10 ദിവസം കൊണ്ട് 58.7 കോടിയുമായി മധുരരാജ! വൈശാഖിന്‍റെ അടുത്ത 100 കോടി ഉറപ്പിക്കാമോ? കാണൂ!

Recommended Video

50 കോടി നേട്ടവുമായി മധുരരാജ

വിഷുവിന് മുന്നോടിയായാണ് മമ്മൂട്ടിയുടെ മധുരരാജ തിയേറ്ററുകളിലേക്കെത്തിയത്. രാജയുടെ രണ്ടാം വരവുണ്ടെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ സന്തോഷത്തിലായിരുന്നു. വൈശാഖും ഉദയ് കൃഷ്ണയും വീണ്ടുമൊരുമിക്കുന്നത് വെറുതെയാവില്ലെന്ന തരത്തിലായിരുന്നു വിലയിരുത്തല്‍. കോടി ക്ലബിലല്ല 3 കോടി 35 ലക്ഷം ജനങ്ങളുടെ മനസ്സിലേക്കാണ് തങ്ങള്‍ക്ക് കയറേണ്ടതെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. സിനിമ കണ്ട പ്രേക്ഷകര്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കട്ടെയെന്നായിരുന്നു അദ്ദേഹത്തിന്‍രെ വാക്കുകള്‍. പതിവില്‍ നിന്നും വ്യത്യസ്തമായി റിലീസിന് മുന്‍പ് പ്രീ ലോഞ്ച് നടത്തിയും സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുട്ടികളേയും കുടുംബ പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമയുമായിത്തന്നെയാണ് തങ്ങളുടെ വരവെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മധുരരാജ തിയേറ്ററുകളിലേക്കെത്തിയത്. നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിച്ചത്. 27 കോടി രൂപ മുടക്കിയാണ് ചിത്രമൊരുക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാതെയുള്ള മമ്മൂട്ടിയുടെ ആക്ഷനായിരുന്നു ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ച് വരികയാണ് സിനിമ. 10 ദിവസം പിന്നിടുന്നതിനിടയില്‍ സിനിമയുടെ കലക്ഷന്‍ വിവരവുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവായ നെല്‍സണ്‍ ഐപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചിട്ടുള്ളത്. വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

10 ദിവസം പിന്നിടുമ്പോള്‍

10 ദിവസം പിന്നിടുമ്പോള്‍

ഏപ്രില്‍ 12നായിരുന്നു മധുരരാജ തിയേറ്ററുകളിലേക്കെത്തിയത്. തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയ്ക്ക് റിലീസിന് ശേഷവും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാംവാരത്തിലേക്ക് എത്തിയിരിക്കുകയാണ് സിനിമ. അവധി ദിനവും വാരാന്ത്യവുമൊക്കെയായി കുടുംബ പ്രേക്ഷകരുടെ പ്രവാഹമാണ് തിയേറ്ററുകളിലേക്ക്. 260 ലധികം തിയേറ്ററുകളില്‍ സിനിമ ഇപ്പോഴും പ്രദര്‍ശിപ്പിച്ച് വരികയാണ്. 10 ദിവസം പിന്നിടുന്നതിനിടയില്‍ ഔദ്യോഗിക കലക്ഷന്‍ വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി

ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി

സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ്. നിങ്ങളാണ് സിനിമയെ സ്വീകരിച്ചതും വിജയത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറയുന്നു. 58 കോടി നേട്ടവുമായി കുതിക്കുകയാണ് സിനിമ. രാജയും പിള്ളേരും ഡബിള്‍ അല്ല ട്രിപ്പിള്‍ സ്‌ട്രോംഗെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. സിനിമയെ വെല്ലുന്ന തരത്തിലുള്ള ജീവിതകഥയുമായാണ് അദ്ദേഹമെത്തിയത്. ഇതേക്കുറിച്ച് തുറന്നുപറഞ്ഞ് അദ്ദേഹമെത്തിയിരുന്നു.

മമ്മൂട്ടിയുടെ ആക്ഷന്‍

മമ്മൂട്ടിയുടെ ആക്ഷന്‍

ഡ്യൂപ്പിനെ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ചില്ലറ വിമര്‍ശനങ്ങളായിരുന്നില്ല മമ്മൂട്ടിക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ളത്. സാഹസിക രംഗങ്ങളോട് പൊതുവെ അത്ര താല്‍പര്യമില്ലാത്ത പ്രകൃതക്കാരന്‍ കൂടിയാണ് അദ്ദേഹം. ഈ ചിത്രത്തില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് മമ്മൂട്ടി അഭിനയിക്കുന്നതെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. സിനിമയുടെ ക്ലൈമാക്‌സിനിടയിലെ മെഗാസ്റ്റാറിന്‍രെ ഫൈറ്റ് പൊളിച്ചുവെന്നായിരുന്നു സിനിമ കണ്ടവര്‍ പറഞ്ഞത്.

ഏറ്റവും വലിയ വിജയം

ഏറ്റവും വലിയ വിജയം

മമ്മൂട്ടിയുടെ കരിയറിലെ ചെലവേറിയ ചിത്രമായ മധുരരാജ കരിയറിലെ തന്നെ മികച്ച വിജയത്തിലേക്കുള്ള കുതിപ്പിലാണ് ഇപ്പോള്‍. നാല് ദിവസം പിന്നിടുന്നതിനിടയിലായിരുന്നു സിനിമ 30 കോടി പിന്നിട്ടത്. കുടുംബ പ്രേക്ഷകരാണ് ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. പ്രദര്‍ശനത്തിലും റെക്കോര്‍ഡ് സൃഷ്ടിച്ചാണ് ചിത്രം മുന്നേറിയത്.

ആരാധകര്‍ക്കൊപ്പം വിജയാഘോഷം

ആരാധകര്‍ക്കൊപ്പം വിജയാഘോഷം

ആരാധകര്‍ക്കൊപ്പമായിരുന്നു മമ്മൂട്ടിയും സംഗവും വിജയം ആഘോഷിച്ചത്. തിയേറ്ററിലേക്കുള്ള അദ്ദേഹത്തിന്റെ വരവും ഗംഭീരമായിരുന്നു. വൈശാഖ്, ഉദയ് കൃഷ്ണ, ബൈജു ഏഴുപുന്ന തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു മമ്മൂട്ടിയുടെ വരവ്. കേക്ക് മുറിച്ച് വിജയമാഘോഷിക്കുന്ന താരത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

വൈശാഖിന്റെ അടുത്ത 100 കോടി

വൈശാഖിന്റെ അടുത്ത 100 കോടി

മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല 100 കോടി ക്ലബ്. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനിലൂടെയായിരുന്നു ഈ നേട്ടം മലയാളത്തിന് സ്വന്തമായത്. വൈശാഖിന്റെ രണ്ടാമത്തെ 100 കോടി നേട്ടമായിരിക്കുമോ മധുരരാജയെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. 10 ദിവസം പിന്നിടുന്നതിനിടയില്‍ 58 കോടിയിലേക്കെത്തിയ സിനിമ അധികം വൈകാതെ തന്നെ 100 കോടി നേട്ടവും സ്വന്തമാക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇതേക്കുറിച്ചറിയാനായി ഇനിയും കാത്തിരിക്കണം.

പോസ്റ്റ് കാണാം

നിര്‍മ്മാതാവായ നെല്‍സണ്‍ ഐപ്പിന്റെ പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X