For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് മുടക്കാന്‍ പലതവണ ശ്രമം നടന്നു, വെളിപ്പെടുത്തി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

  |

  മമ്മൂട്ടി-ഖാലിദ് റഹ്മാന്‍ കൂട്ടുകെട്ടില്‍ 2019ല്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രമായിരുന്നു ഉണ്ട. ഛത്തീസ്ഗഡിലേക്ക് കേരള പോലീസ് ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോവുന്നതും തുടര്‍ന്നുനടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തില്‍ കാണിച്ചത്. മമ്മൂട്ടിക്ക് പുറമെ ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍, ജേക്കബ് ഗ്രിഗറി, ലുക്ക്മാന്‍, ഈശ്വരി റാവു ഉള്‍പ്പെടെയുളള താരങ്ങളായിരുന്നു സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത്, പ്രേക്ഷക പ്രശംസകളും നിരൂപക പ്രശംസകളും ഒരേപോലെ നേടിയെടുത്ത ചിത്രം കൂടിയായിരുന്നു ഉണ്ട.

  ഗ്ലാമറസ് ഫോട്ടോസുമായി ആകാന്‍ഷ ശര്‍മ്മ, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  ഹര്‍ഷാദിന്‌റെ തിരക്കഥയിലാണ് ഖാലിദ് റഹ്മാന്‍ ചിത്രം എടുത്തത്. അതേസമയം ഉണ്ട ചിത്രീകരണത്തിനിടെ നേരിടേണ്ടി വന്ന അനുഭവം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹര്‍ഷന്‍ പട്ടാഴി വെളിപ്പെടുത്തിയിരുന്നു. മാസ്റ്റര്‍ ബിന്‍ യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മമ്മൂട്ടി ചിത്രത്തെ കുറിച്ച് മനസുതുറന്നത്. ഉണ്ടയുടെ ഭൂരിഭാഗം രംഗങ്ങളും കാസര്‍കോഡുളള കാറടുക്ക എന്ന സ്ഥലത്താണ് ഷൂട്ട് ചെയ്തത് എന്ന് ഹര്‍ഷന്‍ പറയുന്നു.

  ഉണ്ടയുടെത് കേരളത്തില്‍ നിന്നും ഛത്തീസ്ഗഡിലേക്ക് ഡ്യൂട്ടിക്ക് പോവുന്ന പോലീസുകാരുടെ കഥയാണ്. ഛത്തീസ് ഗഡ് പോലെ വേറൊരു സ്ഥലം കണ്ടെത്തുക എന്നതായിരുന്നു ഏറെ ബുദ്ധിമുട്ട്. അങ്ങനെ ഒടുവില്‍ കാടുമായി ചേര്‍ന്ന് കിടക്കുന്ന കാസര്‍കോട്ടെ കാറടുക്ക എന്ന സ്ഥലത്തെ കുറിച്ച് അറിഞ്ഞു. പ്രധാനമായും ഞങ്ങള്‍ക്കുണ്ടായ വെല്ലുവിളി ആ സ്ഥലത്ത് ഷൂട്ട് ചെയ്യാനുളള പെര്‍മിഷന്‍ മേടിക്കുക എന്നതായിരുന്നു.

  പെര്‍മിഷന്‍ ഇല്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ. അങ്ങനെ ഇക്കാര്യം പറയാനായി അവിടത്തെ ഉദ്യോഗസ്ഥരുടെ അടുത്ത് ചെന്നു. കാര്യങ്ങളെല്ലാം പറഞ്ഞ് പെര്‍മിഷന്‍ മേടിച്ചു. അങ്ങനെ അവിടത്തെ വനത്തിനുളളിലാണ് ഞങ്ങള് ഷൂട്ട് ചെയ്തത്. നമ്മള് അതില് കാണിക്കുന്ന അംഗന്‍വാടി ആ ഗ്രൗണ്ടെല്ലാം കാസര്‍കോട്ടെ ഈ സ്ഥലത്തായിരുന്നു. അതിന് ശേഷം ഒരു വെല്ലുവിളി അതിന്‌റയകത്ത് കൂടെ ഒരു റോഡ് പോവുന്ന സീന്‍ ഷൂട്ട് ചെയ്യണം. റോഡ് ഉണ്ടാക്കണം. അവിടെ ഒരു പരന്ന പ്രദേശമായിരുന്നു.

