twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് റഷ്യന്‍ ഭാഷയിലേക്ക്! മലയാളത്തില്‍ നിന്നും മൊഴിമാറ്റുന്ന ആദ്യ ചിത്രം

    By Midhun Raj
    |

    മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മാസ്റ്റര്‍പീസ് തിയ്യേറ്ററുകളില്‍ വലിയ വിജയമായ ചിത്രമാണ്. മാസ് എന്റര്‍ടെയ്‌നറായി ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. സിനിമയില്‍ കോളേജ് പ്രൊഫസറായ എഡ്വേര്‍ഡ് ലിവിംങ്ങ്‌സ്റ്റണ്‍ എന്ന കഥാപാത്രമായിട്ടാണ് മെഗാസ്റ്റാര്‍ അഭിനയിച്ചത്. 2017ലായിരുന്നു മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയത്. അതേസമയം മാസ്റ്റര്‍പീസ് റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

    Masterpiece

    മലയാളത്തില്‍ നിന്നും റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റുന്ന ആദ്യ ചിത്രമാണ് മാസ്റ്റര്‍പീസ്. നോര്‍വെ ആസ്ഥാനമായ ഫോര്‍ സീസണ്‍ ക്രിയേഷന്‍സാണ് ചിത്രം റഷ്യന്‍ ഭാഷയിലേക്ക് ഡബ്ബ് ചെയ്യുന്നത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ എഴുത്തുകാരനായ സിഎച്ച് മുഹമ്മദ് നിര്‍മ്മിച്ച ചിത്രം നേരത്തെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ഡബ്ബ് ചെയ്തിരുന്നു.

    ആസിഫ് അലിയ്ക്കും സമയ്ക്കും ഇന്ന് വിവാഹ വാര്‍ഷികം! ഭാര്യയ്ക്ക് ആശംസ നേര്‍ന്ന് നടന്‍ആസിഫ് അലിയ്ക്കും സമയ്ക്കും ഇന്ന് വിവാഹ വാര്‍ഷികം! ഭാര്യയ്ക്ക് ആശംസ നേര്‍ന്ന് നടന്‍

    മാസ്റ്റര്‍ പീസ് റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റുന്നതുമായി ബന്ധപ്പെട്ട് ഫോര്‍ സീസണുമായി റോയല്‍ സിനിമാസ് കഴിഞ്ഞ ദിവസം ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു. 2017 ഡിസംബറില്‍ റിലീസായ ചിത്രം രണ്ട് വര്‍ഷത്തിന് ശേഷമാണ് റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റുന്നത്. ഉദയകൃഷ്ണയുടെ തിരക്കഥയിലായിരുന്നു അജയ് വാസുദേവ് മാസ്റ്റര്‍പീസ് അണിയിച്ചൊരുക്കിയത്.

    തട്ടീം മുട്ടീം താരം സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍,ശ്രദ്ധേയമായി ചിത്രങ്ങള്‍തട്ടീം മുട്ടീം താരം സിദ്ധാര്‍ത്ഥ് പ്രഭുവിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍,ശ്രദ്ധേയമായി ചിത്രങ്ങള്‍

    മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്‍, വരലക്ഷ്മി, പാഷാണം ഷാജി, ക്യാപ്റ്റന്‍ രാജു, കലാഭവന്‍ ഷാജോണ്‍, സന്തോഷ് പണ്ഡിറ്റ്, മഖ്ബൂല്‍, ഗോകുല്‍ സുരേഷ്, പൂനം ബജ്വ, ലെന തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. അതേസമയം മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും മാസ്റ്റര്‍പീസ് നേട്ടമുണ്ടാക്കിയിരുന്നു.

    ഡാഡ തിരിച്ചുവന്ന സന്തോഷത്തിലാണ് അല്ലി! പൃഥ്വിരാജ് നാട്ടിലെത്തിയതിനെക്കുറിച്ച് സുപ്രിയഡാഡ തിരിച്ചുവന്ന സന്തോഷത്തിലാണ് അല്ലി! പൃഥ്വിരാജ് നാട്ടിലെത്തിയതിനെക്കുറിച്ച് സുപ്രിയ

    രാജാധിരാജ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും അജയ് വാസുദേവും ആദ്യമായി ഒന്നിച്ചത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകള്‍ക്ക് പിന്നാലെ ഷൈലോക്ക് എന്ന ചിത്രവും ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിരുന്നു. ഈ വര്‍ഷമാദ്യം ആയിരുന്നു ഷൈലോക്ക് തിയ്യേറ്ററുകളിലേക്ക് എത്തിയത്. ഷൈലോക്കും തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം അമ്പത് കോടി ക്ലബിലും എത്തിയിരുന്നു ചിത്രം.

    35 കോടി മുതല്‍മുടക്കില്‍ ദുല്‍ഖറിന്റെ കുറുപ്പ്! തരംഗമായി സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍35 കോടി മുതല്‍മുടക്കില്‍ ദുല്‍ഖറിന്റെ കുറുപ്പ്! തരംഗമായി സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍

    Read more about: mammootty
    English summary
    Mammootty Starrer Masterpiece Becomes The First Movie From Malayalam To Dubbed In Russian
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X