പോലീസുകാരന്‍ അച്ചായനായി മമ്മൂക്കയുടെ സൂപ്പര്‍ ഹിറ്റ് വരുന്നു! സ്ട്രീറ്റ് ലൈറ്റസ് ട്രെയിലര്‍ പുറത്ത്!
റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നതിനാല്‍ പല സിനിമകളും ട്രെയിലറുകളും പോസ്റ്ററുകളും ഇറക്കി പ്രൊമോഷന്‍ നടക്കുകയാണ്. അക്കൂട്ടത്തില്‍ ഇന്നലെ പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ആദിയില്‍ നിന്നും ഓഡിയോ പുറത്ത് വിട്ടിരുന്നു. പിന്നാലെ മമ്മൂട്ടി ചിത്രമായ സ്ട്രീറ്റ് ലൈറ്റസില്‍ നിന്നും ട്രെയിലറും എത്തിയിരിക്കുകയാണ്.
നവാഗതനായ ഷംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്യുന്ന സിനിമ പ്ലേഹൗസ് പ്രൊഡക്ഷന്‍സിന്റെ കീഴിലാണ് നിര്‍മ്മിക്കുന്നത്. സിനിമയില്‍ നിന്നും ആദ്യം പുറത്ത് വന്ന ട്രെയിലറിന് മികച്ച അഭിപ്രായമായിരുന്നു കിട്ടിയിരുന്നത്. ഇപ്പോള്‍ വന്ന ട്രെയിലറില്‍ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള ചെറിയൊരു ഇന്‍ട്രോയാണ് കൊടുത്തിരിക്കുന്നത്.

സ്ട്രീറ്റ് ലൈറ്റസ്
മമ്മൂട്ടിയെ നായകനാക്കി ഷംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റസ്ല ജനുവരി 26 നാണ് റിലീസ് ചെയ്യുന്നത്. ഇനി ഒരാഴ്ച മാത്രം ബാക്കിയുള്ള സിനിമയില്‍ നിന്നും പുതിയ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് ട്രെയിലര്‍ പുറത്ത് വിട്ടത്.

കിടിലന്‍ ട്രെയിലര്‍
സിനിമയില്‍ നിന്നും ആദ്യം പുറത്ത് വന്ന ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു കിട്ടിയിരുന്നത്. 1 മിനുറ്റ് 19 സെക്കന്‍ഡ് മാത്രമുള്ള ട്രെയിലറില്‍ മ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള ചെറിയൊരു ഇന്‍ട്രോയാണ് കൊടുത്തിരിക്കുന്നത്. ഒപ്പം ധര്‍മജന്‍ ബോള്‍ഗാട്ടിയും സൗബിന്‍ ഷാഹിറും പ്രത്യക്ഷപ്പെടുന്നുമുണ്ട്.

സിനിമയുടെ പ്രത്യേകത
കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസുകാരന്റെ വേഷത്തില്‍ അഭിനയിക്കുന്ന സിനിമ കൂടിയാണ് സ്ട്രീറ്റ് ലൈറ്റസ്. റോമാന്‍സ്, കോമഡി, ആക്ഷന്‍ എന്നിങ്ങനെ പല ഘടകങ്ങളും സിനിമയിലുണ്ടാവും. ഇന്നലെ വൈകുന്നേരം ആറ് മണിയ്ക്ക് പുറത്ത് വന്ന ട്രെയിലര്‍ കണ്ടത് റെക്കോര്‍ഡ് കണക്കിന് ആളുകളാണ്.

ജെയിംസ്
സ്ട്രീറ്റ് ലൈറ്റസില്‍ ജെയിംസ് എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രം ജനുവരി 26 ന് കേരളത്തില്‍ റിലീസ് ചെയ്യുന്നതെങ്കിലും ജനുവരി 25 ന് ജിസിസി, യുഎഇ എന്നിവിടങ്ങളിലേക്ക് റിലീസിനെത്തും. 26 ന് കേരളത്തിലെത്തുന്നതിനൊപ്പം തമിഴിലും തെലുങ്കിലും സിനിമ പ്രദര്‍ശനത്തിനെത്തും.

മറ്റ് താരങ്ങള്‍
സൗബിന്‍ ഷാഹിര്‍, ലിജോമോള്‍ ജോസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോയി മാത്യൂ, നീന കുറുപ്പ്, സുധി കൊപ്പ, ഹരീഷ് കണാരാന്‍, സോഹന്‍ സീനുലാല്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴിലുള്ള വേര്‍ഷനില്‍ തമിഴില്‍ നിന്നുള്ള താരങ്ങളും അഭിനയിക്കുന്നുണ്ടെന്നാണ് പറയുന്നത്.

ആരാധകരുടെ പ്രതീക്ഷ
പുതുവര്‍ഷത്തില്‍ മമ്മൂക്ക നായകനാവുന്ന ആദ്യത്തെ സിനിമയാണ് സ്ട്രീറ്റ് ലൈറ്റസ്. മാസ്റ്റര്‍പീസിന്റെ വിജയത്തിന് ശേഷമെത്തുന്ന സിനിമയെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അന്ന് തന്നെ പ്രണവ് മോഹന്‍ലാലിന്റെ ആദി റിലീസ് ചെയ്യുന്നത് സിനിമയ്ക്ക് മറ്റൊരു വെല്ലുവിളിയാണ്.


Click it and Unblock the Notifications