  അവിടെ റോഡ് ഉണ്ടാക്കണമെങ്കില്‍ പുറത്തുനിന്ന് മണ്ണ് കൊണ്ടുവന്ന് ഇടണം. കുറെദൂരത്തേക്ക് റോഡ് പോവുന്നതായി ചിത്രീകരിക്കണം. അപ്പോ അതിന് പെര്‍മിഷന് തടസമുണ്ടായിരുന്നു. സിനിമാക്കാരല്ലെ എന്ന രീതിയില്, നമ്മളെ കുറച്ചുകൂടി വിഷമിപ്പിക്കുന്ന രീതിയില് അവിടെത്തെ പരിസ്ഥിതി പ്രവര്‍ത്തകര് തുടക്കം മുതലെ ഞങ്ങള്‍ക്ക് എതിരായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ക്കറിയാം ആ സ്ഥലത്തെ ബാധിക്കുന്ന പ്രശ്‌നമേ അല്ലാ എന്ന്. എന്നാല്‍ കുറച്ചുപേര്‍ എതിരായി നിന്നു. അപ്പോഴേക്കും സെറ്റിന്‌റെ പണികള്‍ തുടങ്ങിയിരുന്നു.

  എന്നാല്‍ അവിടെ മണ്ണുമായി വന്ന ടിപ്പറുകള്‍ അവര്‍ തടഞ്ഞു. അങ്ങനെ വലിയ വിഷയങ്ങളായി സിനിമ നിന്നുപോവുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തി. ഞങ്ങള് വീണ്ടും ഉദ്യോഗസ്ഥരെ കണ്ട് കാര്യങ്ങള്‍ അറിയിച്ചു. നമ്മള്‍ ഇതാണ് ചെയ്യുന്നത് എന്ന് അവരെ അറിയിച്ചു. അവിടെ യാതൊരു രീതിയിലുളള പ്രശ്‌നങ്ങളും ഉണ്ടാവില്ല. പ്രശ്‌നങ്ങള്‍ ഉണ്ടാവുന്ന സ്ഥലമല്ല. അവിടെയുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദികളാണ്. അതുപോലെ നമ്മള് സെറ്റ് വര്‍ക്ക് നടത്തുമ്പോഴും അവിടെ പൈസ അടച്ചിട്ടാണ് ചെയ്യുന്നത്. നിയമപരമായിട്ടാണ് നമ്മള്‍ അവിടെ എല്ലാം ചെയ്തത്.

  ആമസോണ്‍ പ്രൈം കോടികള്‍ കൊടുത്ത് വാങ്ങിയത് മമ്മൂക്കയുടെ 5 സിനിമകള്‍ | #Unda | filmibeat Malayalam

  പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രശ്‌നം ഒരുഭാഗത്തും, ഓഫീസര്‍മാര്‍ തമ്മിലുളള അങ്ങോട്ടും ഇങ്ങോട്ടുമുളള അവരുടെ ശത്രുതയ്ക്ക് ഞങ്ങള് കാരണമായി. എന്തായാലും ദൈവത്തിന്‌റെ സഹായം കൊണ്ട ആ സിനിമ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. പത്ത് ഇരുപത് ദിവസത്തോളം അവിടെ ഷൂട്ടുണ്ടായിരുന്നു അതിന് ശേഷം വയനാട് പോയി. ഛത്തീസ്ഗഡില് കുറച്ചുദിവസമേ ഉണ്ടായിരുന്നു, ഹര്‍ഷന്‍ പട്ടാഴി പറഞ്ഞു.

  English summary
  mammootty starrer movie unda faced lots of problems during its making, says production controller harshan pattazhy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X