ഉണ്ണി മുകുന്ദനും ഇനിയൊരു ഗായകന്‍! മമ്മൂട്ടിയുടെ ഷൈലോക്ക് പടക്കത്തിന് തിരികൊളുത്തി കഴിഞ്ഞു
മമ്മൂട്ടിയുടെ മറ്റൊരു മാസ് ചിത്രമായ ഷൈലോക്ക് റിലീസിനെത്താന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കവേ സര്‍പ്രൈസുകളുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സ്‌നേഹിതരെ, ഇനി കുറച്ചു മണിക്കുറുകള്‍ മാത്രം. നമ്മുടെ ദേവാസുരന്‍ പറന്നിറങ്ങാന്‍ അതിനു മുന്നോടിയായി എന്റെ എല്ലാ സ്‌നേഹിതര്‍ക്കും, ഷൈലോക്കിന്റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി പറയുന്നു.
നിങ്ങളുടെ എല്ലാവരുടെയും ആവശ്യം കണക്കിലെടുത്തുകൊണ്ട് ഒരു ചെറിയ പടക്കത്തിന് തിരികൊളുത്തുകയാണെന്ന് ഇന്നലെ നിര്‍മാതാവ് പറഞ്ഞിരുന്നു. അതിന് പിന്നില്‍ ആരാധകര്‍ക്കായി രസകരമായൊരു സമ്മാനവുമുണ്ടായിരുന്നു. നടന്‍ ഉണ്ണി മുകുന്ദന്‍ ഗായകനായി ഒരുക്കിയ പ്രമോ സോങ് പുറത്ത് വിടുമെന്നാണ് പറഞ്ഞത്.

ഒടുവില്‍ നേരത്തെ പറഞ്ഞിരുന്നത് പോലെ ഏഴ് മണിക്ക് തന്നെ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പേജിലൂടെ ഷൈലോക്കിന്റെ പ്രമോ ഗാനം എത്തി. പാട്ട് പാടുന്നതും ഷൈലോക്കിന്റെ ഷൂട്ടിങിനിടെയുള്ള അണിയറയിലെ വിശേഷങ്ങളായിരുന്നു വീഡിയോ ഗാനത്തില്‍ കാണിച്ചിരിക്കുന്നത്. പുറത്ത് വന്ന് മിനുറ്റുകള്‍ക്കുള്ളില്‍ പാട്ട് ശ്രദ്ധേയമായിരിക്കുകയാണ്.
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മൂന്നാമത്ത ചിത്രമാണ് ഷൈലോക്ക്. ജനുവരി 23 ന് തിയറ്ററുകളിലേക്ക് എത്തുന്ന ചിത്രം ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മ്മിക്കുന്നത്. പലിശക്കാരനായ ഒരു പിശുക്കന്റെ റോളിലാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ അഭിനയിക്കുന്നത്.
പ്രമോ ഗാനം കാണാം


Click it and Unblock the Notifications











