twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റിലീസിന് മുന്‍പ് മമ്മൂട്ടി ചിത്രം പ്രതിസന്ധിയില്‍! 'യാത്ര' മുടങ്ങുമോ? പുതിയ വിവാദത്തിന് കാരണമിതാണ്..

    |

    മമ്മൂട്ടി ആരാധകര്‍ ഏറെ കാലമായി പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് പേരന്‍പ്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴിലെത്തിയ ചിത്രം ഫെബ്രുവരി ഒന്നിന് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ അതിശയിപ്പിക്കുന്ന പ്രകടനമെന്നാണ് പേരന്‍പിനെ കുറിച്ച് പ്രേക്ഷകര്‍ വിലയിരുത്തിയിരിക്കുന്നത്.

    ഉടന്‍ തന്നെ റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ യാത്ര എന്ന ചിത്രത്തില്‍ ഇതിനപ്പുറം മിന്നിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിലീസിന് കുറഞ്ഞ ദിവസങ്ങള്‍ അവശേഷിക്കുന്നതിനിടെ യാത്രയെ തേടി ചില പ്രതിസന്ധികള്‍ എത്തിയിരിക്കുകയാണ്. സിനിമയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

    യാത്രയുടെ വരവ്

    യാത്രയുടെ വരവ്

    രണ്ട് പതിറ്റാണ്ടിന് ശേഷം മമ്മൂട്ടി തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് യാത്ര. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന സിനിമ 70 എംഎം എന്റര്‍ടെയിന്‍മെന്റ്‌സാണ് നിര്‍മ്മിക്കുന്നത്. തെലുങ്ക് നാട്ടില്‍ പുതിയ വിസ്മയമാവാന്‍ ഒരുങ്ങുകയാണ് മമ്മൂട്ടി. സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ ഫെബ്രുവരി എട്ടിന് വേള്‍ഡ് വൈഡായി യാത്ര റിലീസിനൊരുങ്ങുകയാണ്. അതിനിടെയാണ് സിനിമയെ തേടി ഹൈക്കോടതിയുടെ നോട്ടീസ് എത്തിയത്.

     പരാതിക്കാരന്‍ രംഗത്ത്

    പരാതിക്കാരന്‍ രംഗത്ത്

    യാത്രയ്‌ക്കെതിരെ ചെന്നൈയിലെ ശ്രീ സായി ലക്ഷ്മിയിലെ എം മുരുകനാണ് പരാതിയുമായി എത്തിയത്. ചിത്രത്തിന്റെ പേരിന്റെയും കഥയുടെയും ഉടമസ്ഥാവകാശം തനിക്കാണെന്നും താന്‍ ഈ കഥ സൗത്ത് ഇന്ത്യ ഫിലിം ആന്‍ഡ് ടെലിഫിഷന്‍ പ്രൊഡ്യൂസര്‍ ഗില്‍ഡില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തതാണെന്നുമാണ് മുരുകന്‍ പരാതിയില്‍ പറയുന്നത്. പരാതി സ്വീകരിച്ച ജസ്റ്റിസ് എം സുന്ദര്‍ യാത്രയുടെ നിര്‍മാതാക്കളായ 70 എംഎം എന്റര്‍ടെയിന്‍മെന്റ്‌സിനും ശിവ മേഘ ഫിലിം പ്രൊഡ്യൂസേഴ്‌സിനും ഗ്യൂബ് സിനിമ ടെക്‌നോളജീസിനും നോട്ടീസ് അയയ്ക്കുകയായിരുന്നു. ഹര്‍ദിയില്‍ വാദം കേള്‍ക്കുന്നത് കോടതി ഫെബ്രുവരി ആറിലേക്ക് മാറ്റിയിരിക്കുകയാണ്.

    വൈഎസ്ആറിന്റെ കഥ

    വൈഎസ്ആറിന്റെ കഥ

    ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന ബയോപിക്കാണ് യാത്ര. സാധാരണ ബയോപിക്ക് ചിത്രങ്ങള്‍ പോലെയല്ലെങ്കിലും തെലുങ്ക് നാട്ടിലെ പ്രിയ നേതാവിനെ വീണ്ടും കാണാന്‍ സാധിക്കുന്നതിന്റെ ത്രില്ലിലാണ് നാട്ടുകാര്‍. വൈഎസ്ആറിന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ കാര്യമാണ് പറയുന്നത്. 2004 ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മൂന്ന് മാസം നീണ്ട പദയാത്രയാണ് സിനിമയുടെ ഇതിവൃത്തം. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒരേടാണ് വൈഎസ്ആര്‍ റെഡ്ഡിയുടേത്.

     വമ്പന്‍ റിലീസ്

    വമ്പന്‍ റിലീസ്

    തെലുങ്കിലാണ് നിര്‍മ്മിച്ചതെങ്കിലും മലയാളമടക്കം തെന്നിന്ത്യന്‍ സിനിമാലോകം യാത്രയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ആഗോള റിലീസായി യാത്ര എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ് എന്നിങ്ങനെ മൂന്ന് ഭാഷകളില്‍ ഒന്നിച്ചാണ് സിനിമ എത്തുന്നത്. ആഗോള വിപണയില്‍ വന്‍ പ്രചാരത്തോടെയായിരിക്കും യാത്ര അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ റിലീസ് ഫെബ്രുവരി എട്ടിനാണെങ്കിലും അമേരിക്കയില്‍ ഫെബ്രുവരി ഏഴിന് പ്രീമിയര്‍ ഷോ സംഘടിപ്പിച്ചിരിക്കുകയാണ്.

    English summary
    Mammootty starrer Yatra get Madras HC Issues Notice
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X