»   » മമ്മൂട്ടി ആരാധകര്‍ക്ക് മറ്റൊരു സമ്മാനം! മുഖ്യമന്ത്രിയായി ഇക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്!

മമ്മൂട്ടി ആരാധകര്‍ക്ക് മറ്റൊരു സമ്മാനം! മുഖ്യമന്ത്രിയായി ഇക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്!

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ പരോള്‍ തിയറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. നാട്ടിന്‍പുറത്തുകാരനും സഖാവുമായി എത്തിയ മമ്മൂട്ടിയെ ആരാധകര്‍ വലിയ ആഘോഷത്തോടെയായിരുന്നു സ്വീകരിച്ചിരുന്നത്. പരോള്‍ റിലീസ് ദിനത്തില്‍ തന്നെ മമ്മൂട്ടിയുടെ അടുത്ത സിനിമയെ കുറിച്ചുള്ള റിപ്പോര്‍ട്ട്‌സും വന്നിരുന്നു. അങ്കിള്‍ എന്ന സിനിമയാണ് ഈ മാസം തന്നെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം.

ഇച്ചിരി പഴക്കമുണ്ടെന്നേ ഉള്ളൂ.. കണ്ടിറങ്ങുമ്പോൾ ഒരു പരോൾ കിട്ടിയ സുഖമാ.. ശൈലന്റെ റിവ്യൂ!!

മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍ അഭിനയിക്കുന്ന സിനിമ വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യാത്ര എന്ന് പേരിട്ടിരിക്കുന്ന സിനിമ തെലുങ്കിലാണ് നിര്‍മ്മിക്കുന്നത്. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന വൈഎസ്ആര്‍ രാജശേഖര റെഡ്ഡിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.

യാത്ര വരുന്നു..

12 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി പേരന്‍പ് എന്ന സിനിമയിലൂടെ തമിഴിലേക്ക് എത്തിയിരുന്നു. ഇപ്പോള്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം തെലുങ്കിലേക്ക് കൂടി ചുവടുമാറ്റം നടത്തിയിരിക്കുകയാണ് മെഗാസ്റ്റാര്‍. യാത്ര എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മമ്മൂട്ടി മുഖ്യമന്ത്രിയായിട്ടാണ് അഭിനയിക്കുന്നത്. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന വൈഎസ്ആര്‍ രാജശേഖര റെഡ്ഡിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. മമ്മൂട്ടി തെലുങ്ക് സ്റ്റൈലിലുള്ള മുണ്ടും കുര്‍ത്തയും ധരിച്ച് നില്‍ക്കുന്ന ചിത്രമുള്‍പ്പെടുത്തിയ ലുക്കാണ് പുറത്ത് വിട്ടിരിക്കുന്നത്.

സിനിമയുടെ വിശേഷങ്ങള്‍..

2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച വൈഎസ്ആറിന്റെ 147 കിലോമീറ്റര്‍ പദയാത്ര ഇതിവൃത്തമാക്കി സിനിമ നിര്‍മ്മിക്കുന്നതായിട്ടാണ് സൂചനകള്‍. മാഹി വി രാഘവ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഏപ്രില്‍ ഒൻപതിന് ആരംഭിക്കാൻ പോവുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി നയന്‍താര അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അതിനെ കുറിച്ച് ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ വന്നിട്ടില്ല. മമ്മൂട്ടി ഇല്ലെങ്കില്‍ ചിത്രത്തില്‍ നാഗാര്‍ജുന നായകനാവുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ആ വേഷം മമ്മൂട്ടി തന്നെ സ്വീകരിക്കുകയായിരുന്നു..

മുഖ്യമന്ത്രിയാവുന്നു..

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മന്ത്രിയായി മമ്മൂട്ടി അഭിനയിച്ചിരുന്നെങ്കിലും ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രിയാവുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കഥയുമായി സിനിമ വരുമെന്നും അതില്‍ നായകനാവുന്നത് മമ്മൂട്ടിയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മമ്മൂട്ടിയുടെ മുഖം പിണറായി വിജയനുമായി സാമ്യം ചെയ്ത് പോസ്റ്ററുകളും പുറത്തിറക്കിയിരുന്നു. അതിനിടെയാണ് തെലുങ്ക് സിനിമയെ കുറിച്ച് ഔദ്യേഗികമായ പ്രഖ്യാപനങ്ങള്‍ നടന്നത്. ഇന്ന് പുറത്ത് വന്ന പോസ്റ്റര്‍ മമ്മൂട്ടിയും ഷെയര്‍ ചെയ്തിരിക്കുകയാണ്.

മമ്മൂട്ടിയുടെ സിനിമകള്‍

പരോള്‍ ഏപ്രില്‍ 6 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. യഥാര്‍ത്ഥ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയ്ക്ക് വ്യത്യസ്ത റിവ്യൂ ആണ് കിട്ടുന്നത്. ഏറെ കാലത്തിന് ശേഷമാണ് മാസ്, ക്ലാസ്, ഫാമിലി എന്റര്‍ടെയിനറായി മമ്മൂട്ടിയുടെ സിനിമ വരുന്നത്. നവാഗതനായ ശരത് സന്ധിതായിരുന്നു സിനിമയുടെ സംവിധായകന്‍. ഈ മാസം തന്നെ ഗീരിഷ് ദാമോദരന്‍ സംവിധാനം ചെയ്യുന്ന അങ്കിളും റിലീസിനെത്തുകയാണ്. നടന്‍ ജോയി മാത്യു തിരക്കഥ എഴുതുന്ന സിനിമയില്‍ മമ്മൂട്ടി നെഗറ്റീവ് റോളില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഏപ്രില്‍ 27 നാണ് സിനിമയുടെ റിലീസ്.

പൃഥ്വിരാജ് ഇല്ലെങ്കിലും ഇന്ദ്രന്‍സുണ്ട്! ആര്‍എസ് വിമലിന്റെ മഹാവീര്‍ കര്‍ണന്റെ പുതിയ വിശേഷങ്ങളിങ്ങനെ!

English summary
Mammootty starer Yatra first look out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X