പ്രചരിക്കുന്നത് വ്യാജവാര്‍ത്ത! വണ്‍ തിയ്യേറ്ററുകളില്‍ തന്നെ എത്തുമെന്ന് സംവിധായകന്‍

By Prashant V R

മമ്മൂട്ടി ചിത്രം വണ്‍ ഒടിടി റിലീസിനൊരുങ്ങുന്നു എന്ന വാര്‍ത്തകളോട് പ്രതികരിച്ച് സംവിധായകന്‍ സന്തോഷ് വിശ്വനാഥ്. പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും വണ്‍ തിയ്യേറ്ററില്‍ തന്നെ പ്രദര്‍ശനത്തിനെത്തുമെന്നും സംവിധായകന്‍ പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണ്. ഇത് എവിടെ നിന്നാണ് വന്നതെന്ന് അറിയില്ല. വണ്ണിന് രണ്ട് ദിവസത്തെ ചിത്രീകരണം മാത്രമേ ബാക്കിയുണ്ടായിരുന്നുളളു. അപ്പോഴാണ് ലോക്ഡൗണും മറ്റു വരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിലും ചിത്രീകരണം സാധ്യമല്ല. വലിയ ആള്‍ക്കൂട്ടം വേണ്ട രംഗമാണ്.

onemovie

Recommended Video

മമ്മൂട്ടി എന്ന് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും? | FilmiBeat Malayalam

ഏതാണ്ട് അയ്യായിരം പേരെങ്കിലും വേണ്ട രംഗമാണ്. ടെയ്ല്‍ എന്‍ഡ് ആണ്. റിലീസും അതുകൊണ്ട് തീരുമാനിച്ചിട്ടില്ല. സന്തോഷ് വിശ്വനാഥന്‍ പറഞ്ഞു. നേരത്തെ ജയസൂര്യയുടെ സൂഫിയും സുജാതയും ഒടിടി പ്ലാറ്റ്‌ഫോം വഴിയായിരുന്നു പ്രേക്ഷകരിലേക്ക് എത്തിയത്. സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കോവിഡ് വ്യാപനം കൂടിയതോടെ നേരത്തെ നിരവധി സിനിമകളാണ് ഓണ്‍ലൈന്‍ റിലീസായി എത്തിയത്.

തെന്നിന്ത്യന്‍ സിനിമകള്‍ക്കൊപ്പം ബോളിവുഡ് ചിത്രങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴി റിലീസ് ചെയ്തിരുന്നു. മലയാളത്തില്‍ നിന്നും ടൊവിനോ തോമസ് ചിത്രം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഒടിടി വഴി റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. അതേസമയം മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് വണ്‍. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായിട്ടാണ് മെഗാസ്റ്റാര്‍ ചിത്രത്തില്‍ എത്തുന്നത്.

ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സ്പൂഫ് ചിത്രമൊരുക്കിയ സംവിധായകനാണ് സന്തോഷ് വിശ്വനാഥ്. മമ്മൂട്ടിക്കൊപ്പം, ജോജു ജോര്‍ജ്ജ്, സംവിധായകന്‍ രഞ്ജിത്ത്, സലീംകുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, നിമിഷ സജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഗോപി സുന്ദര്‍ സംഗീതമൊരുക്കിയ ചിത്രത്തിന് വേണ്ടി വൈദി സോമസുന്ദരമാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.

മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ‌സിനിമയുടെ ടീസറും പോസ്റ്ററുമെല്ലാം നേരത്തെ തരംഗമായി മാറിയിരുന്നു. തെലുങ്കില്‍ യാത്ര എന്ന ചിത്രം ചെയ്തതിന് പിന്നാലെയാണ് മമ്മൂട്ടി വീണ്ടും മുഖ്യമന്ത്രി വേഷത്തില്‍ എത്തുന്നത്. തെലുങ്കില്‍ ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ റോളിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. തമിഴില്‍ മക്കള്‍ ആട്ചി എന്ന ചിത്രത്തിലും മുഖ്യമന്ത്രിയുടെ റോളില്‍ മെഗാസ്റ്റാര്‍ അഭിനയിച്ചിരുന്നു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X