പ്രവചനം ഫലിച്ചോ? മമ്മൂക്കയുടെ വില്ലന്‍ തകർത്തത് മുരുകനെ ആണോ? അങ്കിളിന്റെ ഫസ്റ്റ് ഡേ കളക്ഷനിതാ..

ഏപ്രില്‍ അവസാനത്തോട് കൂടി മൂന്ന് സിനിമകളായിരുന്നു മലയാളത്തില്‍ റിലീസ് ചെയ്തിരുന്നത്. മെഗാസ്റ്റാറിന്റെ സിനിമ ഉണ്ടായിരുന്നു എന്നതായിരുന്നു അതില്‍ ഏറ്റവും പ്രധാന്യമുള്ള കാര്യം. മറ്റൊരു കാര്യം രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായകരുമാണ്.

അടുത്ത കാലത്തായി നവാഗതരുടെ സിനിമകളെല്ലാം പ്രതീക്ഷകള്‍ക്കപ്പുറം വിജയമായിരുന്നു നേടുന്നത്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തിയ അങ്കിളില്‍ കൃഷ്ണ കുമാര്‍ എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചിരുന്നത്. ചെറിയൊരു നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. മമ്മൂക്ക ഫാന്‍സ് മാത്രമല്ല മോഹന്‍ലാല്‍ ഫാന്‍സും സിനിമയെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

അങ്കിളിന്റെ വിജയം

അങ്കിളിന്റെ വിജയം

പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കുന്ന മമ്മൂട്ടി അങ്കിള്‍ എന്ന സിനിമയിലൂടെ ചെയ്തതും അത് തന്നെയായിരുന്നു. വജ്രം, മായാബസാര്‍, ഇന്ത്യന്‍ റുപ്പി എന്നീ സിനിമകളില്‍ സഹസംവിധായകനായും കനല്‍, പോളി ടെക്‌നിക്ക്, ഒറീസ എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് സംവിധായകനുമായ ഗിരീഷ് ദാമോദര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു അങ്കിള്‍. അവതരണത്തിലും നിര്‍മാണത്തിലും മികവുറ്റ പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞതോടെ അങ്കിളിന്റെ വിജയം പൂര്‍ണമായും ഉറപ്പിച്ചിരിക്കുകയാണ്. ആദ്യദിവസത്തെ പ്രകടനത്തില്‍ നിന്നും സൂപ്പര്‍ ഹിറ്റ് സിനിമയാണെന്നുള്ള കാര്യത്തില്‍ സംശയം വേണ്ട.

Recommended Video

അങ്കിളിന്റെ ഫസ്റ്റ് ഡേ കളക്ഷൻ | filmibeat Malayalam
ആരാധകരുടെ പിന്തുണ..

ആരാധകരുടെ പിന്തുണ..

ഏറെ കാലമായി കണ്ട് വരുന്ന ഫാന്‍ ഫൈറ്റുകളും ഡീഗ്രേഡിംഗും അങ്കിളിന്റെ റിലീസോട് കൂടി മാറിയിരിക്കുകയാണ്. ഇത്തവണ മമ്മൂട്ടി ആരാധകരെ പോലെ തന്നെ അങ്കിളിന് പോസീറ്റിവ് റിവ്യൂസും അഭിപ്രായങ്ങളുമായി മോഹന്‍ലാല്‍ ഫാന്‍സും സജീവമായിരിക്കുകയാണ്. അടുത്ത കാലത്ത് ഇത്രയധികം പിന്തുണയും പ്രതികരണവും ഒരുപോലെ ലഭിച്ച സിനിമ വേറെ ഇല്ലെന്ന് പറയാം. അങ്കിളിന് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ഇക്കയുടെ ഫാന്‍സ് കൂടി എത്തിയതോടെ സംഭവം കളറായിരിക്കുകയാണ്. ഇനി അറിയാനുള്ളത് സിനിമയുടെ കളക്ഷന്‍ എങ്ങനെയായിരിക്കും എന്ന് മാത്രമാണ്.

ആദ്യദിന കളക്ഷന്‍

ആദ്യദിന കളക്ഷന്‍

കേരള ബോക്‌സോഫീസിലും കൊച്ചി മള്‍ട്ടിപ്ലെക്‌സിലും അങ്കിളിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. സിനിമയുടെ കളക്ഷനെ കുറിച്ച് പല പ്രവചനങ്ങളും നടന്നിരുന്നു. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ പിവിആര്‍ സിനിമാസ്, പിവിആര്‍ ഗോള്‍ഡ്, സിനിമാക്‌സ്, പാന്‍ സിനിമാസ്, ക്യൂ സിനിമാസ് എന്നിവിടങ്ങളില്‍ നിന്നുമായി ആദ്യദിനം 12 ഷോ ആയിരുന്നു അങ്കിളിന് ലഭിച്ചിരുന്നത്. വെറും പന്ത്രണ്ട് പ്രദര്‍ശനത്തില്‍ നിന്നും സിനിമയ്ക്ക് ലഭിച്ചത് 3.06 ലക്ഷമാണ്. മോശമില്ലാത്ത പ്രകടനം തന്നെയാണ് സിനിമയ്ക്ക് കിട്ടിയിരിക്കുന്നത്. ഫോറം കേരള പുറത്ത് വിട്ട കണക്കുകളിലാണ് കളക്ഷൻ പറഞ്ഞിരിക്കുന്നത്. വരും ദിവസങ്ങളില്‍ അത് വലിയൊരു സംഖ്യയായി മാറുമെന്ന് പ്രതീക്ഷിക്കാം...

പ്രവചനമിങ്ങനെ...

പ്രവചനമിങ്ങനെ...

ഇന്നത്തെ സമൂഹം ചര്‍ച്ച ചെയ്യപ്പെടേണ്ടതും സദാചാരവാദികളുടെ മുഖത്തടിച്ച പോലൊരു കഥയായിരുന്നു അങ്കിളിന്റേത്. ആദ്യ പ്രതികരണം വന്നതോട് കൂടി തിയറ്ററുകളെല്ലാം ഹൗസ് ഫുള്ളായിട്ടാണ് പ്രദര്‍ശനം നടത്തിയത്. മികച്ച തുടക്കം കിട്ടിയിരിക്കുന്നതിനാല്‍ അങ്കിളിന്റെ കേരള ബോക്‌സോഫീസ് കളക്ഷന്‍ എങ്ങനെയാണെന്നുള്ള പ്രവചനം നടന്നിരുന്നു. 2 കോടിക്കടുത്ത് എന്തായാലും സിനിമയ്ക്ക് കിട്ടുമെന്നാണ് വിലയിരുത്തലുകള്‍. അവധിക്കാലത്ത് എത്തിയ സിനിമ ആയാതിനാലും കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാവുന്നൊരു സിനിമ എന്നതിലൂടെയും അങ്കിളിന്റെ വിജയം കണക്ക് കൂട്ടാം..

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X