വമ്പന്‍ റിലീസുമായി മമ്മൂട്ടി! തെലുങ്കില്‍ മാസ് അല്ല കൊലമാസായി ഇക്കയുടെ മാജിക്! യാത്ര ഫെബ്രുവരി 8 ന്!

Recommended Video

തെലുങ്കില്‍ മാസ് അല്ല കൊലമാസായി ഇക്കയുടെ യാത്ര | filmibeat Malayalam

കഴിഞ്ഞ വര്‍ഷം ഒരു ബ്ലോക്ക്ബസ്റ്റര്‍ മൂവിയടക്കം അഞ്ചോളം സിനിമകള്‍ സമ്മാനിച്ച മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഉടന്‍ തന്നെ റിലീസിനൊരുങ്ങുന്ന സിനിമയാണ് യാത്ര. തെലുങ്കില്‍ നിര്‍മ്മിച്ച യാത്രയ്ക്ക് മുന്‍പ് തമിഴിലെ പേരന്‍പ് റിലീസിനെത്തും. ഇക്കൊല്ലം മലയാളത്തില്‍ നിര്‍മ്മിക്കുന്ന സിനിമകളെക്കാള്‍ പ്രധാന്യത്തോടെയാണ് മറ്റ് ഭാഷകളില്‍ നിര്‍മ്മിച്ച മമ്മൂട്ടി ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് എത്തുന്നത്.

തെലുങ്കില്‍ നിര്‍മ്മിച്ച സിനിമയാണെങ്കിലും മലയാളത്തിലടക്കം തെന്നിന്ത്യന്‍ സിനിമ ലോകത്ത് യാത്ര തരംഗമാവുമെന്ന കാര്യത്തില്‍ സംശയമില്ല. റിലീസിനോടുനുബന്ധിച്ച് സിനിമയ്ക്ക് വേണ്ടി വമ്പന്‍ പ്രമോഷനാണ് നടക്കുന്നത്. അതിനൊപ്പം സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്.

  രണ്ട് പതിറ്റാണ്ടിന് ശേഷം തെലുങ്കിലേക്ക്

രണ്ട് പതിറ്റാണ്ടിന് ശേഷം തെലുങ്കിലേക്ക്

മമ്മൂട്ടി രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്. യാത്ര എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ വിശേഷങ്ങള്‍ എല്ലാം നേരത്തെ പുറത്ത് വന്നിരുന്നു. മഹി വി രാഘവാണ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെ തെലുങ്ക് നാട്ടില്‍ മമ്മൂട്ടി ഒരു വിസ്മയമായി തീരുമെന്നാണ്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടക്കം സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അതിനിടെയാണ് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം പുറത്ത് വരുന്നത്. യാത്രയുടെ സെന്‍സറിംഗ് പൂര്‍ത്തിയായതോടെ ഫെബ്രുവരി എട്ടിന് തിയറ്ററുകളിലേക്ക് റിലീസിനെത്തും എന്ന കാര്യത്തില്‍ സംശയമില്ല.

 വമ്പന്‍ റിലീസായിരിക്കും..

വമ്പന്‍ റിലീസായിരിക്കും..

യാത്ര മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ആഗോള റിലീസായി മാറുമെന്നാണ് ഇതുവരെയുള്ള കണക്കുകളില്‍ നിന്നും വ്യക്തമാവുന്നത്. ഫെബ്രുവരി എട്ടിന് തെലുങ്ക്, മലയാളം, തമിഴ് എന്നിങ്ങനെ മൂന്ന് ഭാഷകളില്‍ ഒന്നിച്ചാണ് സിനിമ എത്തുന്നത്. ആഗോള വിപണയില്‍ വന്‍ പ്രചാരത്തോടെയായിരിക്കും യാത്ര അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ റിലീസ് ഫെബ്രുവരി എട്ടിനാണെങ്കിലും അമേരിക്കയില്‍ ഫെബ്രുവരി ഏഴിന് പ്രീമിയര്‍ ഷോ സംഘടിപ്പിച്ചിരിക്കുകയാണ്.

 വൈഎസ്ആര്‍ പുനര്‍ജനിക്കുന്നു

വൈഎസ്ആര്‍ പുനര്‍ജനിക്കുന്നു

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന ബയോപിക്കാണ് യാത്ര. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ വീണ്ടും കാണാന്‍ സാധിക്കുന്നതിന്റെ ത്രില്ലിലാണ് തെലുങ്ക് നാട്ടുകാര്‍. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒരേടാണ് വൈഎസ്ആര്‍ റെഡ്ഡിയുടേത്. വൈഎസ്ആറിന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ കാര്യമാണ് പറയുന്നത്. 2004 ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മൂന്ന് മാസം നീണ്ട പദയാത്രയാണ് സിനിമയുടെ ഇതിവൃത്തം.

 മമ്മൂട്ടി അതിശയിപ്പിക്കും..

മമ്മൂട്ടി അതിശയിപ്പിക്കും..

മമ്മൂട്ടി ഒരു മുഖ്യമന്ത്രിയുടെ വേഷത്തില്‍ അഭിനയിക്കുമെന്ന് ആദ്യം മുതലേ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും വൈഎസ്ആര്‍ റെഡ്ഡി ആയിരിക്കുമെന്ന് ആരാധകര്‍ കരുതിയിരുന്നില്ല. എന്നാല്‍ വൈഎസ്ആര്‍ ആയി രൂപം മാറി വന്നതോടെ സിനിമയ്ക്ക് വേണ്ടിയുള്ള മമ്മൂട്ടിയുടെ സമര്‍പ്പണം എത്രത്തോളമുണ്ടെന്ന് വ്യക്തമാവും. മലയാളത്തിലും സിനിമയുടെ വമ്പന്‍ പ്രമോഷന്‍ വര്‍ക്കുകള്‍ ആരാധകരുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുകയാണ്. 70 എംഎം എന്റര്‍ടെയിന്‍മെന്റ്‌സാണ് നിര്‍മ്മിക്കുന്നത്.

 യാത്ര താരസമ്പന്നമാണ്

യാത്ര താരസമ്പന്നമാണ്

മമ്മൂട്ടി അവതരിപ്പിക്കുന്ന വൈഎസ്്ആറിന്റെ ഭാര്യ വേഷത്തിലെത്തുന്നത് തെലുങ്ക് നടി ആശ്രിത വൈമുഗി ആണ്. തെന്നിന്ത്യന്‍ താരസുന്ദരി ഭൂമിക ചൗള വൈഎസ്ആര്‍ റെഡ്ഡിയുടെ മകളായിട്ടെത്തുന്നത്. വൈഎസ്ആറിന്റെ മന്ത്രി സഭയിലെ അംഗമായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയായി സുഹാസിനിയാണ് അഭിനയിക്കുന്നത്. വൈഎസ്ആറിന്റെ മകന്റെ വേഷം അഭിനയിക്കാന്‍ സൂര്യ എത്തുമെന്ന് പറഞ്ഞെങ്കിലും ആ വേഷം വൈഎസ്ആറിന്റെ മകന്‍ ജഗന്‍ തന്നെ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. അടുത്തിടെ പ്രചരിച്ചിരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് അത്തരമൊരു നിഗമനത്തിലെത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സുഹാസിനിയും ഒരു സിനിമയിലൂടെ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X