മാമാങ്കം 135 കോടി ക്ലബ്ബില്‍! 25 ദിവസം പിന്നിട്ട സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍

മലയാള സിനിമയില്‍ ഇതുവരെ പിറന്നതില്‍ ഏറ്റവും വലിയ ചിത്രമാണ് മാമാങ്കം. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച സിനിമ അതിവേഗം നൂറ് കോടി ക്ലബ്ബിലെത്തിയിരുന്നു. ഇപ്പോഴിതാ 135 കോടിയോളം രൂപ മാമാങ്കം കളക്ഷനായി നേടിയെന്ന റിപ്പോര്‍ട്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. 25 ദിവസങ്ങള്‍ കൊണ്ട് 135 കോടി സ്വന്തമാക്കി.

45 ഓളം രാജ്യങ്ങളില്‍ ഒന്നിച്ചാണ് മാമാങ്കം റിലീസ് ചെയ്തത. ഇപ്പോഴും മോശമില്ലാത്ത രീതിയില്‍ പ്രദര്‍ശനം തുടരുകയാണ്. ഇനിയും ഇതേ രീതിയിലുള്ള പ്രദര്‍ശനം തുടരുകയാണെങ്കില്‍ വലിയൊരു കളക്ഷന്‍ തുകയില്‍ മാമാങ്കമെത്തുമെന്നാണ് സൂചന. മാത്രമല്ല ചൈനയിലും മാമാങ്കം റിലീസിനെത്തുന്നുണ്ട്. ഇതും വലിയ സാമ്പത്തിക ലാഭമുണ്ടാക്കുമെന്ന് തന്നെയാണ് അറിയുന്നത്.

mamangam

എം പത്മകുമാറിന്റെ സംവിധാനത്തില്‍ പിറന്ന ചിത്രം ഡിസംബര്‍ പന്ത്രണ്ടിനായിരുന്നു റിലീസ് ചെയ്തത്. 2000 ഓളം സ്‌ക്രീനുകളിലായിട്ടായിരുന്നു സിനിമയുടെ റിലീസ്. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും മാമാങ്കം മൊഴി മാറ്റി എത്തിയിരുന്നു. എല്ലായിടത്തും നല്ല അഭിപ്രായമായിരുന്നു മാമാങ്കത്തിന് ലഭിച്ചിരുന്നത്. റിലീസ് ദിവസങ്ങളില്‍ വമ്പന്‍ തിരക്കാണ് പലയിടങ്ങളിലും രൂപപ്പെട്ടത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X