»   » വില്ലനായി മമ്മൂക്കയുടെ അടുത്ത സര്‍പ്രൈസ് ഉടന്‍? പരോള്‍ ഹിറ്റാണെന്ന് പ്രേക്ഷകര്‍! ഇരട്ടി സന്തോഷം..

വില്ലനായി മമ്മൂക്കയുടെ അടുത്ത സര്‍പ്രൈസ് ഉടന്‍? പരോള്‍ ഹിറ്റാണെന്ന് പ്രേക്ഷകര്‍! ഇരട്ടി സന്തോഷം..

Written By:
Subscribe to Filmibeat Malayalam
വില്ലനായി മമ്മൂക്കയുടെ അടുത്ത പടം

ഏറെ കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടിയുടെ പരോള്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യ പ്രദര്‍ശനം കഴിഞ്ഞ സിനിമയ്ക്ക് മികച്ചതെന്ന അഭിപ്രായമാണ് വന്നിരിക്കുന്നത്. ഒരുപാട് നാളുകള്‍ക്ക് ശേഷം മമ്മൂട്ടിയുടെ മനോഹരമായൊരു കുടുംബചിത്രമായിട്ടാണ് പരോള്‍ വിലയിരുത്തപ്പെട്ടിരിക്കുന്നത്.

സഖാവ് അലക്‌സ് പരോളിനിറങ്ങി, മമ്മൂക്കയുടെ ക്ലാസ്, മാസ്, എന്റര്‍ടെയിനര്‍ മൂവി തന്നെ! ആദ്യ പ്രതികരണം..

പരോള്‍ റിലീസിനെത്തിയ അന്ന് തന്നെ മമ്മൂട്ടി ആരാധകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ അങ്കിള്‍ ഈ മാസം തന്നെ റിലീസിനെത്തുകയാണ്. ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. അതിനിടെയാണ് സിനിമയുടെ റിലീസ് കൂടി തീരുമാനിച്ചിരിക്കുന്നത്. അങ്കിളിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.


അങ്കിള്‍..

റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ അടുത്ത സിനിമയാണ് അങ്കിള്‍. നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. പരോള്‍ റിലീസിനെത്തിയ അന്ന് തന്നെയാണ് അങ്കിളിന്റെ റിലീസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടും വന്നിരിക്കുന്നത്. ഏപ്രില്‍ 27 നായിരിക്കും അങ്കിള്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. എന്നാല്‍ ഔദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടോ എന്ന കാര്യത്തെ കുറിച്ചും ക്യത്യമായ റിപ്പോര്‍ട്ടുകളില്ല. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ അടുത്ത് തന്നെ റിലീസിനെത്തുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. അങ്ങനെയെങ്കില്‍ പരോളിന്റെ ഓളം തീരുന്നതിന് മുന്‍പ് അങ്കിളുമെത്തും..


വില്ലന്‍ വേഷം?

ചിത്രത്തില്‍ കൃഷ്ണ കുമാര്‍ എന്ന പേരിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മാത്രമല്ല മമ്മൂട്ടിയ്ക്ക് സിനിമയില്‍ രണ്ട് വേഷമുണ്ടെന്നും അതില്‍ ഒന്ന് വില്ലന്‍ കഥാപാത്രവുമായിരിക്കുമെന്ന് ഈ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ലെങ്കിലും സിനിമയിലെ മമ്മൂട്ടിയുടെ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകള്‍ പുറത്ത് വന്നിരുന്നു. ഒന്ന് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ്. എന്നാല്‍ അതൊരു വില്ലന്‍ വേഷമാണോ അല്ലയോ എന്ന കാര്യം പ്രേക്ഷകര്‍ തന്നെ തീരുമാനിക്കട്ടെ എന്ന് സംവിധായകന്‍ വ്യക്തമാക്കിയതായി ഓണ്‍ലൈന്‍ സൈറ്റുകളില്‍ വാര്‍ത്ത വന്നിരുന്നു.



സിനിമയുടെ പ്രമേയം

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സിനിമയില്‍ ഒരു അങ്കിള്‍ വേഷത്തില്‍ തന്നെയാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഒരു മിഡില്‍ ക്ലാസ് ഫാമിലിയും അവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുമാണ് സിനിമയുടെ പ്രമേയം. കുടുംബ പശ്ചാതലത്തിലൊരുങ്ങുന്ന സിനിമയില്‍ 17 വയസുകാരിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളാണ് പറയുന്നത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി തന്നെ വരുന്നതിനാല്‍ അവധിക്കാലം തീരുന്നതിന് മുന്‍പ് തന്നെ സിനിമ തിയറ്ററുകളിലേക്ക് എത്തും. ഇന്നത്തെ സമൂഹം ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ് സിനിമയിലുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്..


മറ്റ് താരങ്ങള്‍

സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ ജോയി മാത്യൂവാണ്. തിരക്കഥ എഴുതിയതിനൊപ്പം സിനിമയില്‍ പ്രധാന വേഷത്തില്‍ ജോയി മാത്യൂവും അഭിനയിക്കുന്നുണ്ട്. ഒപ്പം ആശ ശരത്, വിനയ് ഫോര്‍ട്ട്, കാര്‍ത്തിക, സുരേഷ് കൃഷ്ണ, മുത്തുമണി, കൈലാഷ്, ഷീല തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. കോഴിക്കോടും വയനാടും നിന്നുമായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നതിരുന്നത്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതേ ഉള്ളു. കഴിഞ്ഞ ആഴ്ചയായിരുന്നു അങ്കിളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. സിനിമയുടെ ട്രെയിലറോ ടീസറോ വരുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.



റിലീസിന് മുന്‍പ് തന്നെ ഹിറ്റ്

അങ്കിള്‍ റിലീസിന് മുന്‍പ് തന്നെ ഹിറ്റാണ്. സിനിമയുടെ സാറ്റാലൈറ്റ് അവകാശമാണ് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റ് പോയിരിക്കുന്നത്. സൂര്യ ടിവിയാണ് സിനിമയുടെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അടുത്ത കാലത്ത് മമ്മൂട്ടി ചിത്രങ്ങള്‍ക്ക് കിട്ടിയതിലും ഏറ്റവും വലിയ റെക്കോര്‍ഡ് തുകയ്ക്കാണ് അങ്കിളിന്റെ അവകാശം സൂര്യ ടിവി സ്വന്തമാക്കിയത്. എന്നാല്‍ അത് എത്ര തുകയാണെന്നുള്ളത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല...



അങ്ങനെ ഞാനും സുഡാനി കണ്ടു, സംവിധായകന്‍ സക്കറിയ സമാധാനം പറഞ്ഞേ പറ്റുകയുള്ളുവെന്ന് ബാലചന്ദ്ര മേനോന്‍!!


English summary
Mammootty starer Uncle release date confirmed?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X