മമ്മൂട്ടിയുടെ ആ ആഗ്രഹം സാധിച്ചത് ഉണ്ടയിലൂടെ! വിജയക്കുതിപ്പുമായി ചിത്രം! കലക്ഷനിലും താരമാണ് ഇക്ക!
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത സിനിമയാണ് ഉണ്ട. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം അടുത്ത സിനിമയുമെയത്തിയിരിക്കുകയാണ് ഖാലിദ് റഹ്മാന്‍. രണ്ടാം വരവിലും മികച്ച സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായ പോലീസ് കഥയുമായാണ് ഇത്തവണ മമ്മൂട്ടിയും സംഘവും എത്തിയത്. മാവോയിസ്റ്റ് മേഖലകളിലേക്ക് ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോവുന്ന പോലീസുകാരുടെ കഥ പറഞ്ഞ ഉണ്ടയില്‍ മമ്മൂട്ടിക്കൊപ്പം യുവതാരനിരയും അണിനിരന്നിരുന്നു. അവരവരുടെ കഥാപാത്രത്തെ ഓരോ താരവും അങ്ങേയറ്റം മനോഹരമാക്കിയിരുന്നു. സമീപകാല റിലീസുകളില്‍ മികച്ച ചിത്രങ്ങളുടെ ലിസ്റ്റിലേക്ക് ഇടംപിടിച്ചിരിക്കുകയാണ് ഉണ്ട. നേരത്തെ മെഗാസ്റ്റാര്‍ പറഞ്ഞ കാര്യങ്ങള്‍ ഈ ചിത്രത്തിലൂടെ നടന്നുവെന്നാണ് ആരാധകരും പറയുന്നത്.
കോടി കബ്ലിലല്ല കേരളത്തിലെ ജനങ്ങളുടെ മനസ്സിലേക്കാണ് തനിക്ക് കയറേണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹഹം ആഗ്രഹിച്ച കാര്യം അതേ പോലെ യാഥാര്‍ത്ഥ്യമായിരിക്കുകയാണ് ഇപ്പോള്‍. മധുരരാജയുടെ പ്രമോഷനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. നല്ല സിനമകളെ സ്‌നേഹിക്കുന്നവര്‍ ഇരുകൈയ്യും നീട്ടി ഏറ്റെടുത്തിരിക്കുകയാണ് ഉണ്ടയെ. മമ്മൂട്ടി എന്ന നടനെ കൃത്യമായി ഉപയോഗിച്ച സിനിമ കാണാനായതില്‍ സന്തോഷമുണ്ടെന്നായിരുന്നു ആരാധകരുടെ കമന്റ്. പ്രേക്ഷകരെ രസിപ്പിക്കുന്നതിനോടൊപ്പം തന്നെ ഗൗരവകരമായ ഒരു വിഷയം ചര്‍ച്ച ചെയ്യാനും സംവിധായകന് കഴിഞ്ഞിട്ടുണ്ടെന്നാണ് നിരൂപകരും അഭിപ്രായപ്പെട്ടത്.

Recommended Video
ആദ്യദിനം മുതലേ തന്നെ മികച്ച സ്വീകരണം ലഭിച്ച സിനിമ കലക്ഷന്റെ കാര്യത്തിലും മുന്നിലാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. നാലാം ദിവസം പൂര്‍ത്തിയാവുമ്പോള്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും 24.51 ലക്ഷമാണ് ചിത്രത്തിന് ലലഭിച്ചതെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. പ്രകടനത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമയാണ് ഉണ്ട എന്നതില്‍ തര്‍ക്കമില്ല. കലക്ഷനിലും ആ നേട്ടം സ്വന്തമാക്കുമോയെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.


Click it and Unblock the Notifications











