മമ്മൂട്ടിക്ക് നാല് വിജയചിത്രങ്ങള്‍! ഉണ്ടയിലൂടെ പുതിയൊരു നേട്ടവും ഇക്കയ്ക്ക് സ്വന്തം! കാണൂ!
Recommended Video
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തുനിന്ന സിനിമകളിലൊന്നായിരുന്നു ഉണ്ട. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ ജൂണ്‍ 14നാണ് സിനിമ എത്തിയത്. ആദ്യപ്രദര്‍ശനം മുതലേ തന്നെ മികച്ച സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വ്യത്യസ്തമാര്‍ന്ന പോലീസ് വേഷവുമായാണ് ഇത്തവണ ഇക്ക എത്തിയതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അടുത്തിടെ കണ്ടതില്‍ വെച്ച് മികച്ച റിയലിസ്റ്റിക് ചിത്രമാണ് ഇതെന്ന തരത്തിലുള്ള അഭിപ്രായങ്ങളും പുറത്തുവന്നിരുന്നു. പത്രവാര്‍ത്തയായിരുന്നു ചിത്രത്തിലേക്ക് നയിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. മമ്മൂട്ടിക്കൊപ്പം യുവതാരങ്ങളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈ വര്‍ഷത്തെ മികച്ച റിയലിസ്റ്റിക് ചിത്രമെന്ന നേട്ടവും ഉണ്ടയെത്തേടിയെത്തിയിട്ടുണ്ട്.
തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരുപോലെ നിറഞ്ഞുനില്‍ക്കുകയാണ് മമ്മൂട്ടി. ഒന്നിന് പുറകെ ഒന്നൊന്നായി വിജയചിത്രങ്ങളുമായി മുന്നേറുകയാണ് അദ്ദേഹം. എസ് ഐ മണികണ്ഠനായുള്ള വരവും കരിയര്‍ ബ്രേക്കായി മാറുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സിനിമ റിലീസ് ചെയ്തപ്പോള്‍ അക്കാര്യം അതേ പോലെ ശരിയാവുകയായിരുന്നു. ബോക്‌സോഫീസില്‍ നിന്നും മികച്ച കലക്ഷനാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൃത്യമായ കണക്ക് വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ലക്ഷ്യം സഫലീകരിച്ചതിന്റെ സന്തോഷത്തിലാണ് മമ്മൂട്ടിയും സംഘവും. സിനിമ 15 ദിനം പൂര്‍ത്തിയാക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് മമ്മൂട്ടിയും എത്തിയിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റും പുതിയ പോസ്റ്ററുകളും ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായി 4 ഹിറ്റ് ചിത്രങ്ങളുമായി ഇക്ക പൊളിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇത്തരമൊരു തിരിച്ചുവരവിനായാണ് തങ്ങള്‍ കാത്തിരുന്നതെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രമായ പതിനെട്ടാം പടിയുമായാണ് ഇനി താരമെത്തുന്നത്. ജൂലൈ 5നാണ് സിനിമ റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications