൈലിഷ് കഥപാത്രം അത് വീണ്ടും മമ്മൂക്കയുടേത് തന്നെയാണ്. പേര് ഡെറിക് അബ്രാഹം. ജോലി പോലീസിലാണ്. ഇനി സിനിമയെ കുറിച്ചോ ഇക്കയുടെ വേഷത്തെ കുറിച്ചോ കൂടുതലൊന്നും പറയേണ്ടി വരില്ല. അടുത്ത മാസായിരിക്കും.

   ബ്രൂസ്ലി

  ബ്രൂസ്ലി

  മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിലെ ഡേവിഡ് നൈനാന്‍ ജാക്കിചാനെ പോലെ ആക്ഷന്‍ കാണിക്കുന്നുണ്ടെന്നാണ് ചിലര്‍ പറയുന്നത്. ഡേവിഡ് അങ്ങനെയാണെങ്കില്‍ ഡെറിക് അബ്രഹം അതിലും കിടുവായിരിക്കും. ജാക്കിചാനെ കടത്തിവെട്ടുന്ന ബ്രൂസ്ലിയെ പോലെയായിരിക്കും ഇതിലെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

  കടല്‍ വഴി ഓടിക്കോ

  കടല്‍ വഴി ഓടിക്കോ

  അബ്രഹമിന്റെ സന്തതികള്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ടതോട് കൂടി ഒരു കാര്യം മനസിലായി. ഡെറിക് അബ്രാഹാമിന് കൂടി ആര് വന്നാലും അവര്‍ കണ്ടം വഴി ഓടേണ്ടി വരും. കാരണം അത്രയ്ക്കും പ്രതീക്ഷ നല്‍കി കൊണ്ടാണ് സിനിമ വരാന്‍ പോവുന്നത്.

   ഐറ്റം ലോഡിംഗ്

  ഐറ്റം ലോഡിംഗ്

  കലിപ്പ് നോട്ടം. വലത്തെ കൈയില്‍ കൊന്തയും തോക്കും. ദേവനും അസുരനും ചേര്‍ന്ന് മറ്റൊരു ഐറ്റം ലോഡിംഗാണ്. അബ്രഹമിന്റെ സന്തതികളിലൂടെ ഇക്ക വീണ്ടും ആക്ഷന്‍ ഹീറോയായി ചരിത്രം സൃഷ്ടിക്കാനുള്ള വരവാണെന്നും ആരാധകര്‍ പറയുന്നു.

   കിടുവേ...

  കിടുവേ...

  മുന്‍പും മമ്മൂക്കയുടെ മാസ് സീന്‍ കാണിച്ചതും കാറില്‍ നിന്നായിരുന്നു. ഇപ്പോള്‍ ഡെറിക് അബ്രാഹമിന്റെ മാസ് എന്‍ട്രിയും അതുപോലെ ഒരു കാറില്‍ നിന്നുമാണ്. ഇത് കണ്ട പ്രേക്ഷകര്‍ ഇദ്ദേഹത്തെ ഇതെന്താണ് കാറിലാണോ പെറ്റിട്ടിരിക്കുന്നതെന്ന് ചോദിക്കുന്നു.

   റിലീസായാല്‍

  റിലീസായാല്‍

  ഡെറിക് അബ്രഹിമിനൊപ്പം ആര് വന്നാലും അവര്‍ കണ്ടം വഴിയല്ല കടല്‍ വഴി ഓടേണ്ടി വരുമെന്ന് ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ മമ്മൂക്കയുടെ സിനിമയുടെ ഫസ്റ്റ് ലുക്ക് ഇറങ്ങുമ്പോഴും ടീസറും ട്രെയിലറും വരുമ്പോഴും കിടുവായിരിക്കും. എന്നാല്‍ സിനിമ റിലീസായി കഴിഞ്ഞാല്‍ അതങ്ങ് പോയി കിട്ടും.

   അബ്രഹാം വരുന്നു..

  അബ്രഹാം വരുന്നു..

  ഒരേ കൈയില്‍ കുരിശില്‍ തീര്‍ത്ത ചെയിനും, തോക്കുമായിട്ടാണ് അബ്രഹാം വരുന്നത്. ഒന്ന് വിശ്വാസത്തിന്റെയും മറ്റൊന്ന് പ്രതിരോധത്തിന്റെയും അടയാളങ്ങളാണ്. ഈ ചെറിയ പെരുന്നാളിന് ഡെറിക് അബ്രഹാം വരുന്നത് വിശ്വാസവും പ്രതിരോധവും ഒന്നിച്ച് കൈയിലെടുത്താണ്.

   ജിന്നാണ്..

  ജിന്നാണ്..

  അദ്ദേഹമൊരു ജിന്നാണെന്ന് മമ്മൂക്കയെ കാണിച്ച് കൊടുത്ത് ആരോട് വേണമെങ്കിലും പറയാം. കാരണം വെറുമൊരു പോസ്റ്റര്‍ കൊണ്ട് ഇത്രയധികം ഹൈപ്പ് കൂട്ടാന്‍ കഴിയുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പേര് മമ്മൂട്ടി എന്നായിരിക്കണം.

   അടുത്ത കോംബോ

  അടുത്ത കോംബോ

  ഒത്തിരി നിഗൂഡതയും മാസും ഒളിപ്പിച്ച് വെച്ച് ഹിറ്റ് കോംബോയുടെ അടുത്ത അഡാര്‍ ഐറ്റം എത്തിയിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ട കാര്യം ഗ്രേറ്റ് ഫാദറിന്റെ സംവിധായകനാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നതെന്നാണ്.

  മാജിക്കാണ്...

  മാജിക്കാണ്...

  ദ ഗ്രേറ്റ് ഫാദറിലെ ബ്ലാക്ക് ബിസ്‌ക്കറ്റിന് ശേഷമുള്ള കിടിലന്‍ വണ്ടിയും മമ്മൂട്ടിയുടെ നല്ല കട്ട ലുക്കും. ഒരു ഹനീഫ് അദേനി മാജിക്കും അബ്രഹാമിന്റെ സന്തതികളിലൂടെ കാണാന്‍ കഴിയുമെന്നാണ് ആരാധകര്‍ പറയുന്നത്.

  കള്ള മന്ത്രവാദി

  കള്ള മന്ത്രവാദി

  മമ്മൂക്കയുടെ സിനിമ ആക്ഷനും മാസും ജാക്കിചാനെയും ബ്രൂസ് ലിയെയും കടത്തി വെട്ടുന്ന സിനിമയാണെന്ന് പറയുകയാണെങ്കില്‍... മോഹന്‍ലാലിനുള്ളത് ഒടിയന്‍ എന്ന കള്ള മന്ത്രവാദിയാണെന്നാണ്.

  ചുമ്മാ പോവാനല്ല..

  ചുമ്മാ പോവാനല്ല..

  ഡെറിക്കിനെ സൂക്ഷിച്ച് നോക്കിയാല്‍ കൈയില്‍ കൊന്തയും തോക്കും കാണാം.. അതില്‍ നിന്നും ഒരു കാര്യം മനസിലാക്കാം. ഇക്കയുടെ അച്ചായന്‍ കഥാപാത്രം വരുന്നത് ചുമ്മാ അങ്ങ് പോകാനല്ലെന്ന്..

  കമ്മാരനും മോഹന്‍ലാലും തമ്മില്‍ കൂട്ടയടി! ഇടയിലുടെ ഗോളടിച്ച് പഞ്ചവര്‍ണതത്ത! ട്രോളന്മാരെ നമിക്കണം..

  English summary
  Mammootty starer Abrahaminte Santhathikal first look out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X